സാംസൻ – 7 3അടിപൊളി  

എനിക്ക് നല്ല സങ്കടമുണ്ടായി. കുറെ നേരം അവിടെതന്നെ ഞാൻ നിന്നു. ഒരുപാട്‌ വട്ടം ദേവിക്ക് കോൾ ചെയ്തെങ്കിലും അവള്‍ എടുത്തില്ല. അവള്‍ തിരികെ വന്നതുമില്ല. അര മണിക്കൂര്‍ കൂടി ഞാൻ അവിടെതന്നെ നിന്നു. ഒടുവില്‍ ഒരു ഓട്ടോ പിടിച്ചാണ് ഞാൻ മാളിലെത്തിയത്.

എന്റെ മണ്ടത്തരം കാരണം ദേവിയുമായുള്ള ബന്ധം ഇതോടെ അവസാനിച്ചു എന്ന് മനസ്സിലായി. എന്റെ വിവരമില്ലായ്മയെ പഴിച്ചു കൊണ്ട്‌ എന്റെ ഓഫീസിൽ ഞാൻ ഇരുന്നു. മണിക്കൂറുകൾ കടന്നുപോയി.

ഒടുവില്‍ ജൂലിയുടെ കോൾ വന്നപ്പോഴാണ് സമയം നോക്കിയത്‌. അഞ്ച് മണി കഴിഞ്ഞിരുന്നത് കണ്ടു ഞെട്ടി.

ജൂലിയുടെ കോൾ ഞാൻ എടുത്തു.

“ചേട്ടൻ എവിടെയാ…?” അവള്‍ ചോദിച്ചു.

“മാളിൽ ഉണ്ട്.”

“ഗോപന്‍ ചേട്ടന്റെ വിവാഹ വാര്‍ഷികം ആണെന്ന് ചേട്ടൻ മറന്നോ…..?”

“യേയ്.. മറന്നിട്ടില്ല. ആറ് മണിക്കല്ലെ, ഞാൻ ദാ ഇറങ്ങി.”

“പിന്നേ ചേട്ടാ, ചേട്ടൻ പോയ ശേഷം വിനില ചേച്ചിയും അങ്കിളും ആന്റിയും എല്ലാം നമ്മുടെ വീട്ടിലേക്ക് വന്നതായിരുന്നു. ഇപ്പോഴും ഇവിടെതന്നെ ഉണ്ട്. നമ്മുടെ കാര്‍ ഗോപന്‍ ചേട്ടൻ കൊണ്ടുപോയത് കാരണം ഞങ്ങളും വിനില ചേച്ചിയുടെ കൂടെ പോകുവാ, കേട്ടോ. ചേട്ടൻ വീട്ടില്‍ വന്ന് ഫ്രെഷായിട്ട് വേഗം ഗോപന്‍ ചേട്ടന്റെ വീട്ടിലേക്ക് വന്നോളൂ.”

“ശെരി നിങ്ങൾ അങ്കിളിന്റെ കൂടെ പൊയ്ക്കോളൂ … ഞാൻ അങ്ങോട്ട് വന്നേക്കാം.”

കോൾ കട്ടാക്കിയ ശേഷം ഞാൻ മാളിൽ നിന്നിറങ്ങി. എന്റെ പേഴ്സിൽ വട്ടിന്‍റെ സ്പെയർ കീ സൂക്ഷിക്കുന്നത് കൊണ്ട്‌ പ്രശ്നമില്ല.

അര മണിക്കൂറില്‍ ഞാൻ വീട്ടിലെത്തി. വേഗം കുളിച്ച് റെഡിയായി ഡ്രസ് മാറ്റുന്ന സമയത്ത്‌ കാര്‍ത്തിക കോൾ ചെയ്തു.

എടുത്തപ്പൊ ബാക് ഗ്രൌണ്ടിൽ നല്ല മ്യൂസിക് കേള്‍ക്കുന്നുണ്ടായിരുന്നു.

“ചേട്ടൻ എവിടെയാ….? ഇവിടെ എല്ലാവരും എത്തിക്കഴിഞ്ഞു. ചേട്ടനെയാണ് ആദ്യമായി ഇവിടെ ഞാൻ പ്രതീക്ഷിച്ചത്.” അവള്‍ നിരാശ പ്രകടിപ്പിച്ചു.

