അപകടം വരുത്തി വെച്ച പ്രണയം 4അടിപൊളി  

ഞങ്ങൾ അവിടുത്തെ റെസ്റ്റോറന്റിൽ നിന്ന്

ബ്രേക്ക്ഫാസ്റ്റ് പൊതിഞ്ഞുവാങ്ങിയിട്ട് പിന്നെ ഒരു ഓട്ടോ വിളിച്ച് നേരെ ആശുപത്രിയിലേക്ക് പോയി.. പോകുന്ന വഴിക്ക് ദീപിക എന്നെ ഒന്ന് നോക്കിയിട്ട് പറഞ്ഞു..

“കൃഷ്.. അത്.. ക്..കാർത്തിക് നോട് ഈ കാര്യങ്ങൾ ഒന്നും പറയരുത്, കേട്ടോ..”

“ഏത് കാര്യങ്ങൾ..?”

ഞാൻ ഒന്നുമറിയാത്ത പോലെ അവളോട് ചോദിച്ചു.. ദീപിക ഉടനെ ചെറിയൊരു ഗൗരവത്തോടെ കണ്ണുരുട്ടിക്കൊണ്ട് എന്നെ നോക്കി..

“നമ്മൾ.. ഇ..ഇന്നലെ രാത്രി ഒരേ മുറിയിൽ ആണ് കിടന്നതെന്ന്, കാർത്തിക് അറിയാൻ പാടില്ലെന്ന്.. Okay!..”

ഞാൻ മറുപടി പറയുന്നതിനു മുന്നേ അവൾ ഇതുകൂടി കൂട്ടിച്ചേർത്തു..

“ഒരു ഭർത്താവിനും അത് സഹിക്കാനാകില്ല..”

ഞാൻ ഒന്ന് അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് മെല്ലെ പറഞ്ഞു..

“ഉം.. എനിക്ക് മനസ്സിലായി.. ഞാനൊന്നും പറയില്ല ദീപിക.. Don’t worry..”

ദീപിക വീണ്ടും..

“കഴിയുമെങ്കിൽ.. ക്രിഷ്, രാവിലെ അവിടെ നിന്ന് ഒന്ന് മാറിനിൽക്കാമോ?..”

അതുകേട്ട് ഞാൻ വീണ്ടും ആശയക്കുഴപ്പത്തോടെ അവളെ നോക്കി.. ദീപിക തുടർന്നു..

“അത്.. കാർത്തിക് നമ്മളെ രണ്ടുപേരെയും ഇപ്പോൾ ഒരുമിച്ച് കണ്ടാൽ.. ചിലപ്പൊ അവന് എന്തേലും സംശയം തോന്നും.. പിന്നെ നമ്മൾ എന്ത് പറഞ്ഞാലും അവൻ കാര്യങ്ങൾ ഉൾക്കൊള്ളുകയുമില്ല..”

“ഓ.. ശെരിയാ.. അത് ഒരു ഭർത്താവിനെ സംബന്ധിച്ചിടത്തോളം സഹിക്കാൻ കഴിയുന്ന കാര്യമല്ലല്ലോ..”

അവൾ താഴേക്ക് തല കുനിച്ചുകൊണ്ട് യാത്ര തുടർന്നു.. ചെറുതായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാനും…

ഏഴര മണിയോടെ ഞങ്ങൾ ആശുപത്രിയിലെത്തി. ഓട്ടോയിൽ നിന്നിറങ്ങി ഞാൻ ദീപികയെ തനിച്ച് അകത്തേയ്ക്ക് വിട്ടിട്ട് പുറത്തു തന്നെ കാത്ത് നിന്നു. അവൾ എനിക്ക്‌ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അകത്തേക്കു നടന്നു.. എനിക്ക് അന്ന് ഒന്നും ചെയ്യാനില്ലായിരുന്നു. അതിനാൽ ഞാൻ

താഴെ ഉള്ള ഒരു വെയ്റ്റിംഗ് കസേരയിൽ തന്നെ ഫോണും നോക്കി ഇരുന്നു..

