“എന്നാൽ ഞാനും ആദിയുടെ കൂടെ ബൈക്കിൽ വരാം. എന്താ ആദി?. ഞാൻ ഇന്ന് ഒത്തിരി സന്തോഷത്തിലാണ്. ആദിയാ എനിക്കീ സന്തോഷം തന്നത് . അതുകൊണ്ട് ആ സന്തോഷം എനിക്ക് ആദിയുടെ കൂടെ പങ്കുവെക്കണം.”
“അയ്യോ! അതൊന്നും വേണ്ട മേഡം. അതൊക്കെ ആരെങ്കിലും കണ്ടാൽ മോശമാ. ”
“എന്നാൽ നമുക്ക് എന്റെ കാറിൽ തന്നെ പോകാം . എന്താ ”
“അപ്പോൾ എന്റെ ബൈക്ക്. അതെന്ത് ചെയ്യും മേഡം.? ”
“ബൈക്കിനെ കുറച്ചു ചിന്തിച്ച് ആദി ടെൻഷൻ ആകേണ്ട. ആദിയുടെ ആ ബൈക്കിന്റെ താക്കോൽ സെക്യുരിറ്റിയെ ഏൽപ്പിച്ചിട്ട് ഓടി വാ. ഞാൻ കാറിൽ കയറിയിരിക്കാം. ആദിയുടെ ബൈക്കൊക്കെ എത്തേണ്ടടുത്ത് എത്തും.”
പിന്നെ വേറൊന്നും ഓർക്കാതെ ഞാൻ വേഗം എന്റെ ബൈക്കിന്റെ താക്കോൽ സെക്യുരിറ്റിയെ ഏൽപ്പിച്ച ശേഷം തിരിച്ചു വന്നു. കാറിന്റെ ഡ്രൈവർ സീറ്റിലേക്ക് കയറി ഇരുന്നു. മേഡം എനിക്ക് തൊട്ടടുത്തുള്ള ഫ്രണ്ട് സീറ്റിലും.
ഞാൻ കയറി ഇരുന്ന ഉടനെ മേഡം എന്നെ പിടിച്ചു വലിച്ചുകൊണ്ട് എന്റെ ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു. മേഡത്തിൽ നിന്ന് അങ്ങനെ ഒരു നീക്കം പ്രതീക്ഷിക്കാത്തത് കൊണ്ട് എനിക്ക് തിരിച്ചു പ്രതികരിക്കാൻ ആയില്ല. ഞാൻ ഒരു നിമിഷം മിഴിച്ചു നിന്നുപോയി.
എന്റെ ചുണ്ടിൽ നിന്നും ചുണ്ട് മാറ്റിയ മേഡം എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ മയങ്ങിപ്പോയ ഞാൻ പറഞ്ഞു.
“‘മേഡം എന്നോട് ക്ഷമിക്കണം. എന്റെ ജീവിതത്തിൽ ഇത്
ആദ്യത്തെ അനുഭവമാണ്. അതുകൊണ്ട് ഞാൻ ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് പറഞ്ഞു തന്നാൽ ഞാൻ തിരുത്തി ശരിക്കും ചെയ്തോളാം. ”
ഞാൻ എന്താണ് പറയുന്നത് എന്ന് മനസ്സിലാകാതെ എന്നെ നോക്കി വായ പൊളിച്ചിരുന്ന മേഡത്തിന്റെ ചുണ്ടുകൾ ഞാൻ എന്റെ ചുണ്ടിനാൽ വിഴുങ്ങി. ആ പവിഴ ചുണ്ടുകൾ ഓരോന്നായി ഞാൻ നുണഞ്ഞു. അതിന് ശേഷം ആ പവിഴ ചുണ്ടിൽ നിന്നും ഞാനെന്റെ ചുണ്ട് മാറ്റി മേഡത്തെ നോക്കി ചിരിച്ചു. മേഡം എന്നെ നോക്കി വശ്യമായി പുഞ്ചിരിച്ച ശേഷം പറഞ്ഞു.
” ആദിക്ക് ഇതൊക്കെ നേരത്തെ അറിയാമായിരുന്നോ. എന്ത് മൃദുവായിട്ട ആദി എന്റെ ചുണ്ടിൽ നുണഞ്ഞത്. ”
ഞാൻ ഒന്ന് ചിരിച്ച ശേഷം പറഞ്ഞു.
