അപകടം വരുത്തി വെച്ച പ്രണയം 4അടിപൊളി  

വീണ്ടും അവളോടൊപ്പം ആശുപത്രിയിലേക്ക് നടന്നു.. അവൾ ഒന്നും ചോദിച്ചതുമില്ല, പറഞ്ഞതുമില്ല.. തിയേറ്ററിനു മുന്നിൽ എത്തിയപ്പോൾ ഒരു നഴ്‌സ് വന്ന് ആ മരുന്നുകൾ ശേഖരിച്ചു കൊണ്ട് അപ്രത്യക്ഷയായി. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവർ വീണ്ടും തിരിച്ചെത്തി.

“അടുത്ത രണ്ട് മണിക്കൂർ കൂടെ അയാളെ ഇവിടെ കിടത്തണം. തുടർന്ന്, ഒരു സ്കാനിംഗ് കൂടി നടത്തിയ ശേഷം ഡോക്ടർ അടുത്തത് എന്താണെന്ന് നിങ്ങളോടു വന്നു പറയും. മിക്കവാറും നിങ്ങൾക്കയാളെ വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയും..”

ഇത്തവണ ദീപികയുടെ മുഖം ശരിക്കും പ്രകാശിച്ചു.. അപ്പോഴവളുടെ മുഖം ആദ്യമായി നല്ല ഭംഗിയുള്ളതു പോലെ തോന്നിയെനിക്ക്.. അപ്പോഴേക്കും അവളുടെ കുഞ്ഞ് വീണ്ടും ഉണർന്നു കരയാൻ തുടങ്ങി. അവളുടനെ എന്നെ നോക്കാതെ വളരെ വേഗത്തിൽ കുഞ്ഞിനെയും കൊണ്ട് അവിടെ നിന്നും നടന്നു. അവൾ എവിടേക്കാണ് പോകുന്നതെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു.. കുറച്ചകലെ ഉള്ള ഏകാന്തമായ ഒരു ബെഞ്ചിലിരുന്ന് അവൾ കുഞ്ഞിനു മുലപ്പാൽ കൊടുക്കാൻ വേണ്ടി ചെന്നതായിരുന്നു. കുഞ്ഞ് അവനു കിട്ടേണ്ടതു കിട്ടിയപ്പോൾ ഉടനെ കരച്ചിൽ നിർത്തിയെന്നു തോന്നുന്നു..

പതിനഞ്ച് മിനിറ്റിനു ശേഷം അവൾ തിരിച്ചെത്തി. അപ്പോഴെന്റെ മുഖത്തു നോക്കാൻ അവൾക്ക് മടിയുണ്ടായിരുന്നില്ല.. എന്നാലും അവളുടെ മുഖത്തെ വീണ്ടും വന്ന ക്ഷീണം ഞാൻ ശ്രെദ്ധിച്ചു.. ഉച്ചഭക്ഷണം കഴിച്ചായിരുന്നോ എന്ന് ഞാനവളോട് ചോദിച്ചു. അവൾ ഇല്ല എന്ന് തലയാട്ടി.. ആ ക്ഷീണമിപ്പോൾ എനിക്ക് ശെരിക്കും അറിയാൻ കഴിഞ്ഞു..

“വരൂ, നമുക്ക് ഇവിടടുത്തുള്ള ഏതെങ്കിലും ഹോട്ടലിൽ നിന്നു ഭക്ഷണം കഴിക്കാം. ഞാനുമൊന്നും കഴിച്ചില്ലായിരുന്നു..”

അവൾ ഉടനെ തലയാട്ടി. അവൾക്ക് ശരിക്കും വിശക്കുന്നുണ്ടായിരുന്നു എന്നെനിക്കു തോന്നി.. ഞങ്ങൾ വീണ്ടും പുറത്തേക്ക് നടന്നിട്ടു ഒരു ഹോട്ടൽ

കണ്ടെത്തി. അകത്തേക്ക് കയറിയിട്ട് മുഖമൊന്നു കഴുകിക്കോളു എന്ന് ഞാനവളോട് നിർദ്ദേശിച്ചു. കഞ്ഞിനെ ഞാൻ നോക്കിക്കോളാമെന്നു പറഞ്ഞു. അവൾ പുഞ്ചിരിച്ചു കൊണ്ട് സമ്മതിക്കുകയും കുഞ്ഞിനെയും അവളുടെ തോളിൽ കിടന്ന ഒരു ചെറിയ ബാഗും എനിക്കു കൈമാറി.

