“തനിക്കൊരു ആത്മവിശ്വാസമുണ്ടായിക്കോട്ടെ എന്നു കരുതി നോക്കിയതാടോ..”
“ഓഹ്, ശരിക്കും?..”
“അല്ല, തമാശിച്ചതാ.. താൻ വളരെ സുന്ദരിയായതു കൊണ്ടു തന്നെയാടോ ഞാനിങ്ങനെ നോക്കിപ്പോവുന്നത്.. എന്താ അതിലിത്ര സംശയം?..”
ദീപിക പുഞ്ചിരിച്ചു..
“ഇങ്ങനെ പുഞ്ചിരിക്കരുത്.. ഇതെന്നെ കൊല്ലുകയാ…”
വീണ്ടും ആ പുഞ്ചിരി മാത്രം…
“ഉം, എന്തായാലും എന്നെയിനി താൻ ഉറക്കത്തിൽ ഒന്നും ചെയ്യാൻ പ്ലാൻ ഇട്ടിട്ടില്ലല്ലോ, അല്ലേ?..”
“ഇങ്ങനെ എന്നെ കളിയാക്കുന്നതൊന്നു നിർത്തൂ ക്രിഷ്.. I beg you.. ഹ്മ്മ്..”
അവളെന്നെ കണ്ണുരുട്ടി പേടിപ്പിച്ചു.. എന്നാളും ആ പുഞ്ചിരി ഒരിക്കലും മാഞ്ഞില്ല…
“ഉം ശെരി.. ഇനി ശല്യപ്പെടുത്തുന്നില്ല.. ആ ലൈറ്റ് ഓഫ് ചെയ്യാം, അല്ലെങ്കിൽ നമ്മൾ രണ്ടു പേരും ഇന്നിനി ഉറങ്ങുകയില്ല..”
ഞാൻ നിർദ്ദേശിച്ചു..
“അ.. അതു വേണ്ട ക്രിഷ്.. ലൈറ്റ് കിടന്നോട്ടെ..”
അവൾ വേഗം പറഞ്ഞു.. എന്തുകൊണ്ടാണ് അവളിപ്പോ ഇരുട്ടിനെ ഇഷ്ടപ്പെടാത്തതെന്ന് എനിക്കറിയാം..
“പേടിക്കണ്ടടോ.. ഓഫ് ചെയ്താലും റൂമിൽ ആവശ്യമുള്ള വെളിച്ചമുണ്ടായിരിക്കും..”
ഞാൻ പറഞ്ഞിട്ട് അവളുടെ മറുപടിക്കു കാത്തുനിൽക്കാതെ റൂമിലെ എല്ലാ ലൈറ്റും ഓഫ് ചെയ്തു.. വിചാരിച്ചതുപോലെ തന്നെ, ജനാലയിലൂടെ പുറത്തു നിന്ന് വെളിച്ചം വരുന്നുണ്ടായിരുന്നു..
“Okay?..”
“മ്മ്.. okay..”
അവൾ
പറഞ്ഞു..
“ഗുഡ്നൈറ്റ്, ദീപിക.. ?”
“ഗുഡ്നൈറ്റ്, ക്രിഷ്.. ?”
ഞാൻ പുഞ്ചിരിച്ചു കൊണ്ട് പിന്നെ എതിർവശത്തേക്കു തിരിഞ്ഞു കിടന്നു.. ഇനിയുമവളെ നോക്കിക്കൊണ്ട് കിടന്നാൽ ഞാനുറങ്ങുകയോ പാവം അവളെ ഉറക്കുകയോ ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു.. ചിലപ്പൊ അവൾക്കും…
എന്തായാലും അതു വർക്ക് ആയി.. താമസിയാതെ ഞങ്ങളുറങ്ങി.. രണ്ടുപേരും ഇത്രയും സംസാരിച്ചെങ്കിലും വല്ലാതെ ക്ഷീണിതരായിരുന്നു.. എങ്കിലും ആരാണ അന്ന് ആദ്യമുറങ്ങിയതെന്നറിയില്ല…
പിറ്റേന്ന് ഞാൻ ഉണരുമ്പോൾ.. അതുവരെയും പ്രഭാതമായിട്ടില്ലെന്ന് എനിക്ക് തോന്നി.. ദീപിക അപ്പോഴും നല്ലതു പോലെ ഉറങ്ങുകയായിരുന്നു.. എന്നാൽ എന്നെ ഇത്ര നേരത്തേ ഉണർത്തിയ കാര്യമെന്തെന്നാൽ, ആ ഉറക്കത്തിനിടയിൽ ഞങ്ങൾക്കിടയിൽ ചില കാര്യങ്ങൾ സംഭവിച്ചിരുന്നു..