“റെഡിയായി കഴിഞ്ഞു… അര മണിക്കൂറില്‍ ഞാൻ എത്തും.”

“വെറും മോശമായി പോയി.” അത്രയും പറഞ്ഞിട്ട് അവള്‍ കട്ടാക്കി.

ഞാൻ വേഗം ഇറങ്ങി അല്‍പ്പം സ്പീഡിൽ ബൈക്ക് വിട്ടു. ഇരുപത് മിനിട്ടില്‍ ഗോപന്റെ വീട്ട് കോമ്പൗണാടിന് മുന്നിലെത്തി. വീടൊക്കെ ലൈറ്റ് അലങ്കാരം ചെയ്തിരുന്നു. ശെരിക്കും ഒരു കല്യാണ വീട് പോലെയായിരുന്നു. അകത്ത് നിന്നും പാടും പുറത്തേക്ക്‌ ഒഴുകി വരുന്നത് കേട്ടു.

തുറന്നിട്ടിരുന്ന ഗേറ്റിലൂടെ ഞാൻ ബൈക്ക് കേറ്റി മുറ്റത്ത്‌ കൊണ്ട്‌ നിർത്തി. കുറെയേറെ കുട്ടികൾ പുറത്ത്‌ ഓടി കളിക്കുന്നതും കാണാം… ഗോപനും നെല്‍സന്റെ ബന്ധത്തില്‍ പെട്ട ചില കുട്ടികള്‍ക്ക് എന്നെ അറിയാവുന്നത് കൊണ്ട്‌ എന്നെ നോക്കി ചിരിച്ചിട്ട് അവരുടെ കളി തുടർന്നു.

ഞാൻ ഹാളില്‍ കേറി ചെന്നു. ശെരിക്കും ഒരു പാര്‍ട്ടി ഹാളായി അത് മാറിയിരുന്നു. ചെറിയ ചെറിയ ഗ്രൂപ്പായി ആളുകൾ കൂടി സംസാരവും ചിരിയുമായി നില്‍ക്കുന്നത് കണ്ടു. ജൂലിയും മറ്റുള്ളവരും എല്ലാം പല ഗ്രൂപ്പിലായി നിന്ന് ഇടപഴകുന്നതും കണ്ടു. എന്നെ കണ്ടതും പുഞ്ചിരിച്ചു.

സാന്ദ്ര എന്റെ ഭാഗത്തേക്ക് നോക്കി പോലുമില്ല.

“അളിയോ… നി വരില്ലെന്ന ഡൌട്ട് ഉണ്ടായിരുന്നു.” ഗോപന്‍ ചിരിച്ചുകൊണ്ട് വേഗം വന്ന് എന്റെ തോളില്‍ പിടിച്ചു. ഒപ്പം കാര്‍ത്തികയും ഉണ്ടായിരുന്നു.

അവർ രണ്ടു പേരുടെയും ഓരോ കൈ പിടിച്ചു ഞാൻ വിഷ് ചെയ്തു. ഞാൻ കൈ ലൂസ് ചെയ്തിട്ടും കാര്‍ത്തിക എന്റെ കൈ മുറുകെ പിടിച്ചു കൊണ്ട്‌ നിന്നു. അന്നേരം സുമി മോൾ ഓടി വന്ന് എന്റെ കാലില്‍ കെട്ടിപിടിച്ചതും കാര്‍ത്തിക എന്റെ കൈ വിട്ടു. അവളുടെ കണ്ണില്‍ എനിക്ക് മനസ്സിലാവാത്ത എന്തോ കുസൃതി ഉണ്ടായിരുന്നു.

ഞാൻ സുമിയെ തൂക്കിയെടുത്ത് ഉമ്മ കൊടുത്തു.

“ശെരി, മച്ചു… അഞ്ച് മിനിട്ടില്‍ നമുക്ക് തുടങ്ങാം…” അതും പറഞ്ഞ്‌ അവർ രണ്ടുപേരും ഇപ്പൊ കേറി വന്ന ഒരു ഫാമിലിയുടെ നേര്‍ക്ക് നടന്നു.

അന്നേരം എന്റെ അങ്കിളും ആന്റിയും ജൂലിയും അമ്മായിയും നെല്‍സണും സുമയും എന്റെ അടുത്തേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *