അപകടം വരുത്തി വെച്ച പ്രണയം 4അടിപൊളി  

“അത്‌.. എനിക്ക് സത്യത്തിൽ.. ആവശ്യമുണ്ട്.. പക്ഷേ താങ്കൾ ഇപ്പോൾ തന്നെ എനിക്കായി വളരെയധികം ചെയ്തു തന്നു.. ഇനിയും കൂടുതൽ ചോദിക്കുന്നത് നല്ലതല്ലെന്ന് ഞാൻ കരുതി.”

ഞാൻ പുഞ്ചിരിച്ചു..

“ഉം, വിഷമിക്കേണ്ട.. ഞാനിവിടെത്തന്നെയുണ്ടാവും.. ഇന്നത്തെ ദിവസം ചിലപ്പോൾ നിങ്ങളെ രണ്ടു കൂട്ടരെയും സേവിക്കാനായിരിക്കും എനിക്ക് യോഗം.. കാർത്തിക് ഡിസ്ചാർജ് ആകുന്നതു വരെ ഞാൻ നിങ്ങളോടൊപ്പം നിൽക്കും. തുടർന്ന് ഒരു ടാക്സി വിളിച്ച് ഞാൻ നിങ്ങളെ നിങ്ങളുടെ സ്ഥലത്തേക്ക് അയക്കാം.”

അവളുടെ മുഖം വീണ്ടും തെളിഞ്ഞു..

“വളരെ നന്ദി, ക്രിഷ്..”

“ദീപികയുടെ നന്ദി വരവ് വെച്ചിരിക്കുന്നു..”

“അതിരിക്കട്ട.. ഞാൻ താങ്കളുടെ പേര് നേരത്തെ ചോദിച്ചറിഞ്ഞതാണ്. പക്ഷേ എന്റെ പേര് ക്രിഷ് എങ്ങനെയറിഞ്ഞു?”

“അത് ദീപികയുടെ മുഖത്തു തന്നെ എഴുതി വെച്ചിട്ടുണ്ട്..”

അവൾ എന്നെയൊന്നു ഇരുത്തി നോക്കി.. എന്നിട്ട് പുഞ്ചിരിച്ചു.. ആ കവിളുകൾ വീണ്ടും തുടുത്തു വന്നു..

“ആ നഴ്‌സ്‌ വന്നു തന്റെ പേര് അത്രയും തവണ വിളിക്കുമ്പോൾ അതെന്തായാലും എന്റെ മനസ്സിൽ പതിഞ്ഞിരിക്കണ്ടേ..!” ഞാൻ കണ്ണിറുക്കിക്കൊണ്ട് അവളെ നോക്കി ചിരിച്ചു.. അവളും.. നാണിച്ചു കൊണ്ട്….

കുറച്ചു നേരം ഒന്നും മിണ്ടാതെയിരുന്നിട്ട് വീണ്ടും ഞാൻ..

“അഹ്.. നിങ്ങളുടെ വിവാഹം എങ്ങനെയായിരുന്നു? പ്രണയ വിവാഹമായിരുന്നോ അത്‌?..”

“അല്ല.. അറേഞ്ച്ഡ് മാര്യേജായിരുന്നു. യഥാർത്ഥത്തിൽ കാർത്തിക് എന്റെ അമ്മാവന്റെ മകനാണ്..”

“ഓ.. മുറച്ചെറുക്കൻ..”

“മ്മ്, അതെ.”

“എന്നാലും അതൊരു ലവ് +

അറേഞ്ച്ഡ് മാര്യേജ് ആയിരിക്കുമല്ലോ..”

“ഇല്ല… അല്ല, യഥാർത്ഥത്തിൽ എനിക്കാദ്യമീ വിവാഹത്തിനു ഇഷ്ടമില്ലായിരുന്നു.. പക്ഷേ കുടുംബത്തിലെല്ലാവരും നിർബന്ധിച്ചപ്പോൾ…”

“ഓ അങ്ങനെ.. എന്നാലും തനിക്കീ വിവാഹത്തിൽ വിഷമിക്കേണ്ട കാര്യമില്ലല്ലോ.. നോക്കൂ, നിങ്ങളുടെ വിന്നിമോൻ എന്തു സുന്ദരക്കുട്ടനാണെന്ന്…”

അവൾ വീണ്ടും ആ പത്തരമാറ്റ് പുഞ്ചിരിയോടെ ആദ്യം കുഞ്ഞിനേയും പിന്നെ എന്നെയും നോക്കി..

