സാംസൻ – 3 1അടിപൊളി 

അടുത്ത ദിവസം കിച്ചൻ ഭാഗത്ത് നിന്നും ഉയർന്ന വലിയ ഒച്ചപ്പാട് കേട്ടാണ് ഞാൻ ഉണര്‍ന്നത്. സാന്ദ്രയുടെ ദേഷ്യവും സങ്കടവും നിറഞ്ഞ ശബ്ദമാണ് അധികമായി ഉയർന്നു നിന്നത്. സമയം നോക്കിയപ്പോ ആറ് മണി ആയതേയുള്ളു.

കുറെ നേരം ഞാൻ അതും കേട്ടുകൊണ്ട് കിടന്നു. പക്ഷേ ഞാൻ പിന്നെയും മയങ്ങി. ഏഴര ആയപ്പോ പുറത്ത്‌ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദവും അത് പോകുന്ന ഒച്ചയും കേട്ടു.

ജൂലി സാന്ദ്രയെ കൊണ്ട് വിടാൻ പോയെന്ന് മനസ്സിലായി.

എട്ടു മണിക്ക് അമ്മായിയും പോകും. അതിനുശേഷം മാത്രം റൂമീന് പുറത്ത്‌ പോകാനാണ് ഞാൻ തീരുമാനിച്ചത്.

കുറച്ച് കഴിഞ്ഞ് ഞാൻ ബാത്റൂമിൽ കേറി സാവധാനത്തില്‍ തന്നെ എല്ലാ പരിപാടിയും കഴിഞ്ഞ് പുറത്തേക്ക്‌ വന്നത്.

8:15ന് ഡ്രസ്സും മാറി ഹാളില്‍ ചെന്നപ്പോ മുന്‍വശത്തെ വാതില്‍ ചാരി ഇട്ടിരുന്നു. വീട്ടില്‍ ആരും തന്നെ ഇല്ലാത്തതിന്റെ സൂചനയായിരുന്നു.

ഞാൻ കിച്ചനിൽ ചെന്നു നോക്കി. അവിടെ ഉണ്ടാക്കി അടച്ചു വച്ചിരുന്ന ചായ ഞാൻ കണ്ടു. അതിനെ ഞാൻ തിളപ്പിച്ച് എനിക്ക് വേണ്ടത്ര ഗ്ളാസിൽ പകര്‍ന്നെടുത്തു കൊണ്ട്‌ ഡൈനിംഗ് റൂമിലേക്ക് വന്നു.

അവിടെ ഹോട്ട് ബോക്സിൽ ഇഡ്ഡലിയും സ്റ്റീല്‍ പത്രത്തിൽ സാമ്പാറും പൊത്തി വച്ചിരുന്നു.

അതിൽ നിന്നും എടുത്തു കഴിച്ച ശേഷം ഞാൻ ഹാളില്‍ വെയിറ്റ് ചെയ്തു.

8:40 ആയപ്പോ ജൂലിയും വന്നു. പക്ഷേ എന്നോട് ഒന്നും മിണ്ടാതെ അവള്‍ റൂമിലേക്ക് പോകുന്നത് കണ്ട് ഞാൻ അവളെ വിളിച്ചു.

“സാമേട്ടന് പോകാനുള്ള സമയം കഴിഞ്ഞല്ലോ, എന്താ പോകുന്നില്ലേ…?” ഒരു മയവുമില്ലാതെ അവള്‍ ചോദിച്ചതും അവള്‍ എന്തോ ദേഷ്യത്തില്‍ ആണെന്ന് മനസിലായി.

അതുകൊണ്ട്‌ വെറുതെ എന്തെങ്കിലും പറഞ്ഞു തര്‍ക്കിക്കാന്‍ നില്‍ക്കാതെ ഞാൻ പോർച്ചിലേക്ക് നടന്നു. ബൈക്കും എടുത്ത് നേരെ മാളിലേക്ക് വിട്ടു.

മാളിൽ സ്റ്റോക്ക് ഡീറ്റെയിൽസ് പരിശോധിച്ച്, വേണ്ടുന്ന സ്റ്റോക്ക് ഒക്കെ എടുക്കാനുള്ള ലിസ്റ്റ് തയ്യാറാക്കുന്ന തിരക്കില്‍ ആയിരുന്നു ഞാൻ. അതുകൊണ്ട്‌ സമയം പറന്നു പോയി.