“ഇല്ല മേഡം. എനിക്ക് ഇതൊന്നും ഒട്ടും അറിയില്ലായിരുന്നു. ഓർമ്മ വെച്ച ശേഷം എനിക്ക് ആദ്യം കിട്ടിയ ഉമ്മ അത് മേഡം തന്നതാ. മേഡമാ എന്നെ ഉമ്മ വെക്കാൻ പഠിപ്പിച്ചത് ”
” എന്നാൽ ഉമ്മ വെക്കാൻ മാത്രമല്ല. വേറെയും ഞാൻ തന്നെ ആദിയെ പഠിപ്പിക്കാം. ” മേഡം നാണം കലർന്ന ചിരിയോടെ പറഞ്ഞു.
“എന്നാൽ ഞാൻ എല്ലാം വേഗം പഠിക്കും.” അങ്ങനെ പറഞ്ഞ ശേഷം ചിരിക്കുന്ന എന്നെ നോക്കി മേഡം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
” ഇങ്ങനെ ഇരുന്ന് സമയം കളയാതെ വേഗം വേണ്ടിയെടുക്ക് ആദി. നമ്മൾ ഇങ്ങനെ ഇരിക്കുന്നത് ആരെങ്കിലും കാണേണ്ട. ”
ഞാൻ വേഗം നേരെ ഇരുന്ന ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തു.
വണ്ടി ആ നഗരത്തിലെ പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോൾ
മേഡം സീറ്റിലേക്ക് ചാഞ്ഞിരുന്ന് എന്നെ നോക്കി പതിയെ പറഞ്ഞു.
“നീയേ
ഒരു കള്ളനാ, മഹാ കള്ളൻ. പെണ്ണുങ്ങളുടെ മനസ്സ് കവരുന്ന കള്ളൻ. ”
“മേഡമാ കള്ളി. ആരേയും കൊതിപ്പിക്കുന്ന വേഷത്തിലും ഭാവത്തിലും വന്ന് ഒരു ഉമ്മ കൊണ്ടെന്ന മയക്കിയെടുത്ത സുന്ദരിയായ മേഡമാ ശരിക്കും കള്ളി.”
ഞാൻ പറഞ്ഞത് കേട്ട് മേഡത്തിന്റെ മുഖത്ത് നാണത്തിന്റെ പുഞ്ചിരി വിരിഞ്ഞു.
“മേഡം ഞാനൊന്ന് ചോദിച്ചോട്ടെ.? മേഡം എന്താ ഈ വേഷത്തിൽ ഓഫീസിൽ വന്നത്. അതും ഇ സമയം. പറയാനുള്ളത് ഫോണിൽ വിളിച്ചു പറഞ്ഞാൽ പോരായിരുന്നോ. ”
“എന്തേ. ഞാൻ ഈ സമയം ഇങ്ങനെയുള്ള വേഷത്തിൽ വന്നത് ആദിക്ക് ഇഷ്ടമായില്ലേ..?”
“ഇഷ്ടമായി. എന്നാലും മേഡത്തിനെ ഒരിക്കലും കാണാത്ത വേഷത്തിൽ കണ്ടത് കൊണ്ട് ചോദിച്ചതാ. ”
“എന്റെ ആദി.. ഈ വേഷം എന്റെ മോള് ഐശ്വര്യ ഇന്ന് വാങ്ങിച്ചു വന്നതാ. അവളുടെ ഏതോ ഫ്രണ്ടിന്റെ പിറന്നാൾ ഫങ്ഷന് ഞാൻ ഉടുക്കണം എന്ന് പറഞ്ഞിട്ട്. അതിനു വേണ്ടി ഒന്ന് ഉടുത്തു നോക്കിയതാ. അപ്പോഴാ നമ്മൾ ആ പ്രോജെക്റ്റിൽ വിജയിച്ചെന്ന് അറിഞ്ഞത്. ആ സന്തോഷത്തിൽ ഞാൻ മറ്റൊന്നും നോക്കിയില്ല. ആ സന്തോഷം ആദിയെ നേരിട്ട് അറിയിക്കാൻ മറ്റൊന്നും ഓർക്കാതെ അതുപോലെ തന്നെ ഇറങ്ങി വന്നു പോയി. “
