ഐഷു – 1 4അടിപൊളി  

“അതുകൊണ്ട് ഈ വേഷത്തിൽ എനിക്കും മേഡത്തിനെ കാണാൻ പറ്റി.”

“ആദി, എന്നെ ഈ വേഷത്തിൽ കണ്ടിട്ട് അവിടെ ആരെങ്കിലും എന്റെ ഈ വേഷത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ..? ”

“ഏയ്! ആരും ഒന്നും പറഞ്ഞില്ല. എല്ലാവർക്കും അത്ഭുതം ആയി. അത്രയേ ഉള്ളൂ.”

“അത് പോരല്ലോ. ആര് പറഞ്ഞില്ലെങ്കിലും ആ മഹേഷ് എങ്കിലും എന്തെങ്കിലും പറഞ്ഞു കാണുമല്ലോ?. പ്രത്യേകിച്ച് ഞാൻ ആദിയേയും

കൊണ്ട് അവിടുന്ന് പോകുന്നു എന്ന് പറഞ്ഞപ്പോഴെങ്ങിലും അവൻ എന്തെങ്കിലും പറഞ്ഞു കാണുമല്ലോ.?”

“അത് ശരിയാ. അവന് എന്തോ സംശയം തോന്നി . അവൻ എന്നോട് അത് ചോദിക്കുകയും ചെയ്തു.”

” എന്ത് സംശയം. അതുകൊണ്ടാണോ ആദി ഓഫീസിൽ നിന്ന് ഇറങ്ങാൻ വൈകിയത്.? ”

“ഉം. അതെ. മേഡത്തിനെ ഇങ്ങനൊരു വേഷത്തിൽ കണ്ടു അവൻ ഞെട്ടിയിരുന്നു. മാത്രമല്ല ഇങ്ങനൊരു വേഷത്തിൽ വന്ന് മേഡം എന്നെ മാത്രം മേഡം വിളിച്ചു കൊണ്ട് പോകുന്നത് ഞാനും മേഡവും തമ്മിൽ എന്തോ ഉള്ളത് കൊണ്ടാണെന്ന അവന്റെ സംശയം ”

“ആഹാ! അവന്റെ സംശയം കൊള്ളാലോ. എന്നിട്ട് ആദി എന്ത് പറഞ്ഞു.”

“എന്ത് പറയണമായിരുന്നു..?” ഞാൻ മേഡത്തെ നോക്കിക്കൊണ്ട് ചോദിച്ചു.

“അത്. നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് പറഞ്ഞുകൂടായിരുന്നോ “. മേഡം നാണത്തോടെ പറഞ്ഞു.

“അയ്യടാ! എന്നിട്ട് വേണം അവൻ അവിടെ മുഴുവൻ അത് പറഞ്ഞു നടക്കാൻ. അല്ലെങ്കിൽ തന്നെ ഒന്നിൽ നിന്ന് ഞാൻ ഇപ്പോൾ കഷ്ടിച്ചു രക്ഷപ്പെട്ടതേ ഉള്ളൂ. അതിനിടയിൽ ഇനി ഒന്ന് കൂടെ വേണ്ടേ.”

ഞാൻ ഒരു നിമിഷം രണ്ടു കൈയ്യും തൊഴുതുകൊണ്ട് പറഞ്ഞു. അത് കേട്ട് പൊട്ടിചിരിച്ച ശേഷം മേഡം വീണ്ടും ചോദിച്ചു.

“പിന്നെ ആദി എന്ത് പറഞ്ഞു.?”

” അത്. ഞങ്ങൾ തമ്മിൽ ഒന്നും ഇല്ലെന്ന് പറഞ്ഞു. ഞാൻ മേഡത്തിന്റെ കൂടെ വരുന്നത് നമ്മുടെ പ്രോജക്റ്റിനെ കുറിച്ച് വിശദമായി സംസാരിക്കാൻ ആണെന്ന് പറഞ്ഞു. അല്ലെങ്കിലും നമ്മൾ തമ്മിൽ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. ” അത്രയും പറഞ്ഞു ഞാൻ നിർത്തി.

അത് കേട്ട് മേഡം ചിരിച്ചു. എന്നിട്ട് പറഞ്ഞു.

“അത് ഏതായാലും നന്നായി.

അപ്പോൾ ആദിക്ക് കാര്യങ്ങൾ വേണ്ട പോലെ ഡീല് ചെയ്യാൻ അറിയാമല്ലോ.”

അതും പറഞ്ഞു മേഡം ഡാഷ്‌ബോർഡിലെ മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു. അതിൽ നിന്നും വളരെ മെലഡിയായ ഒരു പ്രണയഗാനം ഒഴുകി വരാൻ തുടങ്ങി.

” എന്ത് നല്ല പാട്ടല്ലേ..!? ” എന്ന് പറഞ്ഞുകൊണ്ട് മേഡം സീറ്റിൽ ഒന്ന് കൂടെ ചെരിഞ്ഞിരുന്നുകൊണ്ട് എന്നെ നോക്കി .

കാറിനുള്ളിലെ നേരിയ വെളിച്ചത്തിൽ പോലും മേഡത്തിന്റെ ആ നോട്ടത്തിന് ഒരു പ്രത്യേക കാന്തിയുണ്ടായിരുന്നു. എന്തോ ഒരു കാന്തിക ശക്തിയുണ്ടായിരുന്നു . അതിൽ മയങ്ങിയ ഞാൻ മെല്ലെ മേഡത്തോട് ചോദിച്ചു.

“മേഡം . മേഡത്തിന് എന്താ എന്നോട് ഇങ്ങനെ തോന്നാൻ കാരണം. ”

“എങ്ങനെ തോന്നാൻ കാരണം.?”

മേഡം എന്നോട് തിരിച്ചു ചോദിച്ചു. ആ ചോദ്യത്തിൽ ഞാനൊന്ന് ഞെട്ടി. കാരണം. ഞാൻ ഇത്രയും സമയം ചിന്തിച്ചതൊക്കെ വെറുതെ ആയിരുന്നോ. ഞാൻ വീണ്ടും മേടത്തോട് ചോദിച്ചു.

“മേഡത്തിന് എന്നോട് ഒന്നും തോന്നിയിട്ടില്ലേ..?”

“എന്ത് തോന്നാൻ. എനിക്ക് ഒന്നും തോന്നിയിട്ടില്ല. ആദിക്ക് എന്തെങ്കിലും തോന്നിയോ..?”

മേഡത്തിന്റെ ആ ചോദ്യം എന്നെ ആകെ കുഴക്കി. ഞാൻ ഇത്രയും സമയം മേഡത്തെ കുറിച്ച് കരുതിയത് തെറ്റായി പോയി എന്ന് അറിഞ്ഞതും എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു. കൂടെ കുറ്റബോധവും .

ഞാൻ കാർ ഒരു സൈഡിലായി നിർത്തിയ ശേഷം പറഞ്ഞു.

“സോറി മേഡം. എനിക്ക് തെറ്റിപ്പോയി. മേഡം എന്നോട് ക്ഷമിക്ക്. എന്നെ തിരിച്ചു ഓഫീസിലേക്ക് വിട്ടേക്ക്. ഞാൻ അവിടുന്ന് എങ്ങനെ എങ്കിലും വീട്ടിലേക്ക് പോയിക്കോളാം. മേഡം വെറുതെ ബുദ്ധിമുട്ടേണ്ട.

ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥ കാണിക്കുക എന്നത്

എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന് പോയതാ. അതുകൊണ്ടാ ഊണും ഉറക്കവും ഒന്നും നോക്കാതെ കഴിഞ്ഞ ഒരാഴ്ച മുഴുവൻ ഞാൻ ആ പ്രോജെക്റ്റിന്റെ പിന്നാലെ അലഞ്ഞത്. അല്ലാതെ മേഡത്തിന്റെ കൈയിൽ നിന്നും എന്തെങ്കിലും കൂടുതൽ കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടില്ല . അതുകൊണ്ട് മേഡം എനിക്ക് വേണ്ടി ഒന്നും ചെയ്യേണ്ട എന്നെ വിട്ടേക്ക് . “

Updated: November 6, 2026 — 12:54 pm

Leave a Reply

Your email address will not be published. Required fields are marked *