അപകടം വരുത്തി വെച്ച പ്രണയം 4അടിപൊളി  

“അത്‌.. ഇല്ല..”

അപ്പോഴേക്കും ബിൽ എത്തിയിരുന്നു. ഞാൻ ക്യാഷ് നൽകി. എന്നിട്ട് ഞങ്ങൾ കുഞ്ഞിനെയും കൊണ്ടു പുറത്തേക്ക് നടന്നു. അവിടെയപ്പോൾ ടാക്സികളൊന്നും ലഭ്യമല്ലായിരുന്നു. എന്തായാലും ഒരു ഓട്ടോ കണ്ടപ്പോൾ ഞാൻ കൈകൊട്ടി വിളിച്ചു നിർത്തിച്ചു. എന്നിട്ട് ഞങ്ങളെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോകാൻ ഞാനയാളോട് ആവശ്യപ്പെട്ടു.

“നല്ലതും നിലവാരമുള്ളതുമായ ഒന്ന്.”

ഞാനയാളോടു വിശദീകരിച്ചു. അപ്പോൾ ദീപിക വെറുതേ താഴെക്കു നോക്കിയൊന്നു പുഞ്ചിരിക്കുന്നത് ഞാൻ കണ്ടു..

“എന്താ?”

അവളെന്നെ നോക്കി..

“എന്ത്?”

“താനിപ്പോ ചിരിക്കുന്നതു കണ്ടു.. അതെന്തിനാണെന്ന് അറിയാനൊരു ത്വര..”

“ഏയ് ഒന്നുമില്ല.. അല്ല.. ഞാൻ താങ്കളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു..”

“ഓ.. ശരിക്കും..? അതിനും മാത്രം എന്താ എന്നെക്കുറിച്ചിപ്പോ ചിന്തിക്കാൻ..?

“ഉം.. വേറൊന്നുമല്ല.. നിങ്ങൾ വളരെ കരുതലുള്ളൊരു വ്യക്തിയാണ്.. എല്ലാ കാര്യങ്ങളെക്കുറിച്ചും.. എല്ലാവരോടും..”

ആ കറുത്ത കണ്ണുകളിലേക്ക് ഞാനങ്ങനെ നോക്കിയിരുന്നു പോയി..

“ഓ.. അപ്പോളിതൊരു കോംപ്ലിമെന്റാണോ..?”

“അല്ല, വാസ്തവമാണ്..”

“എന്നാലുമതൊരു കോംപ്ലിമെന്റ്, അതുമല്ലെങ്കിൽ.. ഒരു അഭിനന്ദനമെങ്കിലുമല്ലേ..?”

“ഇല്ല.. അത്‌… ഹ്മ്മ്.. ഓക്കേ, ഞാനുദ്ദേശിച്ചത് അതു തന്നെയാ.. അതൊരു അഭിനന്ദനവും അതോടൊപ്പം വാസ്തവവുമാണ്.. ഇപ്പൊ സന്തോഷമായോ?!”

ഞങ്ങൾ രണ്ടുപേരുമപ്പോൾ ഒരുമിച്ചു ചിരിച്ചു.. വളരെ സന്തോഷമേറിയ നിമിഷങ്ങൾ… രാവിലെ ഞാനാദ്യമായി ആ ഹോസ്പിറ്റലിൽ വെച്ചു കണ്ടപ്പോൾ കരഞ്ഞു കൊണ്ടിരുന്ന അറിഞ്ഞൂടാത്ത ഏതോ ഒരു പെണ്ണായിരുന്നില്ല അവളപ്പോൾ…

കുറച്ചു ദൂരം കൂടി യാത്ര ചെയ്തപ്പോൾ ഒരു തുണിക്കട ആ നേരത്തും തുറന്നിരിക്കുന്നത്

ഞാൻ കണ്ടു.. ഓട്ടോ ഡ്രൈവറോട് ഉടനേ തന്നെ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. അവൾ..

“എന്തിനാ ഇവിടെ നിർത്തിയെ?”

“ഈ കടയിൽ നിന്നും തൽക്കാലത്തേക്ക് തനിക്കെന്തെങ്കിലും ഡ്രെസ്സ് വാങ്ങാമെന്നു കരുതി..”

“ഏയ് അതു കുഴപ്പമില്ല.. ഞാനിന്നത്തേക്ക് ഈ ഡ്രെസ്സിൽ തന്നെ അഡ്ജസ്റ്റ് ചെയ്തു കൊള്ളാം.”

