വെണ്ണകൊണ്ടൊരു തുലാഭാരം – 1 1

ഞാൻ ഇറങ്ങണെ….. രണ്ടൂസം കഴിയുമ്പോ വീട്ടിലെക്ക് വന്നേക്കണം …….. അവനെ ഓർത്ത് മാത്രമാണ് ഞാൻ പറഞ്ഞത്…….എന്നേ പോലെ തന്നെ ഒരു പാവമായിരുന്നു അവനും…….

അവൾ എന്നേ നോക്കി തിരിഞ്ഞ് തന്നെ കിടന്നു……..

വീട്ടിൽ എത്തി…… ജോലിക് പോകാനുണ്ടെന്നും പറഞ്ഞു ഇറങ്ങി…… എവിടെ പോകാൻ ഉള്ള ജോലിയും പോയില്ലേ……..

ശ്യാമിന്റെ 10 മിസ്സ്ഡ് കാൾ ഉണ്ടല്ലോ…… എല്ലാം അറിഞ്ഞിട്ടായിരിക്കും വിളിക്കണേ….

ഹലോ…….

എടാ നി എന്താ വാരാത്തെ…….

എടാ അത്‌ പിന്നെ……..

ഇന്ന് ആ മാനേജർ തള്ള വന്ന് നിന്നെ വിളിച് ജോലിക്കാൻ വരാൻ പറയാൻ പറഞ്ഞു…… അപ്പൊ തൊട്ട് നിന്നെ വിളിക്കണേ…….

ആര് അവരോ……

ആട അതല്ലേ വിളിച്ചേ……
അവർ അങ്ങനെ പറയാത്തത് ആണല്ല …… മോനെ സൂക്ഷിച്ചോ അവർ ഇത്തിരി പിശക് ആണേ……

ഞാൻ വരുന്നില്ല എനിക്ക് മതിയായി……
വേറെ വല്ലതും റെഡി അയാടാ….

ഇല്ലടാ……..

എന്നാ നീ വാ തത്കാലം പിടിച്ചു നിൽക്കാം….

ആട നോക്കട്ടെ………..

ഉച്ചക്ക് കടവിൽ പോയി ഇരുന്നു….ഇനി എന്ത് ചെയ്യും അവളോട് വരാനും പറഞ്ഞു….. എറണാകുളത്തേക്ക് പോകേണ്ടി വരുമോ…….. അവളെ ഏതെങ്കിലും ഹോസ്പിറ്റലിൽ കാണിച്ചാലോ……

അതും പറഞ്ഞങ്ങോട്ട് ചെന്നാൽ മതി കഴുത്തിനു മെളിൽ തല കാണൂല്ല…..ആദ്യം അവൾ വരുവൊന്ന് നോക്കാം എന്നിട്ട് തീരുമാനിക്കാം……

ദേ വീണ്ടും ഫോൺ അടിക്കുന്നു…… ഇനി ആരാ മൈര്……

മാനേജർ തള്ള…….ഇവർക്ക് കിട്ടിയതൊന്നും പോരെ

ഹലോ…….

ഹലോ അജിത്ത് അല്ലെ……

അതെ…..

സോറി ഞാൻ അന്ന് വിളിച്ച സമയം ശെരി അല്ലായിരുന്നല്ലേ……

ഇല്ല കുഴപ്പമില്ല………

നാളെ തൊട്ട് ജോലിക്ക് വന്നോ…….അത്‌ കൊണ്ട് വരാതിരിക്കണ്ടേ……..

ഞാൻ ചിലപ്പോഴെ വരു…….

അന്നെന്തേ വിഷയം ഓർത്തണങ്കിൽ…… അത്‌ ഞാൻ വിട്ടു…..

നാളെ തൊട്ട് പോര്…….നാളെ കാണാം……ബൈ…

ഈ തള്ളക്ക് ഇതെന്ത് പറ്റി…….. അവരുടെ അമ്മക്ക് വിളിച്ചിട്ടും….. പിന്നേം ജോലിക്ക് വിളിക്കാൻ…….ഇനി എല്ലാരുടെയും മുമ്പിൽ വെച്ച് നാണം കെടുത്തനാണോ….
അതോ ശ്യം പറഞ്ഞത് പോലെ എന്തെങ്കിലും ആണോ……..എന്തായാലും പോയി നോക്കാം….വീട്ടിൽ നിക്കണ്ടല്ലോ….