ഏകദേശം 5 മിനുറ്റ് എടുത്തു തിരിച്ചു വരാൻ. ബാത്റൂമിൽ കൂടി പോയിട്ടുണ്ടാവുമെന്നു ഞാൻ കരുതി. രാവിലെ തൊട്ടേ അവിടെ അങ്ങനേ ഇരിക്കുകയല്ലേ, പാവം.. തിരിച്ചു വന്ന ശേഷം അവളെനിക്ക് നന്ദി പറഞ്ഞു. മുഖം നല്ല പോലെയൊന്നു കഴുകിയെന്നു തോന്നുന്നു. അവളുടെ സുന്ദരമായ മുഖത്തു നല്ല തിളക്കം വന്നതു പോലെയെനിക്കു തോന്നി..

ഞങ്ങൾ ഭക്ഷണത്തിനായി ഓർഡർ കൊടുത്തുകൊണ്ടവിടെ വെയ്റ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഞാൻ അവളെക്കുറിച്ച് ചോദിച്ചു.. അവർ പാലക്കാട്ടുകാരായിരുന്നു.. അവളുടെ ഭർത്താവ് കാർത്തിക് ഗുജറാത്തിൽ ജോലി ചെയ്യുന്നു. ഈ വഡോദരയിൽ നിന്ന് എഴുപത് കിലോമീറ്റർ അകലെയാണ്. അടുത്തയാഴ്ച വീണ്ടും നാട്ടിലേക്ക് പോകുന്നതിനാൽ ഇരുവരും കുറച്ച് ഷോപ്പിംഗിനായി ഇവിടെ വന്നതായിരുന്നു..

അപ്പോഴേക്കും ഭക്ഷണം എത്തി. ഞങ്ങൾ കഴിക്കാൻ തുടങ്ങി. കുഞ്ഞിനെ ഞാൻ ഇടതുകയ്യിൽ തന്നെ വെച്ചിരുന്നു. അവൾ കഴിച്ച രീതിയിൽ നിന്ന് അവൾക്കു എത്രമാത്രം വിശന്നിരുന്നുവെന്ന് എനിക്ക് മനസ്സിലായി.. ഞാൻ അവളെത്തന്നെ നിരീക്ഷിക്കുന്നത് അവൾ ശ്രദ്ധിച്ചു. തന്റെ വേഗത്തിലുള്ള കഴിപ്പ് കണ്ടിട്ടായിരിക്കുമെന്നു അവൾക്കു തോന്നിക്കാണും.. അവളല്പം ലജ്ജിച്ചു കൊണ്ട്..

“എനിക്ക് വളരെ വിശക്കുന്നു …”

“അതെ.. എനിക്കതു കാണാൻ കഴിയുന്നുണ്ട്..”

ഞാൻ പുഞ്ചിരിച്ചു.

“ചിരിക്കേണ്ട.. എന്നെയൊന്നു സമാധാനത്തോടെ കഴിക്കാൻ അനുവദിക്കാമോ..”

അവൾ പുഞ്ചിരിച്ചു കൊണ്ട് പരാതിപ്പെട്ടു..

“ശരി ശരി.. സോറി.. കഴിച്ചോളൂ..”

“മ്, താങ്ക്സ്..”

ഭക്ഷണത്തിനു ശേഷം ഞാനാ ബില്ലും അടച്ചു. ആ ATM

വർക്ക് ചെയ്തു കഴിഞ്ഞാൽ എല്ലാ തുകയും തിരിച്ചു തരാമെന്ന് അവളെന്നോടു പറഞ്ഞു. തിരിച്ചു നടക്കുമ്പോൾ അവൾ ചോദിച്ചു ഞാൻ എന്തിനാണ് അവിടെ വന്നതെന്ന്. ആ അപകടത്തെക്കുറിച്ചുള്ള മുഴുവൻ കഥയും ഞാൻ അവളോട് പറഞ്ഞു..

Updated: September 7, 2026 — 1:14 pm

Leave a Reply

Your email address will not be published. Required fields are marked *