സാംസൻ – 3അടിപൊളി 

ചേച്ചിയുടെ സമരത്തില്‍ നിന്നും ചേച്ചിക്ക് എന്റെ കൂടെ കളിക്കാന്‍ താല്‍പര്യം ഉണ്ടെന്ന് മനസ്സിലായി.

പക്ഷേ അപ്പോഴത്തെ ചൂടില്‍ ചേച്ചി അങ്ങനെയൊക്കെ അറിയാതെ പറഞ്ഞു പോയതാവാനും സാധ്യതയുണ്ട്. വീട്ടില്‍ പോയതിനു ശേഷം ചിലപ്പോ ചേച്ചിക്ക് കുറ്റബോധം തോന്നിയാലോ..!? ചിലപ്പോ അബദ്ധത്തിൽ ഇങ്ങനെയൊക്കെ പറഞ്ഞു പോയതിന് ചേച്ചി എന്നെ ഒഴിവാക്കാനും സാധ്യതയുണ്ട്. അതുകൊണ്ട്‌ കാര്യങ്ങൾ കൂടുതൽ അറിഞ്ഞ ശേഷം മാത്രം ഇതിനെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്ന് ഞാൻ തീരുമാനിച്ചു.

എന്റെ വീട്ടില്‍ ചെന്ന് കുളിച്ച് നേരെ ബെഡ്ഡിൽ കിടന്നു കൊണ്ട്‌ ഞാൻ പിന്നെയും ചിന്തിച്ച് കൊണ്ടിരുന്നു.

“സാമേട്ടൻ എന്തോ കാര്യമായ ആലോചനയിലാണല്ലോ…? എന്തുപറ്റി..!?” എന്റെ ചായയുമായി റൂമിൽ കേറി വന്ന സാന്ദ്ര ബെഡ്ഡിൽ ഇരുന്നിട്ട് എന്നോട് തിരക്കി.

“യേയ്… ഒന്നുമില്ല.” അവളുടെ കൈയിൽ നിന്നും ചായ കപ്പ് വാങ്ങി കൊണ്ട്‌ അവളുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു.

“സാമേട്ടന് എന്നോട് ദേഷ്യമാണോ…?” അവൾ ശബ്ദം താഴ്ത്തി ചോദിച്ചു.

“എനിക്ക് എന്തിനാ ദേഷ്യം.?” ഞാൻ ചോദിച്ചു. “പിന്നേ നീയായിട്ട് വെറുതെ ഓരോന്ന് പറഞ്ഞ്‌ നമുക്കിടയിൽ അടി തുടങ്ങി വയ്ക്കരുത്.” ഞാൻ കെഞ്ചുന്ന പോലെ പറഞ്ഞതും അവൾ ചിരിച്ചിട്ട് എഴുനേറ്റ് പോയി.

കുറെ കഴിഞ്ഞ് ഞാന്‍ ഹാളില്‍ ചെന്ന് സോഫയിൽ ഇരുന്നു. മറ്റുള്ളവരൊക്കെ സിറ്റൗട്ടിലിരുന്ന് സംസാരിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു.

“സാമങ്കിൾ…!!” പെട്ടന്ന് എന്നെ വിളിച്ചു കൊണ്ട്‌ സുമി പുറത്തു നിന്നും ഓടി വന്ന് രണ്ടു കൈയും പൊക്കി പിടിച്ചു കൊണ്ട്‌ നിന്നു.

ഞാൻ വേഗം ചായയും ഗ്ലാസ്സും ടീ പോയിൽ വച്ചിട്ട് അവളെ വാരിയെടുത്ത് മടിയിലിരുത്തി ഉമ്മയും കൊടുത്തു. ഉടനെ കുണുങ്ങി ചിരിച്ചു കൊണ്ട്‌ അവള്‍ പത്തോ കൂടുതലോ ഉമ്മ എനിക്കും തന്നു.

അവളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു.. കണ്ണുകൾ അല്‍പ്പം കുഴിഞ്ഞാണിരുന്നത്. പക്ഷേ ശരീരത്തിലെ പനി ചൂട് കുറഞ്ഞിരുന്നു.

“പനി മാറിയല്ലോ…!!” അവളുടെ നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി കൊണ്ട്‌ ഞാൻ പറഞ്ഞു.

“മ്മ്മ്മ്… പനി മാറി.” എന്നും പറഞ്ഞ്‌ അല്‍പ്പനേരം എന്റെ ചൂടും പറ്റി അവൾ എന്റെ ദേഹത്ത് പതുങ്ങി കിടന്നു.

