ഒരു 6 മണിയോടെ എനിക്ക് അവളുടെ ഫോൺ കോൾ വന്നു.. അവൾക്ക് ഒരു സാരി വാങ്ങാൻ കാർത്തിക് അനുവാദം കൊടുത്തു എന്ന് പറഞ്ഞു.. ഞാൻ ഉള്ളു കൊണ്ട് വല്ലാതെ സന്തോഷിച്ചു എന്നു തന്നെ പറയാം..
ഞാൻ ഉടനെ തന്നെ ഒരു ടാക്സി വാടകയ്‌ക്കെടുത്തു കൊണ്ടു വന്ന് അവളെയും കൂട്ടി ഞങ്ങൾ യാത്രയായി..
“നമ്മൾ എവിടെ പോകുന്നു ക്രിഷ്?..”
“നിനക്ക് എവിടെ പോകണം..?”
“അത്.. എനിക്കറിയില്ല..”
ഞാൻ ആദ്യം അവളെ അവിടെയുള്ള മക്ടോണാൾസ്ന്റെ ഒരു കോഫി ഷോപ്പിലേക്ക് കൊണ്ടുപോയി.. അവൾ അത്ഭുതപ്പെട്ടു..
“കോഫി?.. ഞാൻ ഒരു ഷോപ്പിംഗ് സെന്റർ ആണ് പ്രതീക്ഷിച്ചിരുന്നത്..”
അവൾ അന്തം വിട്ടുകൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു..
“ലേഡീസ് എപ്പോഴും ലേഡീസ് ആയിരിക്കും.. ഷോപ്പിംഗ്! ഷോപ്പിംഗ്! ഷോപ്പിംഗ്!.. ജോർജ്കുട്ടിയുടെ ഭാര്യ റാണിയെ പോലെ എപ്പഴും അത് തന്നെ വിചാരം..”
ദീപിക
എന്റെ കൈതണ്ടിൽ ഒന്ന് ഇറുക്കിത്തന്നെ നുള്ളി.. ആ wordclass ചിരിയും അപ്പോൾ അവളുടെ സുന്ദരമായ മുഖത്ത് ഉണ്ടായിരുന്നു…
ഞങ്ങൾ അകത്തേക്ക് കയറി അവിടെയുള്ള ഒരു മേശയുടെ ചുറ്റും ഇരുന്നു.. അവൾ ആ കടയുടെ അലങ്കാരങ്ങലും, അവിടുത്തെ ആളുകളെയുമൊക്കെ നോക്കിക്കൊണ്ടിരുന്നു..
“ഇത് എന്റെ ജീവിതത്തിൽ ആദ്യമായാണ്.. ഇതുപോലെ.. ആരോടെങ്കിലും ഒത്ത് ഒരു കോഫി ഷോപ്പിൽ..”
അവളുടെ excitementൽ സ്വയം ചമ്മിക്കൊണ്ട് ദീപിക തന്റെ ചുവന്ന മേൽചുണ്ട് അറിയാതെ കടിച്ചുകൊണ്ട് ചോദിച്ചു..
“ഒരു കോഫിക്ക് ഇവിടെ എത്ര രൂപ വില വരും?..”
“150 ആണെന്നു തോന്നുന്നു..”
ഞാൻ പറഞ്ഞു..
“അയ്യോ.. അത്രയും ഉണ്ടാവുമോ??”
“ഉണ്ടാവാതെ പിന്നെ..!”
അവൾ വീണ്ടും ആ മേൽചുണ്ട് കടിച്ചു..
“ദ്..ദീപികെ.. നീ ആ ചുണ്ട് കടിക്കുന്നത് ഒന്ന് നിർത്താമോ.. പ്..ളീസ്..”
അവളൊന്ന് ലജ്ജിച്ചുകൊണ്ട് വീണ്ടും മേൽച്ചുണ്ട് കടിച്ചു..
“അഹ്.. അതാ വീണ്ടും..”
“ഞാനങ്ങനെ ചെയ്യുന്നതിൽ എന്താണ് പ്രെശ്നം?..”
അവൾ മുഖം ചുളിച്ചുകൊണ്ട് എന്നെ നോക്കി..
“പറയട്ടെ?..”
“ഉം, പറഞ്ഞോ..”
“ഹ്മ്മ്.. Ok.. നിന്റെ ഈ ചുവന്ന ചുണ്ടുകൾ എന്നെഎന്തൊക്കെയോ ഓർമ്മപ്പെടുത്തുന്നതു പോലെ തോന്നുന്നു.. ഒരു പ്രഭാത സീൻ..”
അവളിപ്പോൾ ശെരിക്കും ലജ്ജിച്ചു പോയിരുന്നു..
“ക്.. ക്രിഷ്.. ഇതൊരു കോഫി ഷോപ്പ് ആണ്..”
“ഹഹ.. ഇപ്പൊ ഞാൻ പറഞ്ഞതായോ കുറ്റം..! അതുകൊണ്ടാണ് ഞാൻ നിന്നോടു പറയുന്നത് ദീപിക.. നീയാ ചുണ്ട് കടിക്കുന്നത് ഒന്ന് നിർത്തണമെന്ന്..”
ദീപിക ഉടനെ അവളുടെ കൈപ്പത്തി കൊണ്ട് വായിലേക്ക് പൊത്തിപ്പിടിച്ചു.. എന്നിട്ട് പതുക്കെ ചിരിച്ചു.. പക്ഷെ ആ മധുരമുള്ള ചിരി എനിക്ക് കേൾക്കാമായിരുന്നു…
കോഫി കുടിച്ചു കഴിഞ്ഞ് ഞങ്ങൾ പിന്നെ വേറൊരു ഓട്ടോയിൽ
കയറി ഒരു തുണിക്കടയിലേക്ക് പോയി. അത് ഒരു വലിയ ഷോപ്പായിരുന്നു. സാരിക്ക് മാത്രമായി ഒരു ഫ്ലോർ തന്നെ അവിടെ ഉണ്ടായിരുന്നു. കൂടുതൽ സമയവും അത് സെലക്ട് ചെയ്തു എടുക്കാൻ തന്നെ പോയി..
അവസാനം ദീപിക ഒരു സാരി സെലക്ട് ചെയ്തു വാങ്ങി.. അപ്പോഴേക്കും ഞാൻ അവൾക്കായി ഒരു ചുരിദാറും വാങ്ങി.. അതുകണ്ടിട്ട് ദീപിക ഒരുപാട് നിരസിച്ചു, പക്ഷേ ഞാൻ വളരെ നിർബന്ധിച്ച് അതവൾക്ക് വാങ്ങിക്കൊടുത്തു..
ഞങ്ങളാ കടയിൽ നിന്ന് ഇറങ്ങിയതു മുതൽ പിന്നെ ദീപിക ഒന്നും മിണ്ടാതെ ഓട്ടോയിലിരുന്നു..
“എന്താടോ പറ്റിയെ.. ഉം?..
എന്താ ഒന്നും മിണ്ടാതെ അലോചിച്ചു കൊണ്ടിരിക്കുന്നെ?..”
ഞാൻ ചോദിച്ചു..
“അത്.. ഞാൻ ചുരിദാർ ധരിക്കുന്നത് കാർത്തിക് ന് ഒട്ടും ഇഷ്ടമല്ല..”
“ങ്‌ഹേ, അതെന്താ?..”
“അത് കാർത്തിക് ന്റെ മാത്രം ഇഷ്ടമാണ്.. വിവാഹിതരായ സ്ത്രീകൾ സാരി മാത്രമേ ധരിക്കാവൂ എന്നാണ് അവന്റെ സങ്കൽപ്പം..”
“അച്ചച്ചോ.. എത്ര ദയനീയമാണ് ഇക്കാര്യം.. ഇത്രയ്ക്ക് വിവരമില്ലാത്തവനായി പോയല്ലോ തന്റെ കാർത്തിക്..”
“എ.. എന്താ..??”
“അത് പോട്ടെ.. ഇപ്പോൾ ഈ സാഹചര്യത്തിൽ നിനക്ക് എങ്ങനെ സാരി ഉടുത്ത് ഒരു രാത്രി മുഴുവൻ കഴിയാൻ പറ്റും?.. അതവൻ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല..”
