അപകടം വരുത്തി വെച്ച പ്രണയം 4അടിപൊളി  

അവളുടെ മുഖത്തതു വരെ

ഇല്ലാതിരുന്ന ഒരു പുതിയ ഭാവമുണ്ടായി.. വളരെ ലജ്ജാകരമായ ഒരു നോട്ടം…

“ക്ഷമിക്കണം..”

“ഓ പ്ലീസ്..!”

അവളിപ്പോൾ ശെരിക്കും കരയാൻ തുടങ്ങി..

“എന്നോടു ക്ഷമിക്കൂ ക്രിഷ്.. ഞാനൊരിക്കലും ആരോടും ഇങ്ങനെ പെരുമാറാറിയിട്ടില്ല…”

അവൾ ഏറെക്കുറെ കരഞ്ഞു.. എനിക്കതു കണ്ടുനിൽക്കാൻ കഴിയില്ലായിരുന്നു…

“Its ok ദീപിക.. താൻ കരച്ചിൽ നിർത്തൂ..”

ഞാൻ പറഞ്ഞു..

“ആദ്യം താനെന്നെ വിശ്വസിക്കു.. അല്ലെങ്കിൽ എനിക്കിനിയുമത് വിഷമമുണ്ടാക്കും..”

അവൾ കരച്ചിൽ നിർത്തി.. എന്നിട്ടവൾ പതിയെ തലയാട്ടിക്കൊണ്ട് വീണ്ടും എന്റെ പുറകിലായി നടന്നു.. ഞാൻ ചിന്തിച്ചു.. അവളുടെയാ പ്രതികരണം എന്നെ അല്പം വിഷമിപ്പിച്ചിരുന്നുവെങ്കിലും അവൾ പറഞ്ഞത് തീർത്തും ശരിയായിരുന്നു.. മുഖത്തൊരു ചിരിയോടെ എന്റെ ഹോട്ടൽ മുറി നിർദ്ദേശത്തിന് അവൾ ആദ്യമേ തന്നെ സമ്മതിച്ചിരുന്നെങ്കിൽ അവളുടെ നില മറന്നവൾ പെരുമാറുകയാണെന്നേ ഞാൻ കരുതുമായിരുന്നുള്ളൂ… എന്നാലിപ്പോൾ ദീപികയുടെ ആ മറുപടിയിൽ എന്റെ മനസ്സിൽ അവളെക്കുറിച്ച് നല്ലൊരു ഒരു പ്രതിച്ഛായയുണ്ടായി…

അവളൊരു കയ്യിൽ കുഞ്ഞിനെയും മറ്റേ കയ്യിൽ ബാഗുമായി ബുദ്ധിമുട്ടിയാണ് നടന്നു കൊണ്ടിരുന്നത്..

“മോനെ ഞാൻ പിടിക്കാം, ഇങ്ങു തരൂ..”

“ഓ, അതു സാരമില്ല..”

“ഓ കമോൺ ദീപിക.. ഇങ്ങനെ നടന്നാൽ താൻ ഉടനെ തന്നെ ക്ഷീണിതയാകും.. പിന്നെ ഒന്നും നടക്കില്ല.. അതു കൊണ്ട് ഫോർമാലിറ്റീസ് ദയവായി മറക്കുക..”

അവളെന്നെയൊന്നു സൂക്ഷിച്ചു നോക്കി.. എങ്കിലും പതിയെ കുഞ്ഞിനെ എന്റെ കയ്യിൽ തന്നു..

“താങ്ക്സ് ക്രിഷ്.”

ഞാനൊന്നു പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി കുഞ്ഞിനേയും തോളിൽ കിടത്തി മുന്നിലായി നടന്നു.. റോഡ് സൈഡിൽ എത്തിയപ്പോൾ ഞാൻ ഒരു ടാക്സി വിളിച്ച് ഒരു നല്ല റെസ്റ്റോറന്റിലേക്ക് ഞങ്ങളെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. അവളെ വീണ്ടും മടുപ്പിക്കാതിരിക്കാൻ ഞാൻ

മുൻ സീറ്റിൽ ഡ്രൈവറോടൊപ്പം ഇരുന്നു..

“നമുക്ക് ഇവിടെ എവിടെയെങ്കിലും നിന്നു ഭക്ഷണം കഴിച്ചാൽ പോരെ?”

അവൾ ചോദിച്ചു.. ഞാൻ പുറത്തേക്ക് നോക്കി. ധാരാളം ചെറിയ ധാബകൾ അവിടെ ഉണ്ടായിരുന്നു.

“ഓ ഈ ധാബയിലോ? വയ്യ.. എനിക്ക് ശരിക്കും ക്ഷീണമുണ്ട്.. എന്തെങ്കിലും ഹെവി ആയ അത്താഴം തന്നെ വേണം വയറു നിറയാൻ..”

ഞാൻ കണ്ണാടിയിലൂടെ അവളെ നോക്കി മറുപടി പറഞ്ഞു.. അവളപ്പോൾ പതിയെ ചിരിക്കുന്നത് കണ്ടു.. ആ ചിരി ക്ഷീണിതമായിരുന്നു.. എങ്കിലും മനോഹരമായിരുന്നു…

ഒരു ATM കണ്ടപ്പോൾ ഞാൻ ടാക്സി ഡ്രൈവറോട് വണ്ടി നിർത്താനാവശ്യപ്പെട്ടു. എന്നിട്ട് ദീപികയോട് ഇറങ്ങി കുറച്ച് പണം അവിടെ നിന്നു കാർഡ് വഴി പിൻവലിക്കാൻ ആവശ്യപ്പെട്ടു. അവൾ ശെരി പറഞ്ഞു കൊണ്ട് നേരെ അകത്തേക്ക് പോയി. പക്ഷേ രണ്ടു മിനുറ്റ് കഴിഞ്ഞപ്പോൾ പരിഭ്രാന്തയായിക്കൊണ്ട് പുറത്തിറങ്ങി.. വീണ്ടും എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട്..

“എന്തു പറ്റി? ഇതും പ്രവർത്തിക്കുന്നില്ലേ?..”

“ഇല്ല.. ഇത് പ്രവർത്തിക്കുന്നുണ്ട്…”

“പിന്നെയെന്താ?..”

ഞാനൽപ്പം ശബ്ദം ഉയർത്തിയെന്നു തോന്നുന്നു..

“പ്ലീസ്.. എന്നോടു ദേഷ്യപ്പെടരുത്.. കാർത്തിക് മുമ്പത്തെ പാസ്‌വേഡ് മാറ്റിയിട്ടുണ്ടെന്ന് തോന്നുന്നു.. പക്ഷേ എന്നോടതു പറഞ്ഞിരുന്നില്ല..”

“ഹാ കഷ്ടം…”

അവൾ താഴേക്ക് നോക്കി കണക്കു ക്ലാസിൽ ഉത്തരം തെറ്റിപ്പോയ ഒരു കുട്ടിയെ പോലെയവിടെ നിന്നു.. എനിക്കവളോട് വീണ്ടും ദയ തോന്നി…

“ഉം കുഴപ്പമില്ല.. ആ കാർഡെങ്ങാനും ബ്ലോക്ക് ആയോ?”

“ഇല്ല. ഞാൻ രണ്ടു തവണ മാത്രമേ ശ്രെമിച്ചുള്ളൂ..”

ഒരു കാര്യമെങ്കിലും അവൾ ശരിയായി ചെയ്തല്ലോയെന്നു അവൾക്കു തന്നെ തോന്നിക്കാണും.. അവളുടെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു.. എങ്കിലും വീണ്ടും എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ ലജ്ജാഭാവം വീണ്ടും വന്നതു

പോലെ തോന്നി… ഞാൻ ചിരിച്ചു കൊണ്ട്..

“ദീപികയുടെ നിൽപ്പു കണ്ടാൽ ഞാൻ തന്റെ ബോസോ മറ്റോ ആണെന്ന് തോന്നുന്നു… റിലാക്സ്, ദീപിക..”

Updated: September 7, 2026 — 1:14 pm

Leave a Reply

Your email address will not be published. Required fields are marked *