അന്നും സാധാരണ പോലെ തന്നെ കടന്നു പോയി………… പിറ്റേന്ന് തിങ്കളാഴ്ച….. വെളുപ്പിന് എഴുന്നേറ്റപ്പോൾ നല്ല തല വേദന… അത് കൊണ്ട് …. അന്ന് ജോഗിങ് നും പോയില്ല……..
10 മണി ആയി പിന്നെ എഴുന്നേറ്റപ്പോൾ……… നേരെ അടുക്കളയിലേക്ക്…………. ചെന്ന്……
അമ്മേ ചായ താ………
അല്ല സാർ ഇന്ന് ഓടാൻ പോയില്ലേ……….
ഇല്ല
മ്മ് എന്ത് പറ്റി………….
കഴിയേലർന്ന്…………
അവിടെ ഇരിക്ക് ചായ തിളപ്പിക്കട്ടെ……….
.
ഞാൻ അടുക്കള വാതിൽ പടിയിൽ പോയി പുറത്തേക്കും നോക്കി ഇരുന്നു ……
പയ്യെ പരുങ്ങി അമ്മ വന്ന് എന്റടുത്തു ഇരുന്നു……… ഈ ഇരുപ്പ് അത്ര പന്തി അല്ലല്ലോ…… സോപ്പ് ഇടാൻ ആണ് ഇങ്ങനെ വരാറുള്ളത്……..പക്ഷെ ഇപ്പൊ എന്താ കാര്യം…….ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല…..
ഞാൻ : എന്താണ് ഒരു പരുങ്ങൽ ……പറ കാര്യം പറ……
അമ്മ :നിനക്ക് എത്ര വയസ്സ് ആയി എന്ന് വല്ലതും അറിയോ………..
ഇല്ല………എത്രെയി
26 അര വയസ്സായി…………
ആണോ അതിനിപ്പോ എന്താ………….
അതിനാ 27 അര വയസ്സിനുള്ളിൽ നിന്റെ കല്യാണം നടക്കണം……. കണിയാൻ പറഞ്ഞു…… മലയോഗം ഇപ്പോഴാണെന്ന്………അത് കഴിഞ്ഞാൽ ഇല്ലെന്ന്
ഏത് കണിയാൻ ആ പറഞ്ഞത് അയാളെ ഞാൻ ഒന്ന് കാണട്ടെ……..
നീ അയാളെ കാണണ്ട……… പെണ്ണ് കാണാൻ പോയാ മതി …..
പെണ്ണ് കാണാനാ……. എവിടെ……….
അത് അച്ഛൻ ആണ് ഇന്നലെ പറഞ്ഞത്…… നിന്നോട് ചോദിക്കാൻ…… നമ്മുടെ നിമ്മിയെ നമുക്ക് ഒന്ന് ആലോചിച്ചാലോ…….
അയ്യേ നിമ്മിയോ എനിക്കൊന്നും വേണ്ട…… അച്ഛനോട് കെട്ടിക്കോളാൻ പറ……..
ദേ ഞാൻ അല്ല ഈ കാര്യം കൊണ്ടുവന്നത്………. അഞ്ചു ആണ് അച്ഛനോട് പറഞ്ഞത്…..ഇനി എന്റെ തലേൽ വരരുത്………….
ഓ അവളുടെ ഉറ്റ കൂട്ടുകാരി ആണല്ലോ…… അതിനും എന്നേ എന്തിനാ ഇതിനിടെലേക്ക് വലിച്ചിടുന്നെ…
ഇനി നിന്റെ മനസ്സിൽ…… ആരെങ്കിലും ഉണ്ടോ….. ഉണ്ടെങ്കിൽ പറ നമ്മുക്ക് ആലോചിക്കാം…… എന്തയാലും 1 വർഷത്തിനുള്ളിൽ കല്യാണം നടക്കണം…..
ഉവ്വ നടക്കും കാണാം നമ്മുക്ക്………
ഉവ്വ്ടാ മോനെ കാണാം… എന്നും പറഞ്ഞു എഴുന്നേക്കാൻ ശ്രെമിച്ചാ അമ്മയെ പിടിച്ചു അവിടെ തന്നെ ഇരുത്തി…..
അമ്മ : പറ പറ ആരാ ആൾ…..
