അപകടം വരുത്തി വെച്ച പ്രണയം 3അടിപൊളി  

“എനിക്ക് വിശക്കുന്നു..”

“അപ്പോൾ കാർത്തിക്?..”

“കാർത്തിക് കഴിച്ചു..”

ഞാൻ മൂളിക്കൊണ്ട് പിന്നെ കാന്റീൻ ലേക്ക് പോകാമെന്ന് പറഞ്ഞു.. ഞങ്ങൾ വീണ്ടും പരസ്പരം പുഞ്ചിരിച്ചുകൊണ്ട് നടക്കാൻ തുടങ്ങി..

“താങ്ക്സ് ക്രിഷ്..”

അവൾ പറഞ്ഞു..

“എന്തിനുവേണ്ടി?..”

“ഉം.. അവിടെ വന്ന് എന്നെ സഹായിച്ചതിന്.. ആ നുണകൾ.. എല്ലാം.. നിങ്ങൾ ഒരു നല്ല നടൻ കൂടിയാണ്..”

“അതിനും മാത്രം ഞാൻ എന്തു ചെയ്തു?..”

“കാർത്തിക് സത്യത്തിൽ എന്നെ ചോദ്യം ചെയ്യുകയായിരുന്നു.. ഇന്നലെ നമ്മൾ അവനോട് പറയാതെ പോയതിന് എന്നോട് ദേഷ്യപ്പെടുകയും ചെയ്തു..”

“പക്ഷേ, അയാൾ അപ്പോൾ മയക്കത്തിലായിരുന്നില്ലേ.. പിന്നെ നമ്മൾക്കെങ്ങനെ പറയാൻ കഴിയും?”

“ആം.. അവന് മനസ്സിലാകില്ല.. ഞാൻ അവനെ എഴുന്നേൽപ്പിച്ച് അവനോട് പറഞ്ഞിട്ട് പോണമായിരുന്നുവെന്നാ അവൻ പറഞ്ഞത്.. ചിലപ്പൊ ഞാൻ ഇവിടെ നിൽക്കുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നിരിക്കാം.. എന്നാലും എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ പറഞ്ഞപ്പോൾ കാർത്തിക്കിന് ബോധ്യമായി.. നിങ്ങൾ ആ സമയം പണം കൂടി ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കിൽ അവൻ നമ്മളെ തീർച്ചയായും സംശയിക്കുമായിരുന്നു.. പിന്നെ അവിടെ ഇരുന്ന് ഓരോന്ന് ആലോചിച്ച് പുതിയ കഥകളും സൃഷ്ടിക്കുമായിരുന്നു..”

“ഓ

really?.. അത്ര വിഡ്ഢിയാണോ തന്റെ ഭർത്താവ്?..”

കാർത്തിക്കിനെ കുറിച്ചുള്ള എന്റെ അഭിപ്രായത്തിൽ ദീപിക അൽപ്പമൊന്ന് ആശ്ചര്യപ്പെട്ടു.. എന്നാലും എനിക്ക് വളരെ open mind ആണെന്ന് അവൾക്ക്‌ അറിയാവുന്നതു കൊണ്ട് പിന്നെ അവളത് കാര്യമാക്കിയില്ല..

“നിങ്ങൾക്കറിയാമോ, കല്യാണത്തിന് മുൻപ് കാർത്തിക് വളരെ നല്ല ആളായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.. അങ്ങനെ തന്നെയായിരുന്നു ആദ്യത്തെ കുറച്ച് നാളുകളിലും.. പിന്നെ..”

“പിന്നെ?.. പിന്നെ എന്തു പറ്റി?..”

ഞാൻ ചോദിച്ചു.. അവൾ മുഖം ചുളിച്ച് കൊണ്ട് എന്നെയൊന്ന് നോക്കി.. ഉത്തരം കിട്ടാത്തതു പോലെ..

