അപകടം വരുത്തി വെച്ച പ്രണയം 5അടിപൊളി  

അപകടം വരുത്തി വെച്ച പ്രണയം 

[ ടോണി ]


പ്രിയ വായനക്കാരേ… ഇത് നിങ്ങളുടെ ടോണിയാണ്.. സ്വാതിയെയും അൻഷുലിനെയും ജയരാജിനെയും നിങ്ങളുടെ മുന്നിലേക്കെത്തിച്ച അതേ ‘മടിയൻ’ ടോണി..! ?

ഇതും എന്റെ കഥ അല്ല.. പക്ഷെ, അടിച്ചു മാറ്റിയതുമല്ല… വായിച്ച് ഒത്തിരി ഇഷ്ടമായതു കൊണ്ട് കഥാകൃത്തിനോട് അനുവാദം ചോദിച്ചു കൊണ്ടാണിത് എഴുതാൻ തുടങ്ങുന്നത്.. എഴുത്തല്ല.. Translation തന്നെയാണ് ഭൂരിഭാഗവും.. അതിനോടൊപ്പം എന്റെ കുറച്ചു ശൈലികളും dialogues ഉം കൂടി ഉൾപ്പെടുത്തുമെന്നു മാത്രം.. so, ചിലരുടെ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം കഥയുടെ റൂട്ട് മാറ്റി വിടാൻ യാതൊരു ഉദ്ദേശ്യവുമില്ല… and original story name പറഞ്ഞ് നിങ്ങളെ ആരെയും ഇപ്പഴേ അതിലേക്ക് പറഞ്ഞു വിടാനും എനിക്ക് താല്പര്യമില്ല…

അതുപോലെ തന്നെ ഈ കഥയിൽ സ്വാതിയുടെ കഥയ്ക്ക് കിട്ടിയ അത്രയും സ്‌നേഹം കിട്ടില്ലെന്ന്‌ എനിക്കറിയാം.. ചിലർക്ക് ഇഷ്ടപ്പെടും.. ചിലർക്ക് ഇഷ്ടപ്പെടില്ല… എന്തായാലും ഇതൊരു പ്രണയ കഥയാണ്.. so.. നിങ്ങൾ തീരുമാനിച്ചോളൂ, ഇത് ഇഷ്ടപ്പെണണോ വേണ്ടയോ എന്ന്… ?

എനിക്കറിയാം ഇവിടെ ഭൂരിഭാഗം ആളുകൾക്കും erotic situations & sex scenes ആണ് താല്പര്യം.. നിങ്ങളെ നിരാശപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, ഒരു കാര്യം വ്യക്തമാക്കുന്നു.. ഈ കഥ മന്ദഗതിയിലുള്ള ഒന്നാണ്.. ഇതിൽ ലൈംഗിക വേഴ്ചകൾ ഇടയ്ക്കിടെ ഉണ്ടാകില്ല.. സ്വാതിയുടെ കഥ വായിച്ച് കാമം മൂത്ത് പാവം സോണിയമോളെ വരെ ജയരാജിനെക്കൊണ്ട് കളിപ്പിക്കണം എന്നുള്ള ആശയങ്ങൾ ഉന്നയിച്ച teams കഷ്ടപ്പെട്ട് ഈ കഥ വായിക്കേണ്ട കാര്യമില്ലെന്നു ഇപ്പോഴേ അറിയിച്ചു കൊള്ളുന്നു.. എന്തായാലും

എനിക്ക് വാഗ്ദാനം ചെയ്യാൻ കഴിയുന്ന ഒരു കാര്യം, ഈ കഥ വെറും നാലോ അഞ്ചോ ദൈർഘ്യമുള്ള അപ്‌ഡേറ്റുകളിൽ അവസാനിക്കും.. കഥ എന്റെ സ്വന്തമല്ലാത്തതു കൊണ്ട് ഇവിടെയും വിമർശനങ്ങൾ ഞാൻ കൂടുതലായി ചെവികൊള്ളാനാഗ്രഹിക്കുന്നില്ല…

എന്തായാലും വായിക്കുക.. ആസ്വദിക്കുക…

And last but not least.. സ്വാതിയുടെ കഥ ഇത്ര മനോഹരമായി എഴുതാൻ എന്നെ സഹായിച്ച, ‘അജ്ഞാതൻ’ എന്ന അപരനാമമുള്ള നമ്മുടെ വടക്കൻ സഹോയ്ക്കും, അതിനു ശേഷം തുടർന്നു കൊണ്ടു പോകാൻ എന്റെ മനസ്സറിഞ്ഞ് അതിനേക്കാളേറെ സഹായിച്ച Ramesh Babu ചേട്ടനും ഒരായിരം നന്ദി കൂടി അറിയിക്കുന്നു… ?

ഇത്രയും പറഞ്ഞു നിർത്തിക്കൊണ്ട് ഞാനീ ചെറിയ കഥ തുടങ്ങട്ടെ……?

