അപകടം വരുത്തി വെച്ച പ്രണയം 3അടിപൊളി  

“ഓ, അപ്പോൾ താങ്കൾ എന്നെ മാത്രമല്ല സഹായിക്കുന്നത്..” അവളിപ്പോൾ നന്നായൊന്നു പുഞ്ചിരിച്ചു…

“അതെ.. യഥാർത്ഥത്തിൽ എന്റെ ട്രെയിൻ മറ്റന്നാളെയാണ്. അതിനാൽ എനിക്കിവിടെ സമയം ചിലവഴിക്കാനൊരു പ്രശ്നവുമില്ല..”

“അപ്പോൾ താങ്കൾ അതുവരെ എന്താണു ചെയ്യാൻ പോകുന്നത്?”

“മ്മ്.. പ്രത്യേകിച്ചു പദ്ധതികളൊന്നുമില്ല.. ആ സ്ത്രീയുടെ ഏതെങ്കിലും ബന്ധുക്കൾ എത്തുന്നതു വരെ ഞാനവിടെ ഉണ്ടാവും. പിന്നെയെനിക്ക് പോകാം.”

“ഒരുപക്ഷേ താങ്കൾക്ക് അവരുടെ ബന്ധുക്കളെയൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലോ?”

“എന്തുകൊണ്ടാണ് ദീപിക ഇത്ര നിഷേധാത്മകമായി ചിന്തിക്കുന്നത്?.. അങ്ങനെയാണെങ്കിൽ ഞാൻ ഇന്ന് അവിചാരിതമായി നിങ്ങളെ അവിടെ കണ്ടില്ലായിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?..”

“അത്‌.. അത്.. ശരിയാണ്”

അവൾ വീണ്ടും എന്റെ മുഖത്തു നോക്കിയൊന്നു പുഞ്ചിരിച്ചു.. അവളെ ഞാൻ വീണ്ടും ശ്രദ്ധിച്ചു.. അതിമനോഹരം എന്നു തന്നെ പറയാൻ കഴിയുന്നൊരു മുഖവും ചിരിയും…

“സത്യത്തിൽ താങ്കളെന്നെ കണ്ടില്ലായിരുന്നുവെങ്കിൽ.. ഞാനും എന്റെ കൈക്കുഞ്ഞും മാത്രം അറിയാത്ത ഈ സ്ഥലത്ത്.. ഹൊ.. എനിക്കറിയില്ല.. ദൈവം തന്നെയാണ് താങ്കളെ അവിടേയ്ക്കപ്പോൾ അയച്ചത്..”

“അതെ, ദൈവമായിരിക്കും എന്നെ നിങ്ങളുടെ അടുത്തെത്തിച്ചത്.. പക്ഷേ അതിനായി അങ്ങേർക്ക് ഇന്ന് ഒരാളെ കൊന്നിട്ട് മറ്റൊരാളെ പരിക്കേൽപ്പിക്കേണ്ടിയും വന്നു…”

ഞാനധികം ചിന്തിക്കാതെ അങ്ങനെ പറഞ്ഞു.. പക്ഷേ അതു കേട്ടപ്പോൾ അവളുടെ മുഖം വീണ്ടും വാടി.. എന്റെ മണ്ടത്തരമെനിക്ക് മനസ്സിലായി…

“ഓ സോറി.. ഞാൻ വേറെയൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല.. ഉം വരൂ.. നമുക്കവിടേക്ക് പോവാം”

ഞങ്ങൾ വീണ്ടും ഓപ്പറേഷൻ

തിയേറ്ററിലെത്തി. അടുത്ത രണ്ട് മണിക്കൂർ കൂടി ഞങ്ങളവിടെ ഇരുന്നു. കുഞ്ഞ് എന്റെ കയ്യിൽ തന്നെയായിരുന്നു..

“മോന്റെ പേരെന്താണ്?”, ഞാൻ ചോദിച്ചു.

“വിനരാജ്.. ഞങ്ങൾ വിന്നി എന്നു വിളിക്കും..”

