അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ…………
ഞാൻ : എടൊ…….. ചരിഞ്ഞു കിടക്കുന്ന ശ്രീകുട്ടിയുടെ തോളിൽ തട്ടി വിളിച്ചതും പുതപ്പ് എടുത്ത് തല വഴി മൂടിയതും ഒരുമിച്ച് ആയിരുന്നു……………..
ഇവൾക്ക് എന്തോ പ്രശ്നം ഉണ്ടല്ലോ എന്നോട്…….. ഇനി ഇവൾക്ക് എന്നേ ഇഷ്ടമല്ലേ…….
അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നേ നോക്കി ചിരിക്കില്ലല്ലോ……
ഓരോരോ ചോദ്യങ്ങൾ മനസ്സിലേക്ക് വരാൻ തുടങ്ങി………..എന്തായാലും നാളെ കാവാലത്തു പോകുമ്പോ തനിച്ചു കിട്ടും അന്നേരം സംസാരിക്കാം…..
പിറ്റേന്ന് നേരത്തെ എഴുനേറ്റ് 10 മണിക്ക്…………കാവാലത്തു പോണം മാമന്മാരുടെയെല്ലാം വീട്ടിൽ പോണം……. അടുത്ത ദിവസം അവിടെനിന്നും അവളുടെ വീട്ടിലെക്ക് പിന്നെ അവിടെ രണ്ടു ദിവസം……
ഓർക്കുമ്പോ തന്നെ പ്രാന്ത് പിടിക്കുന്നു……. കുളിച്ചു റെഡി ആയി ബാഗ് പാക്ക് ചെയ്തു ഡിക്കീൽ ഇട്ട് കാറിൽ കേറി……….. അമ്മേനോടും അഞ്ജുനോടും യാത്ര പറഞ്ഞു അവളും വന്നു…….. യാത്ര തുടങ്ങി…….
ഞാൻ നോക്കുമ്പോളോക്കെ……. സൈഡ് വിൻഡോൽ കൂടി പുറത്തേക്ക് നോക്കുന്നതല്ലാതെ വേറെ എങ്ങോട്ടും നോക്കുന്നില്ല………. എന്തിന് മുന്നോട്ട് പോലും നോക്കുന്നില്ല……….
ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽകേറിയതും…….വണ്ടി വേറെ വഴിക്ക് തിരിച്ചു……….
ഒരു പാടത്തിനു നടുവിലുള്ള റോഡ്……. കുറച്ചു കൂടി ചെന്നതും വണ്ടി സൈഡിൽ ഒതുക്കി….. ഓഫ് ചെയ്തു………
ശ്രീകുട്ടി പുറത്തേക്ക് തന്നെ നോക്കി ഇരിക്കുന്നു…………
കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ വാ തുറന്നു….. അല്ലാതെ വെറുതെ ഇരുന്നിട്ട് കാര്യം ഇല്ലല്ലോ…….
ഞാൻ : എടൊ താൻ ഓക്കേ ആണോ……
എടുത്തടിച്ചത് പോലെ ആണ് മറുപടി വന്നത്……
അല്ല……………………..
എന്താടോ എന്ത് പറ്റി………..,. ഞാൻ വിക്കി വിക്കി ചോദിച്ചു….
ജീവിതം നശിപ്പിച്ചിട്ട് ചോദിക്കുന്ന കേട്ടില്ലേ എന്ത് പറ്റിന്ന്….. ഹ്മ്മ്……..പുച്ഛത്തോടെ അവൾ പറഞ്ഞു…….
…എനിക്ക് തന്നെ ഭർത്താവ് ആയിട്ടു കാണാൻ പറ്റില്ല…… എന്റെ വീട്ടുകാരുടെ കണ്ണീര് കാണാൻ കഴിയേലത്തത് കൊണ്ട് ആണ് കല്യാണത്തിന് സമ്മതിച്ചേ………. എല്ലാരേം രക്ഷിക്കാൻ താൻ ആരാ……
അവൾ മുഖത്തു നോക്കി ചോദിച്ചതും……. എനിക്ക് ഒരു അമ്പരപ്പ് ആയിരുന്നു….. ഒരിക്കലും ഞാൻ അവളിൽ നിന്നും ഞാൻ അത് പ്രേതീക്ഷിച്ചിരുന്നില്ല………
എടൊ ഞാൻ എന്ത് ചെയ്‌തെന്ന താൻ പറയണേ…….എനിക്ക് മനസ്സിലായില്ല…..
മനസ്സിലാക്കി തരാം………. ഞാൻ എനിക്ക് എന്റെ ജീവിതം മതിയായത് കൊണ്ടണ് അത് അവസാനിപ്പിക്കാന്നു വെച്ചത് …….. നീ അവിടേം വന്ന് രക്ഷകനായി……….അവിടേം ഞാൻ ആളുകളുടെ മുമ്പിൽ ആരായി………
അതും കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ തൊട്ട് നാട്ടുകാരുടെ വക പല പല കഥകൾ……… കുടുംബക്കാരുടെ വക വേറെ……… വീട്ടുകാരുടെ നിർബന്ധത്തിന് ഏതെങ്കിലും ഒരുത്തനെ കെട്ടി എങ്ങോട്ടേലും പോകാന്ന് വെച്ചപ്പോൾ………… അവിടേം വന്ന് കല്യാണോം മുടക്കി…….. അവിടെ നീ നാട്ടുകാരുടെ വീട്ടുകാരുടേം മുമ്പിൽ നല്ലവനായ്……… ഞാനോ……….
എന്നിട്ട് ഒന്നും മനസ്സിലായില്ലന്ന്…………എന്നോടുള്ള ദേഷ്യം കൊണ്ട് അവൾ ഇരുന്നു വിറക്കൻ തുടങ്ങി……………പയ്യെ ആ കണ്ണുകളും നിറഞ്ഞൊഴുകി………
ഒന്നും വേണ്ടായിരുന്നു………….. കുറെ നേരം പുറത്തേക്കും നോക്കി ഇരുന്നു……. അവൾ പറഞ്ഞത് അതേപടി കാതിൽ വീണ്ടു വീണ്ടും മുഴങ്ങുന്നു…………
കാറിൽ ഉള്ളിൽ ഇരുന്നിട്ട്…… തല പെരുക്കുന്നു……… ഡോർ തുറന്നു വെളിൽ ഇറങ്ങി……. ശ്വാസം എടുത്തപ്പോൾ ആണ്…….. മൈന്റ് ഒന്ന് നേരെ ആയത്……… ഞാൻ ചെയ്തതിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് മനസ്സിലായത്……..
ഒരു. മണിക്കൂറോളം ഞാൻ പാടത്തിനു സൈഡിൽ തന്നെ നിന്നു………
ശെരിയാ അവൾ പറഞ്ഞതിൽ എന്താ തെറ്റ്……. ഞാനും എന്റെ സ്വാർത്ഥത അല്ലെ ഇതിനെല്ലാം കാരണം………പുറത്തുള്ളവരുടെ സ്ഥാനത് നിന്ന് ആണ് ഞാനും ചിന്തിച്ചത്….. ഒരിക്കലും അവളുടെ സ്ഥാനത് നിന്ന് ചിന്തിച്ചത് പോലും ഇല്ല…..
വാ തിരിച്ചു വീട്ടിലെക്ക് പോകാം……….. വരുന്നതെല്ലാം വരുന്നെടുത്ത് വെച്ച് കാണാം……