ഉച്ചക്ക് സാന്ദ്ര കുറെ പ്രാവശ്യം എനിക്ക് കോൾ ചെയ്തിരുന്നു വെങ്കിലും ഞാൻ എടുത്തില്ല.

പിന്നേ 3:40 ആയപ്പോ സാന്ദ്ര കലിയിലാണ് മാളിൽ കേറി വന്നത്. എന്നിട്ട് അതേ കലിയിൽ തന്നെ എന്റെ ഓഫിസിലേക്കും കേറി വന്നു.

“എന്നെ കൊണ്ടാക്കാനും എടുക്കാനും ചേച്ചിയെ എന്തിനാ ഏല്‍പ്പിച്ചത്…?” കോപത്തോടെ അവള്‍ ചോദിച്ചു.

“ഇതാണ് നല്ലത്, സാന്ദ്ര.” ഞാൻ സാവധാനത്തില്‍ പറഞ്ഞു. “ഇങ്ങനെ ആവുമ്പോ അറിയാതെ പോലും നിന്റെ ഫ്രണ്ട്സിനെ എനിക്ക് നോക്കേണ്ടി വരില്ല… അവരോട് സംസാരിക്കേണ്ട സാഹചര്യവും ഉണ്ടാവില്ല. നിന്റെ ചേച്ചിയുടെ ഭർത്താവ് കാണുന്ന പെണ്‍കുട്ടികളോടൊക്കെ ഒലിപ്പിച്ചു കൊണ്ട്‌ നടക്കുന്നു എന്ന പേരുദോഷവും നിനക്ക് കേള്‍ക്കേണ്ടി വരില്ല. പിന്നെ നിന്നെ കൊണ്ട് പോകുമ്പോഴും വരുമ്പോഴും നിത്യവും കേള്‍ക്കാറുള്ള കുറ്റപ്പെടുത്തലുകളിൽ നിന്നും എനിക്ക് മോചനം കിട്ടും. അതൊന്നും കൂടാതെ, അവകാശം ഇല്ലാത്ത കാര്യങ്ങളിൽ വലിഞ്ഞു കേറിയുള്ള എന്റെ അനാവശ്യ ഇടപെടലുകളേയും എനിക്ക് ഒഴിവാക്കാമല്ലോ.”

ഞാൻ പറഞ്ഞത് കേട്ട് ആദ്യം അവളുടെ മുഖം കേറി കറുത്തു. പക്ഷേ പെട്ടന്നു തന്നെ ആ മുഖത്ത് സങ്കടം നിറയുകയും, ശേഷം ഒന്നും മിണ്ടാതെ അവള്‍ ഇറങ്ങി പോകുകയും ചെയ്തു.

അന്നു ഞാൻ സാധാരണയായി പോകുന്നത് പോലെ നാല് മണിക്ക് പോയില്ല.. ഒന്‍പത് മണിക്ക് മാൾ അടച്ച ശേഷമാണ് വീട്ടിലേക്ക് പോയത്.

ഞാൻ വളരെ സ്ലോ ആയിട്ടാണ് ബൈക്ക് ഓടിച്ചു വീട്ടിലേക്ക് ചെന്നത്. സാധാരണയായി അര മണിക്കൂർ യാത്രയാണ് ഉള്ളത്. പക്ഷേ പതിയെ ഓടിച്ച് വീട്ടില്‍ എത്താന്‍ അന്‍പത് മിനിറ്റ് എടുത്തു.

വീട്ടില്‍ എത്തിയപ്പോ എന്റെ ഭാര്യ ഒഴികെ എല്ലാവരും ഉറങ്ങി കഴിഞ്ഞിരുന്നു. എന്നെ കണ്ടതും അല്‍പ്പം ദേഷ്യത്തില്‍ ഹാളില്‍ നിന്നും ജൂലി എഴുനേറ്റു. പക്ഷേ ഒന്നും മിണ്ടാതെ രാത്രി ഭക്ഷണം എടുത്തു വെക്കാൻ അവള്‍ കിച്ചനിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *