സാംസൻ – 7 3അടിപൊളി  

സാന്ദ്ര ഗോപന്റെ ബന്ധത്തില്‍ പെട്ട ഒരു സ്ത്രീയോട് എന്തൊക്കെയോ സംസാരിച്ച് നിന്നു.

“ലക്ഷണം കണ്ടിട്ട് നി വരില്ലെന്ന് കരുതി…” നെല്‍സന്‍ എന്റെ തോളില്‍ തട്ടി ചിരിച്ചു. ഞാൻ ഇളിച്ചു കാണിച്ചു. സുമയുടെ മുഖത്ത് അത്ര തെളിച്ചം ഇല്ലായിരുന്നു. പേരിന് ഒരു പുഞ്ചിരി മാത്രം അവളില്‍ നിന്നുണ്ടായി.

അവസാനം ആഘോഷം വളരെ ഗംഭീരമായി തന്നെ തുടങ്ങി. കേക്ക് വെട്ടി വിതരണം ചെയ്തു കഴിഞ്ഞത് പാട്ടും ഡാൻസുമായി ആഘോഷം തുടങ്ങി. എല്ലാവരും അവരെ വിഷ് ചെയ്ത ശേഷം സ്ത്രീകള്‍ക്ക് ഫ്രൂട്ട് വൈനും പിന്നേ ആവശ്യമുള്ളവർക്ക് വിസ്കിയും വിതരണം ചെയ്യാൻ തുടങ്ങി.

ഇടക്കിടക്ക് ഗോപനും നെല്‍സനും ആരെയെങ്കിലും ഒക്കെ കൂടെ കൂട്ടിക്കൊണ്ട് മദ്യം സൂക്ഷിച്ചിരുന്ന റൂമിലേക്ക് പോകും വരവും നടത്തി കൊണ്ടിരുന്നു. ഓരോ തവണയും അവർ പുതിയപുതിയ ആളുകളെ കൂട്ടിക്കൊണ്ടു പോയി സ്പെഷ്യൽ മദ്യ സേവയും നടത്തി കൊണ്ടിരുന്നു… കൂട്ടത്തില്‍ അവരും കുടിച്ചിട്ടാണ് പുറത്തേക്ക്‌ വന്നത്. എന്നെയും ഒപ്പം കൂടാൻ അവർ രണ്ടുപേരും നിര്‍ബന്ധിച്ചു.. പക്ഷേ ഞാൻ ഒഴിഞ്ഞു മാറി. എന്നാല്‍ എന്റെ അങ്കിള്‍ അവരുടെ കൂടെ കൂടി. ഒരുപാട്‌ വട്ടം ഈ പരുപാടി അരങ്ങേറി. അതുകാരണം ഇപ്പോഴേ ഗോപനും നെല്‍സണും ബോധം കെട്ടത് പോലെയായി. നടത്തം പോലും ആടിയാടി നടക്കുന്ന പരുവത്തില്‍ ആയിക്കഴിഞ്ഞിരുന്നു.

അവസാനം സുമയും കാര്‍ത്തികയും അവരെ റൂമിൽ കൂട്ടിക്കൊണ്ടു പോയി ചെവി നിറയെ കണക്കിന്‌ കേൾപ്പിച്ച ശേഷമാണ് അവരുടെ ആ പരുപാടിക്ക് അല്‍പ്പം റസ്റ്റ് കൊടുത്തത്.

പക്ഷേ കുറെ കഴിഞ്ഞ് അവർ പിന്നെയും തുടങ്ങി.

അവസാനം രാത്രി എട്ട് മണിയോടെ ആഘോഷം കഴിഞ്ഞു. പിന്നെ ഭക്ഷണം കഴിച്ച് ഏറെകുറെ എല്ലാവരും യാത്രയും പറഞ്ഞു പോയി.

ഒടുവില്‍ ശേഷിച്ചത് എന്റെ കുടുംബവും പിന്നേ നെല്‍സനും ഗോപനും സുമയും കാര്‍ത്തികയും മാത്രം.

