അപകടം വരുത്തി വെച്ച പ്രണയം 3അടിപൊളി  

ഞാൻ: “രാത്രി ഇവർ ആരെയും ഹോസ്പിറ്റലിൽ നിൽക്കാൻ അനുവദിക്കില്ല. അവർ ദീപികയോടും പറഞ്ഞു ഇവിടെ കാർത്തിക് ന്റെ കൂടെ റൂമിൽ കിടക്കാൻ സമ്മതിക്കില്ല എന്ന്. അങ്ങനെയാണ് ഞാൻ ഇവരെ ഇവിടെ നിന്ന് കുറച്ചു ദൂരെയുള്ള ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി റൂം ബുക്ക് ചെയ്തു കൊടുത്തത്..”

ദീപിക: “കൃഷ് ഇല്ലായിരുന്നെങ്കിൽ ഞാനും വിന്നിമോനും ഒരുപാട് കഷ്ടപ്പെട്ടേനെ.. എല്ലാത്തിനും കാരണം രാവിലത്തെ ആ അപകടം ആണ്..”

ഇത് കേട്ടപ്പോൾ കാർത്തിക് എന്നെ ഒന്ന് ചെറുതായി രൂക്ഷമായി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു…

അയാളുടെ ആ നോട്ടത്തിൽ എനിക്കല്പം നിരാശ തോന്നി.. എന്നാലും അത് മാറിയിട്ട് എന്തെങ്കിലും നല്ല വാക്കുകൾ അയാൾ പറയുമെന്ന് ഞാൻ കരുതി.. പക്ഷേ കാർത്തിക് പിന്നെ അൽപ്പം ഗൗരവമായി ഇരുന്നതേയുള്ളൂ..

ഞാൻ: “കാർത്തിക്, ഇപ്പോൾ നിങ്ങൾക്ക് എങ്ങനെ ഉണ്ട്, വേദന കുറവുണ്ടോ?..”

അയാൾ എന്നെ നോക്കാതെ മറുപടി പറഞ്ഞു..

കാർത്തിക്: “ആ, ഇപ്പൊ എനിക്ക് കുഴപ്പമില്ല..”

ദീപിക കാർത്തിക്കിനെ ഒന്ന് നോക്കിയിട്ട് എന്റെ നേർക്ക് തിരിഞ്ഞു.. പക്ഷേ അവളുടെ മുഖത്തും അപ്പോൾ പുഞ്ചിരിയുണ്ടായിരുന്നില്ല.. അവളും അയാളുടെ പെട്ടെന്നുള്ള പെരുമാറ്റത്തിൽ അസ്വസ്ഥയാണെന്ന് എനിക്ക് മനസ്സിലായി.. ഞാൻ കാർത്തിക്കിനെ നോക്കിക്കൊണ്ട് പറഞ്ഞു..

ഞാൻ: “ഞാൻ സാക്ഷ്യം വഹിച്ച ഒരു അപകടത്തെത്തുടർന്നാണ് ഞാൻ ഇവിടെ വന്നതും നിങ്ങളെ കണ്ടു മുട്ടിയതും.. അവർ ആരാണെന്ന് പോലും എനിക്കറിയില്ല, പക്ഷേ അവർ ഇപ്പോൾ ഞാൻ കാരണം സുരക്ഷിതയാണ്.. അതു പോലെ ഞാൻ കാണാത്തൊരു അപടകം കാർത്തിക്

നും ഉണ്ടായി.. സാരമില്ല, ഇതൊക്കെ ഒരു നിമിത്തമാണ്.. നാളെ എനിക്കും ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ ആരെങ്കിലും വന്നാൽ ഭാഗ്യം..”

ഞാൻ ചിരിച്ചുകൊണ്ട് ആ പറഞ്ഞതെല്ലാം കാർത്തിക് ശ്രദ്ധിച്ചുകൊണ്ടിരുന്നു.. എന്നിട്ട് അയാൾ മൂളിക്കൊണ്ട് തലയാട്ടി.. ദീപിക എന്നിൽ നിന്ന് അല്പം മാറിനിൽക്കുകയായിരുന്നു.. എന്നാലും അവളുടെ നോട്ടം ഇപ്പോൾ എന്നിലേക്ക് തന്നെയായിരുന്നു.. എന്തിനോ വേണ്ടി കൊതിക്കുന്ന പോലെ.. ഞാൻ വേഗം ദീപികയെ നോക്കിയിട്ട് പറഞ്ഞു..

