ഫോണിൽ നിന്നും സിം ഊരി സാധാ നോക്കിയ ഫോണിൽ ഇട്ടു……… അതിന് പിന്നെ ഏറി എന്നത് ഒരു വിഷയവേ അല്ല…..
ഫോൺ ഓൺ ചെയ്തതും……. കാൾ വന്ന്……. ഒരു ലാൻഡ് ലൈൻ നമ്പർ ആണ്……….
നാളെ തൊട്ട് ജോലിക്ക് കേറാൻ ഓഫർ ലെറ്റർ മെയിൽ അയച്ചിട്ടുണ്ടെന്നും പറഞ്ഞു……… ഇനി പുതിയ ലാപ്പും ഫോണും മേടിക്കാതെ രെക്ഷ ഇല്ല……
പോകാനോട്ട് കഴിയേം ഇല്ല…….
പോകാം അല്ലെ പ്രാന്ത് പിടിച്ചു ചാകും……. ബ്രഷിൽ പേസ്റ്റ് ഉം എടുത്ത് കടവിലോട്ട് നടന്ന്…….. കായലിലോട്ടും നോക്കി….കടവിൽ അവൾ ഇരിപ്പുണ്ട്…..
ശബ്ദം ഉണ്ടാക്കാതെ ഞാൻ പുറകിൽ ചെന്ന്….. കായലിലേക്കും നോക്കി ഇരിക്കുന്നു……. കണ്ണിൽ നിന്നും കണ്ണുനീർ താഴെലേക്ക് ഒഴുകുന്നുണ്ട് ………
ഞാൻ അവളുടെ മുമ്പിൽ ചെന്നതും കണ്ണും തുടച്ചു എഴുനേറ്റ് പോയി…..തലയും കുമ്പിട്ടു കരഞ്ഞു കൊണ്ട് പോകുന്നു………
അമ്മയും വീട്ടിൽ ഇല്ല എവിടെ പോയെന്നു അറിയില്ല…….. അവൾക് എന്തോ പ്രശ്നം ഉണ്ട്……ഇവിടെ ആരും ഇല്ലല്ലോ ഒന്നുകൂടെ ഒന്ന് സംസാരിച്ചു നോക്കാം….. വേഗം പല്ലും തേച് മുകളിലേക്ക് പോയി…….
ബെഡും വലിച്ചിട്ടു പുതച്ചു മൂടി കിടക്കുന്നു………
ഞാൻ അവളുടെ തലയുടെ സൈഡിൽ ഇരുന്നു…….
ഞാൻ : ശ്രീക്കുട്ടി……….
ഒരനക്കവും ഇല്ല……. അവളിൽ നിന്ന്
…… എടൊ….. തനിക്ക് എന്തോ പ്രശ്നം ഉണ്ടെന്ന് അറിയാം…… താൻ അത് എന്നോട് പറയില്ലെന്നും അറിയാം…….. ഞാൻ ഇനി തന്നോട് ഒന്നിനും വരുന്നില്ല….. നിനക്ക് ഇഷ്ടമുള്ളത് പോലെ നീ ഇവിടെ ജീവിച്ചോ……. നാളെ തൊട്ട് ഞാൻ ജോലിക്ക് പോകും……..പിന്നെ പുതിയ ഒരു ലാപ്പും ഫോണും കൂടി വാങ്ങുന്നുണ്ട്….. അത് എറിഞ്ഞു പൊട്ടിക്കരുത് പ്ലീസ്……….
ഉച്ചയോടെ പുറത്തു പോയി ……. ഫോണും ലാപ്പും കുറച്ചു ഡ്രെസ്സും ഒക്കെ വാങ്ങി….. വന്നപ്പോൾ വൈകി……. അവൾ നേരത്തെ തന്നെ കിടന്നുറങ്ങി…… പാവം മനസ്സിൽ എന്തൊക്കെയോ വെച്ച്….. ആരോടും പറയാതെ……. കൊണ്ട് നടപ്പുണ്ട്…,…. ഇനി അബദ്ദങ്ങൾ ഒന്നും കാണിക്കില്ലെന്നു വിശ്വസിക്കാം…….
