അപകടം വരുത്തി വെച്ച പ്രണയം 3അടിപൊളി  

അതും പറഞ്ഞവൾ വിന്നിമോനെ ചൂണ്ടിക്കാട്ടിയിട്ട് കണ്ണിറുക്കിക്കാണിച്ചു.. വീണ്ടുമാ മനോഹരമായ പുഞ്ചിരി എന്നെ സംതൃപ്തനാക്കി…

സ്വാതിയുടെ കുടുംബം അവിടെ എത്തിച്ചേർന്നതു കൊണ്ട് ഇനിയെനിക്ക് പോകാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.. എങ്കിലും ദീപികയ്ക്കു വാഗ്ദാനം ചെയ്തതുപോലെ ഞാനവിടെത്തന്നെ കാവൽ നിന്നു..

ഡോക്ടർ വീണ്ടും കാർത്തിക്കിനെ നോക്കാനെത്തി. പക്ഷേ സ്കാനിംഗ് ഫലം പരിശോധിച്ച അദ്ദേഹം നിരാശനായിക്കണ്ടു. കാർത്തിക്കിനെ അവിടെ അഡ്മിറ്റ് ചെയ്യേണ്ടി വരുമെന്നദ്ദേഹം പറഞ്ഞു. ഏറിപ്പോയാൽ മൂന്നു ദിവസത്തേയ്ക്ക്.

അപ്പോഴേക്കും അയാൾ ഉണർന്നിരുന്നു. അവളാവശ്യപ്പെടുന്നതിനു മുന്നേ തന്നെ ഞാൻ പുറത്തുപോയി അയാൾക്കു വേണ്ടി ഭക്ഷണം വാങ്ങിക്കൊണ്ടു വന്നു. ഞാൻ വിന്നിമോനെയും പിടിച്ചു കൊണ്ട് പുറത്ത് നിൽക്കുമ്പോൾ ദീപിക ഭർത്താവിനു ഭക്ഷണം നൽകി. മയക്കം അവസാനിച്ചയുടനെ കാർത്തിക്കിനു വേദന അനുഭവപ്പെട്ടു. പിന്നെ നഴ്‌സ്‌ വന്ന് അയാൾക്ക് വേദനസംഹാരിയും ഉറക്ക ഗുളികകളും കൊടുത്തുകൊണ്ട് റസ്റ്റ് എടുക്കാൻ പറഞ്ഞു.

അപ്പോഴേക്കും 8 മണിയായി. രാവിലത്തെ ഷിഫ്റ്റ് മാറി രാത്രിയിലേക്കുള്ള സ്റ്റാഫുകൾ അവിടെ വന്നു. ഞങ്ങളെ അവിടെ കണ്ടപ്പോൾ രാത്രിയിൽ വേറെ ആരെയും അകത്തു പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു.

ദീപിക ഞെട്ടിപ്പോയി..! ഞാനും..

അത് അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയുമാണെന്നു പറഞ്ഞു ഞാൻ സ്റ്റാഫുമായി തർക്കിച്ചു. എന്നാൽ നിരീക്ഷണത്തിലുള്ള രോഗികളോടൊപ്പം ആരെയും താമസിക്കാൻ അവരനുവദിക്കില്ലെന്നു തീർത്തു പറഞ്ഞു. വേണമെങ്കിൽ അവിടത്തെ മെഡിക്കൽ വാർഡുകളിൽ ഏതിലെങ്കിലും പോയി നിങ്ങൾക്കു കിടക്കാമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഞങ്ങളങ്ങനെ ആ വാർഡിലേക്ക്

പോയി. പക്ഷേ അവിടെ ചെന്നപ്പോൾ തന്നെ അതൊരു സ്ത്രീക്ക് ഒറ്റയ്ക്ക് കിടക്കാൻ സുരക്ഷിതമായ സ്ഥലമല്ലെന്നു മനസ്സിലായി.. ഒരുപക്ഷേ അത് സുരക്ഷിതമായിരിക്കാം, പക്ഷേ ഞങ്ങൾ രണ്ടുപേരും പുറത്തുനിന്നുള്ളവരായിരുന്നു. ഞങ്ങൾക്കവിടെ സുരക്ഷിതമായി തോന്നിയില്ല..

“ഇനിയിപ്പോൾ എന്തു ചെയ്യും?”

ദീപിക വിഷമിച്ചു.

“നമുക്കിനി ഏതെങ്കിലും ഹോട്ടൽ മുറികൾ ലഭ്യമാണോയെന്ന് അന്വേഷിക്കാം..”

ഞാനാലോചിച്ചു കൊണ്ട് പറഞ്ഞു..

“എന്താ..? ഹോട്ടൽ മുറിയോ?? പറ്റില്ല..!”

***********************************

“എന്താ?.. ഹോട്ടൽ മുറിയോ?? പറ്റില്ല..!”

ദീപിക വേഗം പറഞ്ഞു.. ഒപ്പം അവളുടെ നടത്തവും നിർത്തി..

“അതിനെന്താ? ഇപ്പോൾ വേറെയൊരു ചോയ്‌സ് ഇല്ലാത്തതു കൊണ്ടല്ലേ ദീപിക..”

“ഇല്ല.. എനിക്കതു കഴിയില്ല..”

അവളേകദേശം കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.. എനിക്കിപ്പോൾ അവളുടെ പ്രശ്നമെന്തെന്നു മനസിലായി…

“ഞാനും നിങ്ങളോടൊപ്പം അവിടെ താമസിക്കാൻ പോകുന്നുവെന്ന് ആശങ്കയുണ്ടായിട്ടാണോ?..”

അവൾ എന്നെ നോക്കി. ഒരു വാക്കുപോലും മിണ്ടാതെ അവളെന്റെ മുഖത്തേക്ക് നോക്കി നിന്നു…

എനിക്കീ പൊട്ടിപ്പെണ്ണിനെ എങ്ങനെ പറഞ്ഞു മനസിലാക്കണമെന്നു അറിയാൻ കഴിഞ്ഞില്ല…

“ഓ ഗോഡ്.. നോക്ക് ദീപിക.. താൻ ഇങ്ങനെ പേടിക്കാൻ മാത്രം ഞാനൊരു റേപിസ്റ്റോ പീഡനവീരനോ ഒന്നുമല്ല.. നിങ്ങളുടെ അവസ്ഥ കണ്ടു സഹതാപം തോന്നിയിട്ടു തന്നെയാ ഞാനീ പറയുന്നത്.. അല്ലാതെ ഈ രാത്രിയിൽ നമുക്ക് വേറെ എവിടെ പോയി താമസിക്കാൻ കഴിയും?..”

ആരോ ഞങ്ങളുടെ അടുത്തേക്ക് നടക്കുന്നത് കണ്ടപ്പോൾ ഞാൻ സംസാരം നിർത്തി.. ഞങ്ങളെയയാൾ മറികടന്നു പോകുന്നതു വരെ കാത്തിരുന്നിട്ട് ഞാൻ വീണ്ടും തുടർന്നു..

“ദീപിക.. എനിക്കു തന്നോട് സഹതാപം മാത്രമേയുള്ളു.. കാരണം ഞാനും ഒരു മനുഷ്യനാണ്.. ഒരു ഹോട്ടൽ മുറി വാടകയ്‌ക്കെടുക്കുന്നതിലൂടെ ഞാനുദ്ദേശിച്ചത് നിങ്ങൾക്കായി ഒരു മുറിയും എനിക്ക് മറ്റൊരു മുറിയും എന്നാണ്.. തനിക്കിനി അത്ര വിഷമമാണെങ്കിൽ ഞാൻ വേറെയൊരു ഹോട്ടൽ അന്വേഷിച്ചു കണ്ടെത്തിക്കോളാം. നിങ്ങൾക്കായി ഒരു ഹോട്ടൽ കണ്ടെത്തിയിട്ട്.. അതെങ്കിലും ok ആണോ?..”

Updated: September 7, 2026 — 1:14 pm

Leave a Reply

Your email address will not be published. Required fields are marked *