“വിന്നി കൊള്ളാം, നല്ല പേരാണ്. പക്ഷേ വിനരാജ്‌..? ഈ കാലത്തു ഇത്രേം നല്ല പേരുകൾ ഉണ്ടായിട്ടും ഇങ്ങനെയൊരു പ്രത്യേക പേരിടാൻ കാരണം?..”, ഞാൻ അത്ഭുതത്തോടെ ചോദിച്ചു..

“ഇതവന്റെ അച്ഛന്റെ ഇഷ്ടത്തിനനുസരിച്ചിട്ട പേരാണ്.. സത്യത്തിൽ എനിക്കുമത് ഇഷ്ടപ്പെട്ടില്ല ആദ്യമൊക്കെ.. കാർത്തിക്ന്റെ പേരിനൊപ്പവും വടക്കൻ ഉണ്ട്..”

“അപ്പൊ ദീപികയുടെ ചോയ്സ് എന്തായിരുന്നു?..”

“അത്‌..”

“പറ..”

“പറഞ്ഞാൽ എന്നെ കളിയാക്കരുത്”

“എന്താ, അത്ര മോശമായ പേരാണോ?”

അവൾ ചെറുതായി ചിരിച്ചുകൊണ്ട്..

“അതൊന്നുമെനിക്കറിയില്ല.. പക്ഷേ എന്റെ സെലക്ഷൻ ക്രിഷ് എന്നായിരുന്നു.”

ഞാൻ പുഞ്ചിരിച്ചു..

“ശരിക്കും?..”

“മ്മ്..”

“ഏയ് അല്ല.. അതു താനെന്നെ പ്രസാദിപ്പിക്കാനാൻ വേണ്ടി വെറുതേ പറയുന്നതല്ലേ?”

“പ്ലീസ്, ഞാൻ താങ്കളോട് പറഞ്ഞു, എന്നെ കളിയാക്കല്ലേയെന്ന്..”

“ഓകേ ശരി.. ഞാൻ വിശ്വസിച്ചിരിക്കുന്നു..”

അവൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി..

“ഉം, ആക്സിഡന്റിന്റെ കാര്യം നിങ്ങളുടെ കുടുംബത്തിലുള്ള ആരെയെങ്കിലും അറിയിച്ചായിരുന്നോ?”

“അതെ. ഞാൻ അറിയിച്ചിരുന്നു. കാർത്തിക്കിന്റെ ഒരു അമ്മാവൻ മുംബൈയിലാണ്. അദ്ദേഹം വരാമെന്നു പറഞ്ഞു. ചിലപ്പോൾ നാളെയെത്തും.”

“മറ്റാരും വരുന്നില്ലേ?”

“അമ്മായിയും വരും.”

“അതല്ല.. ഞാൻ ഉദ്ദേശിക്കുന്നത് ഇന്നിനി ആരും വരുന്നില്ലേ നിങ്ങൾക്കു വേണ്ടി?”

“ഞങ്ങൾക്കിവിടെ അങ്ങനെ ആരുമില്ല.”

“ഓ.. അപ്പോൾ നാളെ നിങ്ങളുടെ അമ്മാവൻ എത്തുമ്പോൾ മാത്രമേ എനിക്കിവിടെ നിന്നും പോകാൻ കഴിയൂ..”

“ഏയ് ഇല്ല!.. കാർത്തിക്കിനെ ഡിസ്ചാർജ് ചെയ്തയുടൻ താങ്കൾക്ക് പോകാം.. അതായത്, താങ്കൾക്ക് എപ്പോൾ വേണമെങ്കിലും പോകാം. പക്ഷേ അതിനുമുൻപ് താങ്കളുടെ പണം

തിരിച്ചു തരാൻ എനിക്കാഗ്രഹമുണ്ട്..”

“തനിക്കെന്റെ പണം തിരികെ നൽകണം. അത്രയേയുള്ളൂ?.. അപ്പൊ ദീപികയ്ക്കിനി എന്റെ ഒരു സഹായവും ആവശ്യമില്ലേ?”

കുറച്ചു നേരമായി ഇല്ലാതിരുന്ന അവളുടെയാ അറിയാതെയുള്ള മേൽചുണ്ട് കടിക്കൽ ഞാൻ വീണ്ടും ശ്രെദ്ധിച്ചു..

Updated: September 7, 2026 — 1:14 pm

Leave a Reply

Your email address will not be published. Required fields are marked *