ഞാൻ നോക്കുമ്പോൾ ദീപികയുടെ ഇടതു കൈയും ഇടതു കാലും എന്റെ മേലെയായിരുന്നു.. ഉറക്കത്തിൽ അറിയാതെ ആണെങ്കിലും അവൾ എന്നെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു.. വളരെ അടുത്തായി കിടന്നുകൊണ്ട്…
ഞാൻ കണ്ണുതുറന്നപ്പോൾ ആദ്യം കണ്ടത് അവളുടെ സുന്ദരമായ മുഖമായിരുന്നു.. എന്റേതിൽ നിന്ന് ഏതാനും ഇഞ്ച് അകലെ, അവളുടെ കരിമഷി എഴുതി മാഞ്ഞ കണ്ണുകൾ മയക്കത്തോടെ അടഞ്ഞു കിടന്നിരുന്നു.. ചുണ്ടുകൾ ചെറുതായി തുറന്നുമിരുന്നു.. സൂര്യഭാഗവാന്റെ ആ സുപ്രഭാത വെളിച്ചത്തിൽ അവളുടെ മുഖത്തെ വെളുത്ത ചർമ്മത്തിന് വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു…
ഞാൻ ഒരു ഇഞ്ച് എങ്ങാനും നീങ്ങിപ്പോയാൽ അതവളെ ഉണർത്തിയേക്കാമെന്ന് തോന്നി.. അനങ്ങാനായി ഞാൻ ഒരു ശ്രമവും നടത്തിയില്ല.. പതിയെ എന്റെ കണ്ണുകൾ താഴേക്ക് അലഞ്ഞു.. ഞാൻ ദീപികയുടെ വിടർന്ന നെഞ്ചിലെ ആ ആഴമുള്ള പിളർപ്പ് കണ്ടു.. അതൊരു വല്ലാത്ത കണി തന്നെയായിരുന്നു.. സ്വയം നിയന്ത്രിക്കാൻ കുറച്ച് നിമിഷങ്ങൾ എനിക്ക് വീണ്ടും കണ്ണുകൾ അടയ്‌ക്കേണ്ടി വന്നു.. എന്നിട്ട് ഞാൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി..
അവളുമായി ഞാൻ പ്രണയത്തിലാകാൻ തുടങ്ങുന്നതായി തോന്നിപ്പോയി…
അപ്പോഴാണ് ദീപിക ഉണർന്നത്…
എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മനോഹരമായ കാര്യങ്ങളിലൊന്നായിരുന്നു അത്.. പ്രഭാതത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ കേട്ടിട്ടുണ്ട്.. എന്നാൽ ആ നിമിഷം, ഞാൻ അത് മനസ്സിലാക്കി.. ഒരു പ്രഭാതത്തിലെ ഏറ്റവും മനോഹരമായ കാര്യം ഉണരുക എന്നതു തന്നെയാണ്.. ദീപികയുടെ കണ്ണുകൾ പതിയെ തുറന്നു വരുന്നത് ഞാൻ കണ്ടു.. അവളുടെ വെളുത്ത മുഖത്തിന്റെ ഓരോ ഇഞ്ചും ഉണരുന്നത് ഞാനറിഞ്ഞു…