ഞാൻ: “മാഡം, ഞാൻ ഇന്നലെ കാർത്തിക് നു ഉള്ള പാഡിനായി അടച്ച പണം ചോദിക്കാൻ വന്നതാ. അത് ഉണ്ടെങ്കിൽ ..”

ദീപിക: “ഓ sorry.. ഞാനത് മറന്നു പോയിരുന്നു.. ഞാൻ കാർത്തിക്കിന്റെ അടുത്ത് നിന്ന് വാങ്ങിച്ചിരുന്നു. ദാ പണം..”

അവൾ അവളുടെ ഹാന്റ്ബാഗ് എടുത്ത് തുറന്നിട്ട് എനിക്ക് അതിൽ നിന്നും രണ്ടായിരം രൂപയുടെ നോട്ട് തന്നു.. ഞാൻ അവൾക്ക് ആ പാഡിന്റെ കുറിപ്പും, അതിന്റെ ബാക്കി തുകയും കൂടി തിരികെ കൊടുത്തു..

എന്നിട്ട് ഞാൻ ഇരുവരോടും യാത്ര പറഞ്ഞ് ഉടനെ പുറത്തേക്ക് നടന്നു.. ദീപിക അപ്പോൾ നിസ്സഹായയായി എന്നെ നോക്കുന്നത് എനിക്ക്‌ അറിയാൻ കഴിയുന്നുണ്ടായിരുന്നു.. എന്നാലും കാർത്തിക് ന്റെ മുന്നിൽ വെച്ച് ഒരു സീൻ ഉണ്ടാക്കാൻ ഞാനാഗ്രഹിച്ചില്ല..

ദീപിക ഭക്ഷണം കഴിച്ചിട്ടില്ലെന്ന് എനിക്കറിയാം.. എനിക്ക് അവളെ വീണ്ടും സഹായിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും, അത് അവളെ ഇനി കൂടുതൽ കുഴപ്പത്തിലാക്കുമെന്ന് ഞാൻ ഭയന്നു..

കാർത്തിക്കിനെക്കുറിച്ചും അയാളുടെ പെരുമാറ്റത്തെ കുറിച്ചും എന്തോ എനിക്കത്ര ശരിയായി തോന്നിയില്ല..

ദീപികയെ ചെന്നു കാണാനായി എന്റെ ഹൃദയം വീണ്ടുമെന്നെ പ്രേരിപ്പിച്ചുവെങ്കിലും ആരോ ഉള്ളിലിരുന്ന് തടഞ്ഞുകൊണ്ടിരുന്നു.. ഞാൻ പിന്നെ അവിടത്തെ ഇടനാഴിയിൽ ചെന്ന് കുറച്ച്

സമയം അവിടെ തന്നെ ദീപിക ഇനി വരുമ്പോൾ വരട്ടെ എന്ന് വിചാരിച്ചുകൊണ്ട് കാത്തു നിന്നു..

ഒരു മണിക്കൂറിനുശേഷം അവൾ പുറത്തേക്ക് നടന്നു വന്നു.. അവളുടെ തോളിൽ വിന്നിമോനും, കൂടെ അവളുടെ ഹാന്റ്ബാഗും ഉണ്ടായിരുന്നു.. ആ ഇടനാഴിയിലൂടെ അവൾ പുഞ്ചിരിയോ സങ്കടമോ എന്തെല്ലാമോ കലർന്ന ഒരു ഭാവത്തോടെ നടന്നു വന്നു..

ദീപിക എന്നെ തീർച്ചയായും അവിടെ പ്രതീക്ഷിച്ചിരുന്നുവെന്ന് ആ നോട്ടത്തിൽ നിന്നും എനിക്ക്‌ മനസ്സിലായി.. അവൾ മുഖത്തുണ്ടായിരുന്ന ആ സങ്കടഭാവം മാറ്റിയിട്ട് എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..

Updated: September 7, 2026 — 1:14 pm

Leave a Reply

Your email address will not be published. Required fields are marked *