വെണ്ണകൊണ്ടൊരു തുലാഭാരം – 1 1

ഞാൻ കാറിൽ കേറി………. സോറി മുഖത്തു നോക്കാതെ പറഞ്ഞു……. വണ്ടി എടുത്തു……..

തിരിച്ചു പോയാൽ പോരെ…………. ഞാൻ ചോദിച്ചു……..

വണ്ടി നിർത്ത്………. അവൾ പറഞ്ഞതും ഞാൻ വണ്ടി ഒതുക്കി………

ഞാൻ പറഞ്ഞതെങ്ങാനും വേറെ ആരെങ്കിലും അറിഞ്ഞാൽ…… അന്ന് ഞാൻ ഈ ജീവിതം അവസാനിപ്പിക്കും…….. എനിക്ക് ഈ അവസ്ഥ വരുത്തിയത് നീ അല്ലെ…… കുറച്ചു നീയും അനുഭവിക്ക്……….. ഇനി എന്റെ വീട്ടൂകാരെ കരയിപ്പിക്കാൻ പറ്റില്ല……..എങ്ങോട്ട് പോകാൻ ആണോ ഇറങ്ങിയത് അങ്ങോട്ട് തന്നെ പോ………

ഒരു പക്ഷെ എനിക്കും അത്‌ തന്നെ ആയിരുന്നു വേണ്ടത്…….. അവൾ പറഞ്ഞത് പോലെ മറ്റുള്ളവരുടെ മുമ്പിൽ ഞാൻ ഒരു ഹീറോ ആയി മാറിയിരുന്നു…..ഉടനെ പിരിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല

ഒന്നും മിണ്ടാത്തെ……. കാവാലത്തു വീട്ടിൽ….. എത്തി……. മാമനും പിള്ളേരും കാറിനടുത്തേക്ക് വന്ന്………. അവൾ ആദ്യം ഇറങ്ങി……… പിള്ളേരെ എടുത്ത്……. നാടകം തുടങ്ങി എന്ന് എനിക്ക് മനസ്സിലായി………

മാമൻ : നീ ഇറങ്ങുന്നില്ലേ……. അവിടെ തന്നെ ഇരിക്കാൻ പോണെണ…..

ഞാൻ ഇറങ്ങി ഡികിയിൽ നിന്നും രണ്ടു ബാഗും എടുത്തു…… ഉള്ളിലേക്ക് കേറി……..

മാമി എന്തെ…….. അവൾ മാമനോട് ചോദിച്ചതും ഞാൻ ഞെട്ടി……. കുറച്ചു മുന്നേ കണ്ടവൾ തന്നെ ആണോ ഇത്……. ആ ഭാവം എല്ലാം എവിടെയോ പോയിരുന്നു……,….

മാമൻ : അവൾ കോളേജ്ൽ പോയിരിക്കണേ ഉച്ചക്ക് വരും………

ചത്ത മനസ്സും ജീവനുള്ള ശരീരവും ആയി ഞാൻ അവിടെ ഇരുന്നു………….

ഉച്ചക്ക് മാമൻ മാമിയെ വിളിക്കാൻ പോയി………പിള്ളേര് അവളുടെ അടുത്ത് ഉണ്ട്……… ഞാൻ വീടിനു പുറകിലെ പാടവരമ്പിലേക്ക് പോയി……… നട്ടുച്ച വെയിലിൽ തളർന്നു നിൽക്കുന്ന നെല്ല് കാതിരു പോലെ ഞാനും……… തെങ്ങിന് ചുവട്ടിൽ ഇരുന്നു…………

ഒന്നും വേണ്ടിയിരുന്നില്ല…………… അല്ലേലും ഈ സ്നേഹം പിടിച്ചു വാങ്ങാൻ
പറ്റില്ലല്ലോ……….

എനിക്ക് അവളോട് വെറുപ്പ് ഒന്നും തോന്നില്ല…… ഞാൻ അല്ലെ എല്ലാത്തിനും കാരണം….. അവൾ എന്ത് ചെയ്തിട്ടാണ്…….. അവൾ പറയുന്നത് പോലെ തന്നെ പോകാം മനസ്സിൽ തീരുമാനിച്ചു വീട്ടിലെക്ക് നടന്ന്………

മുറ്റത്തു വണ്ടി കിടപ്പുണ്ട് …… മാമി വന്നിട്ടുണ്ട്………..