ഇന്നലെ രാത്രി വളരെ കനത്ത മഴയായിരുന്നു.. റോഡിൽ നല്ല വഴുക്കലും അതുപോലെ ഗതാഗതക്കുരുക്കും ഉണ്ടായിരുന്നു. ഞാനൊഴികെ എല്ലാവരും അവരുടെ ജോലിയോ മറ്റെന്തെങ്കിലുമോ ഒക്കെയായി വൈകിയെന്നു തോന്നുന്നു. എങ്കിലും ഞാൻ വാടകയ്‌ക്കെടുത്ത ആ ടാക്‌സിയിലെ ഡ്രൈവർ ശ്രദ്ധാലുവായിരുന്നു. അയാൾ വണ്ടി ഒത്തിരി വേഗത്തിലോടിക്കാൻ വിസമ്മതിച്ചു.

അങ്ങനെ ഞങ്ങൾ പോയിക്കൊണ്ടിരുന്നപ്പോൾ പ്രതീക്ഷിക്കാതെ അതു നടന്നു. ഞങ്ങൾക്ക് അപകടമൊന്നും സംഭവിച്ചതല്ല. പകരം ഞങ്ങളപ്പോഴൊരു ദാരുണമായ അപകടത്തിന് സാക്ഷിയായി.. മിക്ക അപകടങ്ങളും സംഭവിക്കുന്നതുപോലെ എല്ലാം വളരെ വേഗത്തിലാണ് സംഭവിച്ചത്.. സിഗ്നലിംഗ് ഇല്ലാതെ ഒരു കാർ നടുറോഡിൽ നിന്നു ഇടത്തേക്ക് തിരിഞ്ഞു.. അതിന്റെ ഫലമായി ഒരു ബസ് ആ കാറിൽ വന്നിടിച്ചു.. കൃത്യസമയത്ത് ബ്രേക്ക് ചെയ്യാൻ കഴിയാത്തതിനാൽ ബസിനു പുറകിലുള്ള കുറച്ച് കാറുകൾ കൂടി ബസിന്റെ പുറകിലേക്ക് ഇടിച്ചുകയറി.. ഉടൻ തന്നെ അവിടെ വണ്ടികളുടെ ഒരു കൂമ്പാരമായി മാറി.. ആ ഗതാഗതം മുഴുവൻ സ്തംഭിച്ചു.. സംഭവസ്ഥലത്തു നിന്ന്

ആ ബസിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടുവെന്നു തോന്നുന്നു. അയാൾ വളരെ വേഗം അപ്രത്യക്ഷനായി.

ഞാൻ യാത്ര ചെയ്ത ടാക്സിക്കു തൊട്ടു പുറകിലുണ്ടായിരുന്ന ആ കാറാണ് ഈ അപകടം മുഴുവനുമുണ്ടാകാൻ കാരണമായത്. പരിഭ്രാന്തിയോടെ ഞാനും ഡ്രൈവറും ഡോർ തുറന്ന് പുറത്തിറങ്ങി കുറച്ചടുത്തായി ഇടിച്ചു തെറിച്ചു വീണ ആ കാറിന്റെ അടുത്തെത്തി. അപകടത്തിന്റെ ആഘാതം കാരണം അതിന്റെ ഡ്രൈവർ സ്റ്റിയറിംഗ് വീലിൽ നിർജീവമായി ചോരയിൽ കുളിച്ച് ഇരിക്കുകയായിരുന്നു. അയാളുടെ കാര്യത്തിൽ ഇനി എനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മനസിലായി.. നാൽപതു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു അതിന്റെ പിൻസീറ്റിൽ ഇരുന്നിരുന്നത്. ആ സ്ത്രീക്കും ഗുരുതരമായി പരിക്കേൽക്കുകയും തലയിൽ നിന്നും കൈകളിൽ നിന്നും രക്തസ്രാവമുണ്ടാവുകയും ചെയ്തിരുന്നു. എന്താണു സംഭവിച്ചതെന്ന് മനസിലാക്കാൻ പോലും കഴിയാത്തത്ര ദുർബലയായിരുന്നുവെങ്കിലും അവർക്കപ്പോഴും ബോധമുണ്ടായിരുന്നു. ഡോർ ഇടിയുടെ ആഖാതത്തിൽ കുടുങ്ങിയിരുന്നതിനാൽ എനിക്കത് തുറക്കാൻ കഴിഞ്ഞില്ല. ഞാനെന്റെ മുഴുവൻ ശക്തിയോടു കൂടെ അത് തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ, അവർ ദുർബലമായ കണ്ണുകളാൽ എന്നെ നോക്കി.. അബോധാവസ്ഥയിലേക്ക് വീഴുന്നതിനു മുമ്പ് അവർ എന്റെ നേർക്ക് കൈ നീട്ടി.. എന്റെ കൺമുന്നിൽ കിടന്നവർ മരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് എനിക്ക് തോന്നി..

Updated: September 7, 2026 — 1:14 pm

Leave a Reply

Your email address will not be published. Required fields are marked *