പക്ഷേ ഫോണിലൂടെയുള്ള മൗനം അത്ര സുഖമല്ലെന്ന് അവള്‍ക്കും തോന്നി. അവളാണ് ആദ്യം സംസാരിച്ചത്.
“ഉച്ചക്ക് കഴിക്കാതെ പോയതിൽ നല്ല വിഷമം എനിക്കുണ്ട്..!”
“എനിക്കുമുണ്ട്…!” ഞാനും സമ്മതിച്ചു. “പക്ഷേ അപ്പോഴത്തെ എന്റെ അവസ്ഥയില്‍ എനിക്ക് അവിടെ നിൽക്കാൻ കഴിഞ്ഞില്ല… സോറി സുമ.”
“ഒരിക്കലും ഫോണിലൂടെ ചേട്ടൻ എന്റെ പേര് മാത്രമായി പറയില്ലല്ലോ..! അപ്പൊ ശെരിക്കും എന്നോട് ദേഷ്യമുണ്ട്, അല്ലേ…?”
അവളുടെ വിഷമം കേട്ടതും പെട്ടന്ന് എന്റെ നാവ് താനേ ചലിച്ചു, “എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ലടി സുന്ദരി കുട്ടി. വേണമെങ്കിൽ ഈ നിമിഷം ഞാൻ നേരിട്ട് അങ്ങോട്ട് വന്ന് ക്ഷമ ചോദിക്കട്ടെ..?”
ഉടനെ അവൾ ചിരിച്ചു. അവളുടെ എല്ലാ വിഷമവും മാറിയത് ആ ചിരിയില്‍ നിന്നും ഞാൻ മനസ്സിലാക്കി.
“ചേട്ടൻ ഇപ്പോൾ ഇവിടെ നേരിട്ട് വന്നാലും എനിക്ക് കുഴപ്പമില്ല. പക്ഷേ ക്ഷമ ഒന്നും വേണ്ട.” അവള്‍ സീരിയസ്സായി പറഞ്ഞു.
“എന്നിട്ട് വേണം ഈ പാതിരാത്രി ഞാൻ അവിടേ വന്ന് നിന്നെ റേപ് ചെയ്യാൻ ശ്രമിച്ചു എന്നും പറഞ്ഞ് എനിക്ക് തല്ലു മേടിച്ച് തരാൻ.”
“ഞാൻ തല്ലൊന്നും മേടിച്ച് തരില്ല.” സുമ ചിരിച്ചു കൊണ്ട് പറഞ്ഞു. “അങ്ങനെയാണോൽ ചേട്ടൻ നേരത്തെ എന്നെ അങ്ങനെയൊക്കെ ചെയ്തപ്പഴേ ഞാൻ തല്ലു മേടിച്ച് തരേണ്ടതായിരുന്നില്ലേ..?”
“ശെരി.. ശെരി, ഞാൻ സമ്മതിച്ചു. നിനക്ക് ഓരോന്നും പറഞ്ഞ് എന്നെ കൊതിപ്പിക്കാനേ കഴിയൂ… പക്ഷേ തല്ലു മേടിച്ച് തരാൻ കഴിയില്ല.”
ഉടനെ സുമ പൊട്ടിച്ചിരിച്ചു.
ശേഷം ഞങ്ങൾ ഏറെ നേരം സംസാരിച്ചിട്ടാണ് മതിയാക്കി ഉറങ്ങിയത്.
വളരെ വൈകി ഉറങ്ങിയിട്ടും കൂടി രാവിലെ ആറ് മണിക്കെ നല്ല ഉന്മേഷത്തോടെയാണ് ഞാൻ ഉണര്‍ന്നത്.
നോക്കുമ്പോ ജൂലി ചെരിഞ്ഞു കിടന്നു കൊണ്ട് അവളുടെ സ്നേഹം നിറഞ്ഞ മിഴികളെ എന്റെ മുഖത്ത് തന്നെ പതിച്ചു വച്ചിരുന്നതാണ് കണ്ടത്.
അവള്‍ക്ക് ഒരു പുഞ്ചിരിയും നല്‍കി നേരെ ബാത്റൂമിൽ പോയിട്ട് തിരികെ വന്ന് ജൂലിയെ നോക്കി തന്നെ ഞാനും ചെരിഞ്ഞു കിടന്നു.