അവളെന്നെ തടയാൻ ശ്രമിച്ചു.. എന്നാലും ഞാനാ ഓട്ടോ ഡ്രൈവറോട് വെയ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടതിനു ശേഷം കുഞ്ഞിനെയും എടുത്തു കൊണ്ട് നേരെ ആ കടയിലേക്കു ചെന്നു.. അവൾക്കു പിന്നെ വേറെ മാർഗമില്ലായിരുന്നു.. അവളും പതിയെ ഇറങ്ങി എന്നെ അനുഗമിച്ചു..

അതൊരു ചെറിയ തുണിക്കടയായിരുന്നു. അവർ അടയ്ക്കാൻ തുടങ്ങുകയായിരുന്നുവെങ്കിലും എന്റെ അഭ്യർത്ഥന മാനിച്ച് അവർ ഞങ്ങളെ ക്ഷണിച്ചു.

അകത്തു കയറി നേരെ ചുരിദാർ ഐറ്റംസ് ഉള്ള സെക്ഷനിലേക്ക് ഞാൻ നടന്നു.. അവളും.. വേഗം തന്നെ ഒരു ധാരാളം പൂക്കളുള്ള ഒരു ഓറഞ്ച് നിറത്തിലുള്ള ടോപ്പും കറുത്ത നിറത്തിലുള്ള ഒരു ലെഗ്ഗിംഗ്സും ഞാനവൾക്കായി തിരഞ്ഞെടുത്തു..

“ഇതു മതിയോ?”

അവളൊന്നും മിണ്ടിയില്ല.. ആ ഡ്രെസ്സിലേക്ക് നോക്കി നിന്നു..

“ഹലോ മാഡം.. ഈ ഡ്രെസ്സ് മതിയോ എന്ന്..”

(ചിരിച്ചു കൊണ്ട്) “ആ, മതി..”

“അപ്പോ ഇത് പാക്ക് ചെയ്യാമല്ലോ?”

“മ്മ്..”

“മറ്റൊന്നും വേണ്ടേ..?”

അവൾ സംശയഭാവത്തിൽ എന്നെ നോക്കി..

“എന്താ ഇനി തനിക്കുള്ള അടിവസ്ത്രങ്ങളും ഞാൻ തന്നെ തിരഞ്ഞെടുക്കേണ്ടി വരുമോ..?”

ഞാൻ വളരെ താഴ്ന്ന ശബ്ദത്തിലാണ് അതു ചോദിച്ചത്.. അവളതു കേട്ട് വല്ലാണ്ട് ലജ്ജിച്ചു തല താഴ്ത്തി.. എന്നാലും മുഖത്തപ്പോൾ ചെറിയ ദേഷ്യഭാവവും ഉണ്ടായിരുന്നു.. ആ നാണക്കേടും ദേഷ്യവും നിറഞ്ഞ അവളുടെ മുഖമപ്പോൾ നല്ല ഭംഗിയായിരുന്നു.. എന്നിട്ട് പറയാൻ പാടില്ലാത്ത

എന്തോ ഞാൻ പറഞ്ഞതുപോലെ അവൾ എന്നെ തറപ്പിച്ചു നോക്കി.. പക്ഷെ ഞാനാ പറഞ്ഞതിൽ ഒരു തെറ്റുമില്ലയെന്ന ഭാവത്തിൽ അവളെ നോക്കി.. ഒടുവിലവൾ…

“ശെരി..”

ഞാനവളോട് അണ്ടർഗാർമെന്റ്സ് വിൽക്കുന്ന ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് അങ്ങോട്ട് പോകാൻ പറഞ്ഞു.. അവൾ പതിയെ അങ്ങോട്ട് നടന്നിട്ട് പകുതിയെത്തിയപ്പോൾ എന്നെ തിരിഞ്ഞു നോക്കി.. ഞാൻ കുഞ്ഞിനെയും കൊണ്ട് ബിൽ കൗണ്ടറിനടുത്തേക്ക് നീങ്ങിയിരുന്നു.. അപ്പോഴാണവൾക്ക് മനസ്സിലായത് ഞാൻ വെറുതേ തമാശിച്ചതാണെന്ന്… അവളുടെ ആ ചുണ്ടുകളിൽ വന്ന കള്ളച്ചിരി ഞാൻ ശ്രെദ്ധിച്ചു… അൽപസമയത്തിനുള്ളിൽ അവൾ ഒരു ജോഡി ബ്രായും പാന്റിയും തിരഞ്ഞെടുത്തു കൊണ്ട് തിരിച്ചു വന്നു.. ഞാൻ എല്ലാത്തിന്റെയും ബിൽ വാങ്ങിച്ച് കൗണ്ടറിൽ ക്യാഷ് അടച്ചു.. അവൾ എല്ലാ തുണികളും കൂടി കവറിലാക്കി മേടിച്ചു..

Updated: September 7, 2026 — 1:14 pm

Leave a Reply

Your email address will not be published. Required fields are marked *