….. നാളെ മുതൽ 7 മണിക്ക് ഇവിടെനിന്നും ഇറങ്ങണം…….6 മണിക്കെങ്കിലും എഴുന്നേൽക്കണം……തിരക്ക് പിടിച ജീവിതം തുടങ്ങാൻ പോകുന്നു……
. യുവർ സ്ലീപ്പ്ലസ് നൈറ്റ്സ് ആർ കമിങ്……….
എന്ത് ചെയ്യാനാ വേറെ വഴി ഒന്നും കാണുന്നില്ല……….അനുഭവിക്ക് അല്ലാതെ എന്ത് പറയാൻ…… സ്വയം വരുത്തി വെച്ചതല്ലേ……..
പിറ്റേന്ന് 6 മണിക്ക് എഴുനേറ്റ് കുളിച്ചു റെഡി ആയി…… അവൾ നല്ല ഉറക്കം തന്നെ…….7 മണിക്ക് വണ്ടിയും എടുത്ത് ഇറങ്ങി….
9 മണി കഴിഞ്ഞപ്പോൾ കാക്കനാട് എത്തി……. പുതിയ ഓഫീസിൽ ചെന്നു….. വെയിറ്റ് ചെയ്തു…… മാനേജർ വന്നിട്ട് വേണം ജോയിൻ ചെയ്യാൻ……
പുതിയ ആൾ ആയത് കൊണ്ട് കുറച്ചു പേര് വന്ന് പരിചയപെട്ടു……പോയി എല്ലാരേം വഴിയേ പരിചയപെടുത്താം….
ഹായ് പുതിയ ആൾ ആണല്ലേ….. ഞാൻ ശ്യം അവൻ സ്വയം പരിചയപ്പെടുത്തി…..
ഹലോ ഞൻ അജിത്……….
ശ്യം : ബാക്കി ഉള്ളവരെ ഒക്കെ പരിചയപെട്ടോ…….
ആ കുറച്ചു പേരെ ഒക്കെ…….
നമ്മൾ ഒരുമിച്ചയിരിക്കും വർക്ക്…….
രണ്ടാഴ്ച മുന്നേ എന്റെ കൂടെ ഉണ്ടായിരുന്നവൻ റിസൈൻ ചെയ്തു… അവന്റെ വേക്കൻസിയിൽ ആണ് താൻ വന്നത്…….
ഞാൻ : ആണോ,അവൻ എന്താണ് റിസൈൻ ചെയ്തത്……
അത് ഞാൻ ഇപ്പൊ പറയുന്നില്ല വഴിയേ മനസ്സിലായിക്കോളും………
പറ ബ്രോ അതൊന്നും വിഷയമില്ല… വർക്ക് പ്രഷർ ആണോ……
അത് തന്നെ ഞാൻ വേറെ ഒരു വഴിയും ഇല്ലാത്ത കൊണ്ട് പിടിച്ചു നിൽക്കണേ രണ്ടു പിള്ളേരുടെ കാര്യം എങ്കിലും നോക്കണ്ടേ…….
ഞാൻ : ബ്രോ മാരീഡ് ആണോ……
അതെ…… എന്താ…
അല്ല കണ്ടൽ പറയില്ല……….
24 വയസ്സേ ഉള്ളു…….. എനിക്ക് ഇരട്ട കുട്ടികള…… വൈഫ് നെ ജോലി ഇല്ല… ഞാനും കൂടെ ജോലി നിർത്തിയ പെട്ടു പോകും ഇല്ലേ എപ്പോഴേ ഞാൻ ഇവിടെന്നു നിർത്തിയേനെ……
ഞാനും കുറച്ചു നാൾ നോക്കാം എന്നും പറഞ്ഞ വന്നേ പറ്റില്ലേ ഞാനും പോകും…..
പോകാൻ വേണ്ടി പറഞ്ഞതല്ല…. ബ്രോ …. സത്യം പറഞ്ഞതാണ്……. അകത്തിരിക്കുന്ന എല്ലാത്തിന്റെയും ഉള്ളിൽ ഇത് തന്നെ ആണ്…… പക്ഷെ ഒറ്റൊരോണം പുറത്തു പറയില്ല………..