“എന്റെ കെട്ടിയോൻ നല്ല പൂസായി കഴിഞ്ഞു. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല. ഞങ്ങളും ഇറങ്ങുവ… ഞാൻ തന്നെ വണ്ടി ഓടിക്കേണ്ടി വരും.” ഇപ്പോൾ നിൽക്കാൻ പോലും കഴിയാതെ സോഫയിൽ വീണു കിടക്കുന്ന ഗോപനെ നോക്കി എന്റെ ആന്റി പറഞ്ഞിട്ട് എന്റെ അമ്മായിയെ ചോദ്യ ഭാവത്തില്‍ നോക്കി.

“ഞങ്ങളും വരുന്നു…” എന്നും പറഞ്ഞ്‌ അമ്മായിയും സാന്ദ്രയും എഴുന്നേറ്റു. ഒപ്പം ജൂലി ക്ഷമാപണം നടത്തുന്ന പോലെ എന്നെ നോക്കിയ ശേഷം അവളും പോകാൻ എഴുന്നേറ്റു.

“എടി നീയും പോവാണോ…?!” ഗോപന്‍ കുഴഞ്ഞ സ്വരത്തില്‍ എങ്ങനെയോ ചോദിച്ചു.

“ആം… ആ വൈൻ കുടിച്ചിട്ട് എനിക്ക് എന്തോ മനം പുരട്ടുന്നത് പോലെ… തലയും കറങ്ങുന്നു. എനിക്ക് റെസ്റ്റ് വേണം ഗോപേട്ട…” ജൂലി സ്വന്തം നെറ്റി ഉഴിഞ്ഞു കൊണ്ട്‌ അവനെ അറിയിച്ചു.

“എന്തായാലും നിങ്ങൾ രണ്ടിന്റെയും നല്ല ബോധം ഇപ്പോഴേ നശിച്ചു കഴിഞ്ഞു. എഴുനേറ്റ് നിൽക്കാൻ പോലും നിങ്ങള്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട്‌ ഇനിയും കുടിക്കാതെ രണ്ടും കിടന്നുറങ്ങിക്കൊ… ഞാനും പോകുന്നു.” ഒടുവില്‍ ഞാനും എഴുന്നേറ്റു.

“എടാ കള്ള പന്നി… അങ്ങനെ അങ്ങ് പോയാല്‍ നിന്നെ ഞാൻ കൊല്ലും. നമ്മള്‍ ത്രിമൂര്‍ത്തികളുടെ ആഘോഷം ഇനിയുമാണ് തുടങ്ങാൻ പോകുന്നത്.” ഗോപന്‍ എന്റെ കൈയിൽ മുറുകെ പിടിച്ചു വച്ചു.

“നിങ്ങൾ പൊയ്ക്കോളു… സാമിനെ ഞായറാഴ്ച ഉച്ച കഴിഞ്ഞ് വിട്ടേക്കാം. അതുവരെ ഇവിടെ ഞങ്ങൾ മൂന്നും അടിച്ചു പൊളിക്കും.” നെല്‍സന്‍ ജൂലിയെ നോക്കി തീര്‍ത്തു പറഞ്ഞു.

“എടാ… ഇപ്പോഴേ നിങ്ങൾ ഓവറാണ്… ഇനിയും നിങ്ങള്‍ക്ക് ശരിയാവില്ല. പിന്നൊരു ദിവസം നമുക്ക് കൂടാം.” ഞാൻ അവിടുന്ന് ഊരാൻ ശ്രമിച്ചു.

പക്ഷേ അവന്മാർ സമ്മതിച്ചില്ല.

“എന്തായാലും ഇത്രയും ആയി. ഈ പാര്‍ട്ടിയില്‍ ബെസ്റ്റ് ഫ്രണ്ട് ആയ നിങ്ങൾ മൂന്നുപേരും ഒരുമിച്ച് കൂടാതെ പിരിയുന്നത് ഒട്ടും ശെരിയല്ല.” കാര്‍ത്തിക എന്നോട് പറഞ്ഞു.

അതും കൂട്ടി കേട്ടപ്പോ ജൂലി പറഞ്ഞു, “കാര്‍ത്തിക പറഞ്ഞത് ശെരിയാണ്. സാമേട്ടൻ അവരുടെ കൂടെ കൂടിക്കൊ. ഇവിടെ നിങ്ങൾ മൂന്നും അടിച്ചു പൊളിച്ച് ഞായറാഴ്‌ച വന്നാല്‍ മതി.”

Leave a Reply

Your email address will not be published. Required fields are marked *