സാംസൻ – 3 1അടിപൊളി 

പക്ഷേ അപ്പോഴും സംസാരിക്കാൻ കഴിയാതെ ഞാൻ ഇരുന്നു. ഈ നിമിഷം എന്റെ ജീവൻ നഷ്ട്ടപ്പെട്ടിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു.

“എനിക്ക് എല്ലാ കാര്യങ്ങളും അറിയണം. എന്നോട് വ്യക്തമായി കാര്യങ്ങൾ പറയാതെ ഇങ്ങനെ ഇരിക്കാനാണ് ഭാവമെങ്കിൽ ഈ നിമിഷം ഈ വീട്ടില്‍ നിന്നും ഞാൻ ഇറങ്ങി പോകും.” ജൂലി വളരെ സീരിയസ്സായി പറഞ്ഞിട്ട് വേഗം ബെഡ്ഡിൽ നിന്നിറങ്ങി.

“ജൂലി…. പ്ലീസ് പോകരുത്.” വേവലാതിപ്പെട്ട് ഞാനും വേഗം ബെഡ്ഡിൽ നിന്നിറങ്ങി അവളെ കൈയിൽ പിടിച്ചു.

ജൂലി ദേഷ്യത്തില്‍ എന്റെ കൈയിനെ കുടഞ്ഞു മാറ്റി.

ഉടനെ ഭയം കാരണം എന്റെ ഹൃദയം പൊട്ടിത്തെറിക്കുമെന്ന് തോന്നി. സങ്കടവും വേദനയും കുറ്റബോധവും എല്ലാം എനിക്കുണ്ടായി.

അവസാനം മനസ്സിൽ ഒരു തീരുമാനം എടുത്തുകൊണ്ട് ഞാൻ ജൂലിയുടെ മുഖത്തേക്ക് കുറ്റബോധത്തോടെ നോക്കി.

“സാന്ദ്രയുടെ ക്യാമ്പസില്‍ എനിക്ക് ഒരുപാട്‌ ഫ്രണ്ട്സ് ഉണ്ട്, ജൂലി. അതിൽ കൂടുതലും പെണ്‍കുട്ടികളാണ്. ഞാൻ….. ഞാൻ തെറ്റായ മനസ്സോടെയാണ് എല്ലാവരെയും കാണുന്നതും, സംസാരിക്കുന്നതും. പിന്നെ ചിലരോട് ഞാൻ വളരെ അടുപ്പത്തിലാണ് ഇടപഴകുന്നതും, അതും മനസ്സിൽ തെറ്റായ ചിന്തകളെ വളർത്തി കൊണ്ട്‌. അവരോടൊക്കെ ഞാൻ പഞ്ചാരയടിക്കുന്നു…., അവരെയൊക്കെ ഞാൻ വളയ്ക്കാനും ശ്രമിച്ചു. പക്ഷേ ഐഷയോടാണ് ഞാൻ കൂടുതൽ താല്‍പര്യം കാണിച്ചത്. അവളോട് പലപ്പോഴും ഞാൻ ഫോണിലൂടെ വൃത്തികെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തിട്ടുള്ളത്…. എന്നാല്‍ ഇതുവരെ ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷേ പിന്നീട് എന്താകുമെന്ന് എനിക്കറിയില്ലായിരുന്നു. ശെരിക്കും ഞാൻ വഴി തെറ്റി ജീവിക്കുകയാണ്, ജൂലി. ഏതു പെണ്ണിനെ എവിടെ വച്ച് ഞാൻ കേറി പിടിച്ചു പോകുമെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. സാന്ദ്രയുടെ പല കൂട്ടുകാരികളുടെ കൂടെയും കിടക്കാന്‍ വരെ ഞാൻ ആഗ്രഹിച്ചു പോയിരുന്നു. സാന്ദ്രയുടെ കൂട്ടുകാരികളോട് ഞാൻ കൂടുതൽ അടുക്കുന്നത് കൊണ്ടാണ്‌ ഞാനും സാന്ദ്രയും തമ്മില്‍ എപ്പോഴും പ്രശ്നം ഉണ്ടാവുന്നത്. അവസാനം ആ പ്രശ്നം ഒഴിവാക്കാൻ വേണ്ടിയും സാന്ദ്ര യുടെ കൂട്ടുകാരികളിൽ നിന്നൊക്കെ പിന്തിരിയണം എന്ന ചിന്തയോടും ആണ്‌ സാന്ദ്രയുടെ ക്യാമ്പസ് പരിസരത്ത് പോലും പോകേണ്ടെന്നു ഞാൻ തീരുമാനിച്ചത്‌. അതുകൊണ്ടാണ് നിന്നോട് സാന്ദ്രയെ കൊണ്ട് വിടാനും എടുക്കാനും ഞാൻ പറഞ്ഞത്. പിന്നെ ഞായറാഴ്‌ച ഞാൻ സംസാരിച്ചത് സാന്ദ്രയുടെ ഒരു കൂട്ടുകാരിയുടെ അമ്മയോടാണ്. തിങ്കളാഴ്ച ഞങ്ങൾ ആദ്യമായി തെറ്റായ ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു പോയി..!!” എന്റെ ഭാര്യയുടെ മുഖത്ത് നോക്കാതെയാണ് അത്രയും ഞാൻ കുമ്പസരിച്ചത്.

ഞാൻ പറഞ്ഞു നിർത്തിയതും എന്റെ രണ്ടു കവിളിലും മാറിമാറി അടി വീണു… അതും ശക്തമായി.

ജൂലി കരഞ്ഞു കൊണ്ട്‌ പിന്നെയും പിന്നെയും എന്റെ രണ്ടു കവിളത്തും അടിച്ചു കൊണ്ടേയിരുന്നു. ഞാൻ കണ്ണുമടച്ച് എല്ലാം ഏറ്റുവാങ്ങി.

എന്റെ കരണങ്ങള്‍ പുകഞ്ഞു നീറി. അടി കിട്ടിയ വേദന കൊണ്ടും കുറ്റബോധം കൊണ്ടും എന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒലിച്ചു കൊണ്ടിരുന്നു. അവളുടെ അടികൊണ്ട് എന്റെ അണപ്പല്ലുകൾ പോലും ഭയങ്കരമായി വേദനിച്ചു.

അവസാനം ജൂലി എന്നെ തല്ലിയത് മതിയാക്കി കുറേനേരം നിലത്തിരുന്നു കരഞ്ഞു.

“ജൂലി…!!” ഞാൻ അവളുടെ ചുമലില്‍ തൊട്ടു. ഉടനെ അവളെന്റെ കൈയിനെ തട്ടി തെറിപ്പിച്ചു.

“എന്നെ തൊട്ടു പോകരുത്.” അവള്‍ ചീറി. “എന്നോട് മിണ്ടി പോകരുത്…!!” വെറുപ്പോടെ അവള്‍ പറഞ്ഞു.

അതോടെ എന്തുചെയ്യണം എന്നറിയാതെ ഞാൻ തലയും താഴ്ത്തി നിന്നു.

അവസാനം അവള്‍ കരച്ചില്‍ മതിയാക്കി പതിയെ എഴുനേറ്റ് മരുന്ന് കഴിച്ചിട്ട് ലൈറ്റ് ഓഫാക്കിയ ശേഷം ബെഡ്ഡിന്റെ അങ്ങേയറ്റത്ത് ചുരുണ്ടുകൂടി കിടന്നു.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *