“ഈ ചുരിദാർ തനിക്ക് നന്നായി മാച്ച് ചെയ്യുന്നുണ്ട്.. എന്റെ സെലക്ഷനപ്പോൾ മോശമല്ല.. ഹഹ..”
“ഓ വളരെ നന്ദി..
എന്നാലും നിങ്ങൾക്കിപ്പോഴും ഈ നോട്ടം മതിയാക്കാൻ പ്ലാൻ ഇല്ലേ?..”
“പ്രത്യേകിച്ച് ആ ഓറഞ്ച് പൂക്കൾ.. അവ ശെരിക്കും തന്നെ മനസ്സിൽ കണ്ടു കൊണ്ട് തയ്ച്ചു വെച്ചതാണെന്ന് തോന്നുന്നു.”
“എന്തിനാ ഇങ്ങനെയൊക്കെ പറഞ്ഞെന്നെ കളിയാക്കുന്നത്?.. എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ..”
“എന്നിട്ട് തന്റെ മുഖത്തിപ്പോഴും നാണം മാത്രമാണല്ലോ ഉള്ളത്.. അപ്പൊ എന്റെ പുകഴ്ത്തലൊക്കെ ഇഷ്ടപ്പെടുന്നുവെന്നല്ലേ അർത്ഥം…”
“പ്ലീസ് സ്റ്റോപ്പ് ഇറ്റ് ക്രിഷ്…”
“ഉം, ഞാനീ ചെയ്യുന്നതിനൊക്കെ സത്യത്തിൽ ദീപിക തന്നെയാണ് കാരണക്കാരി..”
“ക്രിഷ്!..”
അപ്പോഴും ഞങ്ങൾ അതാത് സ്ഥാനങ്ങളിൽ തന്നെ നിൽക്കുകയായിരുന്നു.. രണ്ടുപേരും പരസ്പരം ഉറ്റുനോക്കി.. രണ്ടു മുഖത്തും ഒരു ചിരി വിടർന്നു.. പിന്നെ നന്നായി തന്നെയൊന്നു ചിരിച്ചു..
പക്ഷേ അതൽപ്പം ഉയർന്നതായിരുന്നുവെന്നു തോന്നുന്നു.. വിന്നിമോൻ അതു കേട്ട് വീണ്ടുമുണർന്നു.. അവൾക്കു മുന്നേ ഞാൻ വേഗം പോയി കട്ടിലിന്റെ അരികിലിരുന്ന് കുഞ്ഞിന്റെ കയ്യിലും വയറ്റിലും പതിയെ തട്ടിക്കൊടുത്ത് അവനെ വീണ്ടും ഉറക്കാൻ ശ്രെമിച്ചു.. ദീപിക എന്നെ ഒരു നിമിഷമവിടെ നോക്കി നിന്നു.. പിന്നെ പതിയെ അടുത്തു വന്നിട്ട്..
“ഞാൻ ക്രിഷിനോട് ഒരു അഭിനന്ദനം കൂടി തരാനുണ്ടെന്ന് പറഞ്ഞില്ലേ, അതെന്താണെന്ന് അറിയാമോ?..”
“അതെന്താണെന്ന് പറയാതെ ഞാനെങ്ങനെ അറിയാനാ?”
“ഉം.. അതായത്, നിങ്ങളിൽ ഒരു നല്ല ഭർത്താവു കൂടിയുണ്ടെന്ന്.. അതാണെന്റെ കോംപ്ലിമെന്റ്..”
ഞാൻ പെട്ടെന്ന് തലയുയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി.. അവളും കട്ടിലിൽ ഇരുന്നു.. ഒരു പ്രത്യേക സുഗന്ധമെന്റെ മൂക്കിലേക്കും മറ്റു ഇന്ദ്രിയങ്ങളിലേക്കും വ്യാപിച്ചു.. അതവളുടെ ശരീരത്തിൽ നിന്നാണോ അതോ ഇപ്പോഴും നനഞ്ഞിരുന്ന അവളുടെ മുടിയിൽ നിന്നുമാണോ എന്നെനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല… ഞാൻ..
“ഇവിടത്തെ സോപ്പിന് ഇത്രയും സുഗന്ധമുണ്ടായിരിക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല…”
ചുണ്ടുകളിൽ ഒരു പുഞ്ചിരിയോടെ അവളെന്റെ അഭിപ്രായം അവഗണിച്ചു.. എന്നിട്ട്..
“ഞാൻ പറഞ്ഞത് കേട്ടോ?..”
“ഇല്ല..”
“നിങ്ങൾക്കു നല്ലൊരു ഭർത്താവാകാൻ കഴിയുമെന്ന്..”
വീണ്ടുമതു കേട്ടപ്പോൾ സത്യത്തിൽ എനിക്കപ്പോൾ സന്തോഷത്തിനു പകരം സങ്കടമാണ് തോന്നിയത്.. ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നു..
“ഇല്ല ദീപിക.. ഞാനത് അർഹിക്കുന്നില്ല.. എന്റെ വിവാഹമോചനം തന്നെ അതിനൊരു തെളിവാണ്..”
ഞാനവളുടെ കണ്ണുകളിലേക്കു നോക്കാതെയാണതു പറഞ്ഞത്.. എന്നെ എന്തെങ്കിലും കള്ളം പിടിക്കാൻ ശ്രമിക്കുന്നതുപോലെ അവളെന്നെ തുറിച്ചുനോക്കി.. പക്ഷെ അവൾക്ക് കഴിഞ്ഞില്ല.. ഞാൻ കള്ളം പറഞ്ഞതല്ല.. അതവൾക്കും മനസ്സിലായി..
“സോറി, ക്രിഷ്..”
അവൾ പതിയെ പറഞ്ഞിട്ട് എന്നിൽ നിന്നും നോട്ടം മാറ്റി.. പിന്നെയവൾ നിശബ്ദമായി എഴുന്നേറ്റ് നനഞ്ഞ തലമുടിയെ ടവൽ കൊണ്ട് തുടയ്ക്കാൻ തുടങ്ങി..
മുടി തോർത്തി ഉണക്കിയതിനു ശേഷം അവൾ വീണ്ടുമെന്റെ അടുത്തേക്ക് വന്നു..
“ഞാൻ നിങ്ങളെ വിഷമിപ്പിച്ചോ, ക്രിഷ്?..”
“ഓ അതു സാരമില്ല.. അവളാണ് എന്നെ വേദനിപ്പിച്ചത്.. ദീപികയല്ല..”
“അവളെന്താണ് ചെയ്തത്?..”
“ഏയ് അതിനി വീണ്ടും ഓർക്കാണെനിക്ക് താല്പര്യമില്ല.. വിട്ടേക്ക്..”
“ഉം ശരി ക്രിഷ്.. പക്ഷെ ഒരു ചോദ്യം കൂടി.. കുട്ടികൾ?”
“ഇല്ല.”
അവൾ അവിടെത്തന്നെ നിന്നു.. എന്നിട്ട്..
“അപ്പോ നിങ്ങൾ പിരിഞ്ഞത് അവളുടെ മാത്രം നഷ്ടമാണ്..”
“…. ഇപ്പോൾ താൻ പറഞ്ഞത് ശരിക്കുമൊരു അഭിനന്ദനമായി തോന്നുന്നു..”
“ഏയ്, ഞാനത് സീരിയസായിട്ട് പറഞ്ഞതാ.. എനിക്കവളോട് അസൂയ തോന്നിപ്പോകുന്നു.. വെറുതേ ക്രിഷിനെ വിട്ട്…”
“ഉം, മതി.. ഇപ്പോളെനിക്ക് നല്ല ആശ്വാസം തോന്നുന്നുണ്ട്.. ഇനിയാ ചർച്ച വേണ്ട മാഡം..”
അവൾ ചിരിച്ചു.. ഞാനും..
“ഉം.. യൂ ആർ ഫണ്ണി, ക്രിഷ്..”