“അതെ.. ഇപ്പോൾ ഞാൻ കാർത്തിക്കിനെ ഒത്തിരി സ്നേഹിക്കുന്നു..”

“ഞാനതു കണ്ടിരുന്നു.. കുറച്ച് മണിക്കൂറുകൾക്ക് മുമ്പ്.. സത്യത്തിൽ താനപ്പോൾ അവിടെയങ്ങനെ കരഞ്ഞു കലങ്ങിയ മുഖവുമായി ഇരിക്കുന്നതു കണ്ടപ്പോൾ അയാൾക്ക് നടക്കാൻ പാടില്ലാത്ത എന്തെങ്കിലും സംഭവിച്ചിരിക്കാമെന്ന് ഞാൻ കരുതി ..”

അവളത് വീണ്ടും ഓർമിക്കാൻ ശ്രമിക്കുന്നതായി തോന്നി..

“അതെ.. അദ്ദേഹം വീഴുന്നതു കണ്ട ആ നിമിഷം മുതൽ ഞാൻ കരയുകയായിരുന്നു.. എനിക്ക് വല്ലാത്ത ഭയമായിരുന്നു..”

“ഇപ്പോൾ താൻ ok അല്ലേ..?”

“മ്മ്.. അതെ..” വീണ്ടും മയക്കുന്ന ആ പുഞ്ചിരി…

വൈകുന്നേരമായതോടെ അപകടത്തിൽപ്പെട്ട ആ സ്ത്രീക്ക് ഒന്നു എഴുന്നേറ്റിരിക്കാൻ കഴിഞ്ഞു. അവരിൽ നിന്നും കോൺടാക്റ്റ് നമ്പറുകൾ ശേഖരിച്ചിട്ട് അവരുടെ കുടുംബത്തിലുള്ളവരെ വിവരമറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ അവർ ആശുപത്രിയിലെത്തി. താമസിയാതെ അവിടെയൊരു ജനക്കൂട്ടം തന്നെയുണ്ടായി. അവരുടെ ഭർത്താവ്, രണ്ട് പെൺമക്കൾ, ഒരു അനിയൻ, പിന്നെ മറ്റു കുറച്ചു ബന്ധുക്കളുമെല്ലാം..

ഡോക്ടറുടെയടുത്തു നിന്ന് വിവരങ്ങൾ അറിഞ്ഞ അവരെല്ലാവരും എന്റെയടുക്കൽ വന്നു നന്ദി പറഞ്ഞു. ആ സ്ത്രീയുടെ പേര് സ്വാതി എന്നായിരുന്നു.. അവരൊരു പരസ്യ ഏജൻസിയിൽ ജോലി ചെയ്തു വരികയായിരുന്നു. രാവിലെ ടാക്സിയിൽ ജോലിക്കായി പോയപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ആ അപകടമുണ്ടായത്. അവരെല്ലാവരും എന്നെ കെട്ടിപ്പിടിച്ച് നന്ദി പ്രകടിപ്പിക്കുമ്പോൾ ദീപികയെന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.. അവർ റൂമിലേക്ക് പോയ ശേഷം

ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് പോയി.

“നിങ്ങളൊരു നല്ല വ്യക്തിയാണ്.. ഈ പതിനൊന്ന് പേരുടെയും അനുഗ്രഹം നിങ്ങൾക്കെന്നുമുണ്ടാവും..”

“പന്ത്രണ്ട്..”

ഞാൻ അവളെ നോക്കി തിരുത്തി.

“അതെ, പന്ത്രണ്ട്.. ഓ അല്ല.. പന്ത്രണ്ടര..”

Updated: September 7, 2026 — 1:14 pm

Leave a Reply

Your email address will not be published. Required fields are marked *