പിറ്റേന്ന് ജോലിക്ക് പോയി….പ്രശ്നം ഒന്നും ഉണ്ടായില്ല…… അവരും പഴേത് പോലെ തന്നെ പേരുമാറി …….

രാത്രി വീട്ടിൽ വരും ശ്രീജിത്തിനെ വിളിക്കും അവൻ അവൾക്ക് ഫോൺ കൊടുക്കും ഒന്നും മിണ്ടില്ല കട്ട്‌ ചെയ്ത് കളയും….

സംസാരിക്കാൻ അല്ല ഞാനും വിളിക്കുന്നെ ജീവനോടെ ഉണ്ടോന്ന് അറിയാല്ലോ…..

ഓരോ ദിവസവും രാത്രി മുറിയിൽ വരുമ്പോൾ ശെരിക്കും അവളെ മിസ്സ്‌ ചെയ്യുന്നത് പോലെ…… ഇവിടെ ഉണ്ടായിരുന്നപ്പോൾ ഉള്ള അവസ്ഥാ ആലോചിക്കുമ്പോൾ അത്‌ അങ്ങ് മാറി കിട്ടും…….
ഒരാഴ്ച കൂടി കടന്നു പോയി…….അവളെ ഓർക്കാത്തെ ഒരു നിമിഷം പോലും ഇല്ല…..
മുറിയിൽ വരുമ്പോൾ ആണ് ശെരിക്കും മിസ്സ്‌ ചെയ്യുന്നത്…….അപ്പൊ ഷർട്ട്‌ ഊരി തോളിലേക്ക് നോക്കും….കടിച്ച പാട് ഉണങ്ങി കൊണ്ടിരിക്കുന്നു……ആ മുറിവിൽ ഒന്ന് തൊടാതെ ഞാൻ ഉറങ്ങാറില്ലയിരുന്നു …………..

പിറ്റേദിവസം രാത്രി 12 മണി ആയി വീട്ടിൽ എത്തിയപ്പോൾ…… മുറി തുറന്നതും കട്ടിലിൽ അവൾ കിടക്കുന്നു…..

എന്തോ അവളെ കണ്ടപ്പോൾ തന്നെ മനസ്സിനൊരു സന്തോഷം……

ഉറങ്ങിക്കോട്ടെ ഞാൻ ബാഗും വെച്ച് ഡ്രെസും എടുത്ത് താഴെ ബാത്റൂമിൽ പോയി കുളിച് ഡ്രെസ്സും മാറി വന്ന് താഴെ അവളുടെ ബെഡും വലിച്ചിട്ടു താഴെ കിടന്ന്…….

ഇത് ആരൂടെ കൂടെ ആണോ വന്നെ …….എന്തായാലും നന്നായി………

അവളെ ചേർത്ത് പിടിച്ചു കിടക്കാൻ എന്റെ മനസ്സ് കൊതിച്ചു….. അവളുടെ പ്രീതികരണം ആലോചിക്കുമ്പോൾ….. ആഗ്രഹം എല്ലാം ഓടി മറഞ്ഞു …….

ഇനി എന്തെങ്കിലും മാറ്റം ഉണ്ടായി കാണുവോ….

ഏയ്യ് അങ്ങനെ മാറ്റം ഉണ്ടാകുന്ന മുതൽ അല്ല…..

ഉറങ്ങാൻ തുടങ്ങിയ അവളുടെ മൂളൽ കേട്ട് എഴുനേറ്റ് കാട്ടിലിനടുത്തേക്ക് ചെന്ന്…

ഹസ്ന…… ഹനീഫ….. എന്നൊക്കെ പറയുന്നുണ്ട്…….കുറച്ചു നേരം കൂടെ ശ്രെദ്ധിച്ചു പിന്നെ അവൾ ഉറക്കത്തിലേക്ക് വീണു…

കാട്ടിലിൽ തന്നെ കിടക്കാം…… ശബ്ദം ഉണ്ടാക്കാതെ കട്ടിലിൽ കേറി കിടന്നു…..അവൾ ഉറങ്ങുന്ന ധൈര്യത്തിൽ ആണ് കേറിയത്…….പയ്യെ തിരിഞ്ഞു അവളുടെ നേരെ കിടന്നു…….. വീണ്ടും ഹസ്ന ഹനീഫ….. വേറെന്തൊക്കെയോ പറയുന്നു ഒന്നും വ്യക്തമല്ല…..

Leave a Reply

Your email address will not be published. Required fields are marked *