ഞാൻ: “എന്റെ അഭിപ്രായത്തിൽ.. കാർത്തിക് ദീപികയ്ക്ക് അത്ര യോജിച്ചവനാണെന്ന് എനിക്ക് തോന്നുന്നില്ല.. അവനിൽ എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കുമെന്നാണ് ഞാൻ ആദ്യം കരുതിയത് എന്നാലിപ്പോൾ അതങ്ങനെ അല്ലെന്നു തോന്നിപ്പോവുന്നു..”

ദീപിക: “കാർത്തിക് എന്റെ ഭർത്താവും എന്റെ മോന്റെ അച്ഛനും ആണെന്നതൊഴിച്ചാൽ.. സത്യത്തിൽ അവനിൽ വേറെ പ്രത്യേകതയൊന്നുമില്ല.. പക്ഷേ, അവൻ മോശക്കാരനൊന്നും അല്ല.. സന്തോഷവാനായിരിക്കുമ്പോൾ കാർത്തിക് ഒത്തിരി നല്ലവനാണ്.. അല്ലാത്തപ്പോൾ മാത്രം ചില പെരുമാറ്റ രീതികൾ.. അത്ര തന്നെ..”

ഇന്ത്യയിലെ ഒരു ഭാര്യയും തന്റെ ഭർത്താവിന്റെ പോരായ്മകളെ പൂർണ്ണമായും അങ്ങനെ സമ്മതിച്ചു കൊടുക്കില്ല.. അത് വീണ്ടും ഒന്നു കൂടി തെളിയിച്ചിരിക്കുന്നു എന്ന് ഓർത്തുകൊണ്ട് ഞാനൊന്ന് നെടുവീർപ്പിട്ടു… ?

ഉച്ചഭക്ഷണത്തിനു ശേഷം അവൾ കാർത്തിക്കിനുള്ള ഭക്ഷണവുമായി റൂമിലേക്ക് പോയി. എനിക്ക് പിന്നെ ആ ദിവസം പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. എന്തായാലും ഞാൻ ഒരു സലൂൺ ഷോപ്പ് കണ്ടെത്തി. അവിടെ ചെന്ന് നന്നായൊന്നു ഷേവ് ചെയ്ത് മുഖം വീണ്ടും ക്ലീൻ ആക്കി.. നല്ലൊരു ഹെഡ് മസാജും കൂടി എനിക്ക് അവിടെ നിന്ന് ലഭിച്ചു..

വൈകുന്നേരമായപ്പോൾ ഞാൻ

വീണ്ടും ദീപികയെ കാണാനായി ആശുപത്രിയിൽ എത്തി. ഞങ്ങൾ നേരത്തെ കണ്ടുമുട്ടിയ അതേ ഇടനാഴിയിൽ തന്നെ ഞാൻ കുറച്ച് സമയം ഇരുന്നു.. അല്പം കഴിഞ്ഞപ്പോൾ ദീപിക പുറത്തേക്ക് ഇറങ്ങി വന്നു..

അപ്പോൾ ഞാൻ അവളോട് എന്തെങ്കിലും ഷോപ്പിംഗിനായി പുറത്ത് പോകാമോ എന്ന് കാർത്തിക്കിനോട് സമ്മതം ചോദിക്കാൻ അവളോട് പറഞ്ഞു.. കാരണം അവൾക്ക് നാളെ ഇടാനുള്ള വസ്ത്രങ്ങൾ ഒന്നും ഇല്ലായിരുന്നു.. പക്ഷെ അവനോടത് ചോദിക്കാൻ ധൈര്യമില്ല എന്ന് ദീപിക പറഞ്ഞു.. അത് കേട്ടതും എനിക്ക് അല്പം ദേഷ്യം വന്നു തുടങ്ങി.. അറിയാതെ പ്രതികരിച്ചു പോയതാണ് ഞാൻ..

പക്ഷെ എന്റെ മുഖഭാവം കണ്ടതും ദീപിക ഉടനെ അവനോട് ചോദിച്ചുനോക്കാം എന്ന് പറഞ്ഞുകൊണ്ട് വീണ്ടും കാർത്തിക്കിന്റെ മുറിയിലേയ്ക്ക് പോയി..

Updated: September 7, 2026 — 1:14 pm

Leave a Reply

Your email address will not be published. Required fields are marked *