ഞാൻ അകത്തേക്ക് കേറി…………

മാമി : ഇവരെ ഇവിടെ ഒറ്റക്ക് നിർത്തിട്ടു നീ പാടത്തേക് പോയ…….

ഞാൻ ഇപ്പൊ പോയൊള്ളു……………

ഇല്ലമേ കുറെ നേരോയി പോയിട്ട് ഞങ്ങളും ശ്രീയേച്ചി മാത്രേ ഉണ്ടാരുന്നോള്ളു…….. അമ്മുവിന്റെ പ്രായത്തിൽ കവിഞ്ഞുള്ള വർത്തമാനം കേട്ട് എല്ലാരും ചിരി ആയി……….

മാമി : കണ്ട ഇവിടെ നിങ്ങളെ നോക്കാൻ ആളെ നിർത്തിട്ടുണ്ട്……..

ഞാൻ അമ്മുനേം പൊക്കി തോളിൽ ഇരുത്തി………ഇത് കണ്ട് പാറു……… ശ്രീയേച്ചി എന്നേം……. എടുക്ക്……..

ശ്രീക്കുട്ടി അവളേം എടുത്ത് തോളിൽ ഇരുത്തി……. ഞാൻ വെളിയിലേക്ക് ഇറങ്ങിയതും അവരും പുറകെ വന്ന്……..

ഉച്ചക്ക് ഊണും കഴിച്ചു തല വേദന എന്നും പറഞ്ഞു ഞാൻ പോയി കിടന്ന്………

ഉറക്കം മാത്രം വന്നില്ല………….. ഉറക്കം നടിക്കാതെ രക്ഷയില്ലല്ലോ…….

അഞ്ചരക്ക്ക്ക് എഴുനേറ്റു ഉറക്കക്ഷീണവും അഭിനയിച്ച താഴെലേക്ക്…….. ചെന്ന്……. എല്ലാരും ഉമ്മറത്തു ഇരുന്നു വർത്താനം പറയുന്നു….. ഞാൻ അങ്ങോട്ടേക്ക് ചെന്ന്….

മാമി : എന്ത് ഉറക്കം ആട ഇത്….. ഇവൾ പറഞ്ഞു എല്ലാ ദിവസവും ഉച്ച കഴിഞ്ഞു ഉറക്കം ആണെന്ന്………

ഏയ്യ് ഇന്ന് തലവേദന എടുത്തത് കൊണ്ട് കിടന്നതാ………

ഇല്ല മാമി എല്ലാ ദിവസവും ഉണ്ട്……. ശ്രീകുട്ടിയുടെ മറുപടി ആയിരുന്നു അത്‌……. ഞാൻ ഒന്നും മിണ്ടാതെ ഉറക്കക്ഷീണം അഭിനയിച്ച ഇരുന്നു……

വർത്താനം ഒക്കെ പറഞ്ഞു……. രാത്രി ഫുഡും കഴിച്ചു മുകളിലെ റൂമിൽ ചെന്ന് ഞാൻ കിടന്നു…… ഒരു കട്ടിലെ ഉള്ളു…… അവൾ ഏതായാലും എന്റെ കൂടെ കിടക്കില്ല………

അവൾ വന്ന് ഷീറ്റും പില്ലോയും എടുത്ത് നിലത്തു കിടന്നു ഞാൻ മുകളിലും……
..

പിറ്റേന്ന് എങ്ങനെ എങ്കിലും അവിടെ നിന്നും പോയാൽ മതി എന്നായി…….. രാവിലെ തന്നെ റെഡി ആയി വണ്ടിൽ കേറി…….. അവളുടെ വീട്ടിലെക്ക്……..

അവളുടെ വീട്ടിൽ എത്തി………. ശ്രീജിത്ത്‌ വന്ന് ഞങ്ങളെ കെട്ടിപിടിച്…… രണ്ടു പേരുടെയും തോളിൽ കൈ ഇട്ടുകൊണ്ട് അകത്തോട്ടു കൊണ്ട് പോയി……..അവളുടെ അച്ഛനും അമ്മയും അതെ പോലെ തന്നെ……. അവർ അറിയുന്നില്ലല്ലോ ഒന്നും……..

Leave a Reply

Your email address will not be published. Required fields are marked *