ആര് അങ്ങനെ അല്ല…… ഒരു കുട്ടി ഓടാൻ വരും ശനിയാഴ്ച മാത്രം……….
മ്മ് പോരട്ടെ…….
എന്ത് പോരട്ടെന്ന്…….. എനിക്ക് ഒരു ഡീറ്റൈൽസും പോലും അറിയില്ല…….അവളിടെ… വീട് എവിടെന്നു ഞാൻ ചോദിച്ചു……
ക്രൂര ഭാവത്തിൽ എന്നേ നോക്കിയിട്ട് ഒരൊറ്റ പോക്ക് ………
അമ്മ : ആ ബെസ്റ്റ് ഇത് പറയാനാണോ എന്നേ വിളിച്ചിരുത്തിയെ…………
പിന്നെ ഞാൻ എന്ത് പറയാനാ……….
അദ്യം നീ പോയി…….. അവളെ കൊണ്ട് നിന്നെ ഇഷ്ടം ആണെന്നെങ്കിലും പറയിപ്പിക്കാൻ നോക്ക് എന്നിട്ട് വാ……ബാക്കി അപ്പൊ തീരുമാനിക്കാം…..
കക്ഷത്തിൽ ഇരിക്കുന്നത് പോകാനും പാടില്ല….. ഉത്തരത്തിൽ ഇരിക്കുന്നത് കിട്ടുകയും വേണം………അവനു..
ഞാൻ : വല്ല ചേർച്ച ഉള്ള പഴം ചൊല്ലും പറ തള്ളേ…………
അത് ആൾക്ക് അങ്ങ് പിടിച്ചില്ല…. അമ്മക്ക് വേറെ എന്ത് പറഞ്ഞാലും കുഴപ്പമില്ല….. പക്ഷെ ആളെ കളിയാക്കുന്നത് മാത്രം ഇഷ്ടമല്ല………
അനിയത്തിയെ കളും ഇഷ്ടം എന്നോട് ആണ് അമ്മക്ക് ………… എന്റെ അടുത്ത കൂട്ടുകാരി തന്നെ ആണ് അമ്മ……. എന്നേ തേച്ച പെൺകുട്ടികളെ എല്ലാം അമ്മക്ക് അറിയാം………..
ചായയും കുടിച്ചും ബ്രഷിൽ പേസ്റ്റ് ഉം എടുത്ത്…….. കായലിനരുകിലേക്ക്………..
വീടിന്റെ മുമ്പിൽ കായൽ ആണ്…… പണ്ടൊക്കെ മഴക്കാലം അയാൽ……. പല്ല് തേപ്പും കുളിയും ഒക്കെ കായലിൽ തന്നെ ആയിരുന്നു …… ആഹ്ഹ് അതൊക്കെ ഒരു കാലം………..
അത് കൊണ്ട് നീന്താൻ നല്ലൊണം അറിയാം…….. ഇപ്പൊ ഇടക്ക് ഒക്കെ മാത്രം കായലിൽ കുളിക്കും……
കായലൊക്കെ പണ്ടത്തത്തിലും മലിനമായി കൊണ്ടിരുന്നു………
പല്ലും തേച് കൊണ്ട്…… കായലിനരുകിൽ ഇരുന്നു…….. ഇനി ഞാൻ അവളെ എങ്ങനെ വീഴ്ത്തും…….
മറ്റവൻ കാമുകൻ ആയിരിക്കുവോ……..
പല പല ചോദ്യങ്ങൾ മനസ്സിലോട്ട് വരാൻ തുടങ്ങി……
ആഹ്ഹ് ഒന്ന് കൂടെ ട്രൈ ചെയ്ത് നോക്കാം ……
കിട്ടിയാൽ ഊട്ടി പോയ ചട്ടി………
കുളിച്ചു റെഡി ആയി…….. സിനിമയും കണ്ട് കിടന്നു…….വേറെ എന്താ പണി……ഒരു പണിയും ഇല്ല
കൂട്ടുകാർ എല്ലാം ജോലിക്ക് പോകും…..20 22 വയസായതോടെ കുട്ടത്തിൽ ഉള്ള പലരും പല വഴിക്കായി…….. കുറച്ചു പേര് വിദേശത്തു…… കുറച്ചു പേര് നാട്ടിൽ…… എല്ലാ വർക്കും ജോലിം ഉണ്ട്