പെട്ടന്ന് എന്റെ മനസ്സിൽ നല്ല വിഷമം പടർന്നു കേറി. എനിക്കും ഒരു മോളുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി.

ഒരു ദീര്‍ഘ നിശ്വാസത്തോടെ അവളുടെ കവിളൽ ഉമ്മ കൊടുത്തിട്ട് അവളുടെ മുടിയൊക്കെ നന്നായി ഒതുക്കി സ്ലൈഡ് നല്ലതുപോലെ കുത്തി കൊടുത്തു.

“ഞാൻ കളിക്കാന്‍ പോക്വ…” കുറെ കഴിഞ്ഞ് അവള്‍ ഉത്സാഹത്തോടെ പറഞ്ഞു. എന്നിട്ട് എനിക്കൊരു ഉമ്മ തന്നിട്ട് അവള്‍ ഊർന്നിറങ്ങി ഓടി.

അവളുടെ സാധാരണ ഗതിയിലുള്ള ഓട്ടവും ചാട്ടവും തിരികെ വന്നത് കണ്ടിട്ട് ഞാൻ ചിരിച്ചു. എന്നിട്ട് സോഫയിൽ ഞാൻ മലർന്നുകിടന്നു.

ഇതൊക്കെ കണ്ടു കൊണ്ടാണ് സാന്ദ്ര വന്നത്. അവളുടെ മുഖത്ത് പെട്ടന്ന് സങ്കടം നിറഞ്ഞതും ഞാൻ കണ്ടു. പക്ഷേ അവള്‍ പിന്നെയും പുറത്തേക്ക്‌ പോയി.

ശേഷം ഇടയ്ക്കിടയ്ക്ക് സാന്ദ്ര പുറത്തു നിന്നും അകത്തേക്ക് വരും. ഒരു കാര്യവും ഇല്ലാതെ ചിലപ്പോ കിച്ചനിലേക്കും, മറ്റു ചിലപ്പോ എന്റെ റൂമിലേക്കും, അതും അല്ലെങ്കിൽ അവളുടെ അമ്മ കിടക്കുന്ന റൂമിലേക്കും പോയിട്ട് തിരികെ വരുന്നത് കണ്ടു. നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ ഒരു ഉദ്ദേശവും ഇല്ലാതെ അവള്‍ കറങ്ങി നടന്നു.

വെറുതെ അര കണ്ണും അടച്ചു കിടക്കുന്ന എന്നെ ഇടക്കണ്ണിട്ട് നോക്കി കൊണ്ടാണ്‌ അവളുടെ വരവും പോക്കും എല്ലാം. അവളുടെ ഒളിഞ്ഞു നോട്ടം ഞാൻ കാണില്ല എന്നവൾ കരുതിക്കാണും. ചിലപ്പോ ഞാൻ ഉറങ്ങുകയാണെന്ന് കരുതിയിട്ടുണ്ടാവും.

“എന്തുപറ്റി നിനക്ക്..? കുറെ നേരമായല്ലോ ഇതുപോലെ വിരണ്ടു നടക്കാൻ തുടങ്ങീട്ട്…?” പതിനൊന്നാം വട്ടം അവൾ പുറത്തു നിന്നും അകത്തേക്ക് വന്നപ്പോ ഞാൻ ചോദിച്ചു.

ഉടനെ ഒരു ഞെട്ടലോടെ അവള്‍ നിന്നു. എന്നിട്ട് ജാള്യതയോടെ എന്നെ നോക്കി.

“ചേട്ടൻ ഉണര്‍ന്നാണോ കിടന്നത്..?” ജാള്യത മാറാതെ അവള്‍ ചോദിച്ചതും ഞാൻ ചിരിച്ചു.

“നി വരുന്നതും പോകുന്നതും എല്ലാം ഞാൻ എണ്ണിക്കൊണ്ട് കിടക്കുവായിരുന്നു..” ഞാൻ പറഞ്ഞതും അവൾ ചിരിച്ചു.

“എന്നെ കൂട്ടാതെ അവർ മൂന്ന്‌ പേരും എന്തൊക്കെയോ രഹസ്യം പറയുവാ… അതുകൊണ്ടാ ഞാൻ ഇങ്ങനെ കറങ്ങി നടക്കുന്നത്.” അവസാനം ജാള്യത മറച്ചു കൊണ്ട്‌ സാന്ദ്ര പറഞ്ഞു.