ഉടനെ അവള്‍ നിരങ്ങി നീങ്ങി വന്ന് അവളുടെ മാറിനെ എന്റെ മുഖത്തോട് ചേര്‍ത്തു വച്ചു. ഞാനും ഒരു കൈ അവളുടെ ദേഹത്തു കൂടെ ഇട്ട് അവളെ ചേര്‍ത്തു പിടിച്ചതും അവളും രണ്ട് കൈ കൊണ്ടും എന്റെ തലയെ മാറോട് ചേര്‍ത്ത് കെട്ടിപിടിച്ചു കൊണ്ട് കിടന്നു.
ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല…. ഒന്നും ചെയ്തില്ല. പക്ഷേ മനസ്സ് നിറഞ്ഞ തൃപ്തിയും സന്തോഷവും പരസ്പരം പടർന്നു പിടിക്കുന്നത് ഞങ്ങൾ അറിഞ്ഞു. അവസാനം അവള്‍ എന്റെ മുഖത്തെ അവളില്‍ നിന്നും പതിയെ അടർത്തി മാറ്റിയതും ഞാൻ ചിണുങ്ങി.
ഉടനെ ചിരിച്ചു കൊണ്ട് അവളെന്റെ നെറ്റിയില്‍ മുത്തി. അവളുടെ വായിൽ നിന്നും പേസ്റ്റിന്റെ മണം വന്നതും ഞാൻ അവളുടെ മുഖത്ത് നോക്കി.
“ഇന്ന് സാന്ദ്രയ്ക്കും അമ്മായിക്കും അവധിയല്ലേ..! എന്നാ പിന്നേ വൈകി എഴുന്നേറ്റാൽ പോരായിരുന്നോ..?” ചുണ്ടില്‍ ഉമ്മ കൊടുത്തിട്ട് ഞാൻ ചോദിച്ചു.
“അപ്പോ എന്റെ ചേട്ടനോ…?” അവൾ ചോദിച്ചു.
“ഞാൻ പിന്നേ മാളിലേക്ക് പോകുന്ന വഴിക്ക് ഹോട്ടലിൽ കേറി വല്ലതും കഴിക്കുമായിരുന്നു.”
“വേണ്ട, ചേട്ടൻ കഴിക്കുന്നതിനെ എനിക്ക് കാണാന്‍ കഴിഞ്ഞാലേ സമാധാനം കിട്ടൂ.” എന്റെ മൂക്കില്‍ ചുണ്ട് കൊണ്ട് ഉരസീട്ട് അവള്‍ പറഞ്ഞു. “മാളിൽ പോകുന്ന ദിവസങ്ങളില്‍, അവിടെ നിന്നും.. ഇവിടെ നിന്നും.. ഹോട്ടലിൽ നിന്നുമൊക്കെ കഴിച്ചെന്ന് ചേട്ടൻ പറയുമെങ്കിലും എനിക്ക് നല്ല സങ്കടം തോന്നാറുണ്ട്. അതുകൊണ്ട് വീട്ടില്‍ നിന്നും പോകുന്ന സമയം ചേട്ടന് ഞാൻ ഫുഡ് തരാതെ വിടില്ല.”
അതും പറഞ്ഞ് അവള്‍ മനസ്സില്ലാ മനസ്സോടെ എഴുനേറ്റ് പോയി. ഞാനും കുറെ നേരം കൂടി കിടന്നിട്ട് എട്ടു മണിക്ക് കുളിക്കാന്‍ കേറി. റെഡിയായി ഞാൻ കിച്ചനിൽ ചെന്നപ്പോ എല്ലാവരും അവിടെ ഓരോ ജോലിയും ചെയ്തു നില്‍ക്കുന്നത് കണ്ടു.
അമ്മായിയും വിനിലയും എന്നെ നോക്കി പുഞ്ചിരിച്ചു.
“സാമേട്ടൻ ഇരിക്ക്, ഞാൻ ഇപ്പൊ കാപ്പി കൊണ്ടു വരാം.” ജൂലി പുഞ്ചിരിയോടെ പറഞ്ഞു.