ദീപിക പേവാർഡിലെ മുറിയിലോട്ട് ചെല്ലുബോൾ കാർത്തിക് ഉണർന്നിരുന്നു. കൊണ്ട് വന്ന ഭക്ഷണം ദീപിക അവന് കൊടുത്തു. പിന്നീട്
ദീപിക കാർത്തിക്കിനോട് തലേ ദിവസം നടന്ന സംഭവങ്ങളെ കുറിച്ച് ചെറിയൊരു ചുരുക്കം പറഞ്ഞു. പക്ഷെ അതിൽ നിന്ന് അവൾ മനപ്പൂർവ്വം ഹോട്ടൽ കാര്യങ്ങൾ എല്ലാം ഒഴിവാക്കി.. അവൾ
കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ കാർത്തിക് എന്നെകുറിച്ച് അന്വേഷിച്ചു..

കാർത്തിക്ക്: “എന്നിട്ട് അദ്ദേഹം എവിടെ?”

ദീപിക: “ആ ഞാൻ വിളിക്കാം, അദ്ദേഹം ചിലപ്പോൾ അടുത്ത വാർഡിൽ ഉണ്ടാവും..”

ദീപിക പുറത്ത് വന്നിട്ട് എന്നെ അന്വേഷിച്ച് നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഞാനിവിടെ ഇരിക്കുന്നത് കണ്ടിട്ട് ഓടി അരികിലേക്കു വന്നു..

“കൃഷ്, നിങ്ങളെ കാർത്തിക് കാണാനായി വിളിക്കുന്നു.. വരാമോ?..”

ഞാൻ മറുപടി പറയാതെ പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റ് അവൾക്കൊപ്പം അയാളുടെ മുറിയിലേക്ക് ചെന്നു.. അങ്ങോട്ട് നടക്കുമ്പോൾ ഇരുവരും ഒന്നും മിണ്ടിയില്ല.. എന്നാലും മിണ്ടണമെന്ന് ഉണ്ടായിരുന്നുവെന്ന് രണ്ടു മുഖത്തും തെളിഞ്ഞുകാണാമായിരുന്നു..

നിരീക്ഷണ വിഭാഗത്തിനുള്ളിലെ ആ മുറിയിൽ ഞാൻ ആദ്യമായി ദീപികയുടെ ഭർത്താവായ കാർത്തിക്കിനെ കണ്ടു.

ഞാൻ: “ഹലോ കാർത്തിക്..”

കാർത്തിക്: “ഹലോ കൃഷ്.. കണ്ടതിൽ വളരെ സന്തോഷമുണ്ട്. വളരെ നല്ലൊരു കാര്യമാണ് താങ്കൾ ഞങ്ങൾക്ക് വേണ്ടി ഇന്നലെ ചെയ്തത്.. നാട്ടിലേക്ക് പോകുന്നതിനു മുൻപായി ഒരു ദിവസം താങ്കൾ തീർച്ചയായും ഞങ്ങളുടെ വീട്ടിലേക്ക് വരണം കേട്ടോ..”

ഇത്തവണ എന്തായാലും പറ്റില്ല, എന്റെ അടുത്ത ഗുജറാത്ത് സന്ദർശനത്തിൽ ഞാൻ ഇക്കാര്യം പരിഗണിക്കാമെന്ന് അവരോട് പറഞ്ഞു.. ഞങ്ങൾ രണ്ടു പേരും വീണ്ടും കുറച്ച് കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു..
കാർത്തിക്കിനോട് ഞാൻ

വളരെ അടുപ്പമുള്ള ഒരാളായി തീരാൻ ദീപികയ്ക്കും ആഗ്രഹമുണ്ടായിരുന്നതു പോലെ തോന്നി..

കാർത്തിക്: “ഇന്നലെ രാത്രി താങ്കൾ എവിടെ താമസിച്ചു?..”

Updated: September 7, 2026 — 1:14 pm

Leave a Reply

Your email address will not be published. Required fields are marked *