“എന്നാ ആ ടിവി ഇട്ടിട്ട് എന്തെങ്കിലും കണ്ടൂടേ…? പിന്നെ മൊബൈൽ ഉണ്ടല്ലോ, അതിലും എന്തെങ്കിലും ചെയ്തൂടേ..?” ഞാൻ ചോദിച്ചു.

“മൊബൈല്‍ ബോറാണ് ചേട്ടാ.” അവള്‍ പറഞ്ഞു. പക്ഷേ പെട്ടന്ന് അവളുടെ കണ്ണുകൾ തിളങ്ങി. “ചേട്ടൻ ഉറങ്ങുവാന്ന് വിചാരിച്ചാ ഞാൻ ടിവി ഇടാതിരുന്നത്.. ചേട്ടന് ശല്യം ആവില്ലെങ്കി ഞാൻ ടിവി ഇട്ടോട്ടേ…?”

“എനിക്കൊരു ശല്യവുമില്ല. നി ടിവി ഓണാക്ക്. എനിക്കും ബോര്‍ ആകുന്നു.”

ഉടനെ അവള്‍ ടിവിയും ഓണാക്കി എന്റെ അടുത്തേക്ക് വന്നതും ഞാൻ എഴുനേറ്റിരുന്നു. പക്ഷേ അവൾ അവിടെ ഇരുന്നിട്ട് എന്നെ പിടിച്ചു വലിച്ച് അവളുടെ മടിയില്‍ എന്റെ തല വയ്പ്പിച്ചു. എന്നിട്ട് ഒരു കൈ എന്റെ വാരിയെല്ലിന് മേലും, അടുത്ത കൈ എന്റെ തലയിലും ചേര്‍ത്തു വച്ചു.

കുറെ കഴിഞ്ഞ് അവൾ പോലും അറിയാതെ എന്റെ തലമുടിയെ വിരലുകള്‍ കൊണ്ട്‌ കോതാൻ തുടങ്ങി.

അവളുടെ വിരലുകള്‍ ഇഴഞ്ഞു നടന്നപ്പൊ നല്ല സുഖം തോന്നി…! അവളുടെ തുടയിൽ ചെരിഞ്ഞു കിടന്ന് അവളുടെ വലതു കാൽ മുട്ടിനെ അല്‍പ്പം അമർത്തി പിടിച്ചു കൊണ്ട്‌ ഞാൻ ടിവി നോക്കി.

“സാമേട്ടാ…!” പെട്ടന്ന് സ്വബോധം വന്നത് പോലെ എന്റെ മുടിയില്‍ നിന്നും കൈ മാറ്റി കൊണ്ട്‌ അവള്‍ വിളിച്ചു.

“മ്മ്..എന്തേ..?” അവളുടെ മടിയില്‍ മലര്‍ന്നു കിടന്നു കൊണ്ട്‌ അവളുടെ മുഖത്ത് ഞാൻ നോക്കി.

“ഒരു കാര്യം ഞാൻ പറയും. പക്ഷേ എന്നോട് ദേഷ്യം തോന്നരുത്.” എന്റെ കുഴഞ്ഞു കിടന്ന മുടിയെ മാടി ഒതുക്കുന്നതിനിടെ അവള്‍ പറഞ്ഞു.

ഇനിയും എന്നെ കുറ്റപ്പെടുത്താൻ ആണോ പ്ലാൻ. ഞാൻ സംശയത്തോടെ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പക്ഷെ കുറ്റപ്പെടുത്താൻ തുടങ്ങുമ്പൊ അവളില്‍ കാണാറുള്ള ആ ഭാവം ഇപ്പൊ ഇല്ലായിരുന്നു.

“ആദ്യം പറ. ഞാൻ കേള്‍ക്കട്ടെ… എന്നിട്ട് നോക്കാം എനിക്ക് ദേഷ്യം തോന്നുമോ ഇല്ലയോ എന്ന്.”

ഞാൻ പറഞ്ഞതും അവള്‍ ചുണ്ടു കോട്ടി. എന്നിട്ട് എന്റെ നെറ്റിയിൽ അവള്‍ വിരൽ ഓടിച്ചതും ഞാൻ ചിരിച്ചു.

ഉടനെ ആശങ്ക കലര്‍ന്ന ചെറു ചിരി അവളുടെ മുഖത്ത് വിടര്‍ന്നു.

കുറെ നേരം അവൾ ആലോചിക്കും പോലെ എന്റെ മുടിയില്‍ തഴുകി. ഞാനും ആ സുഖത്തില്‍ വെറുതെ കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *