ഐഷു – 1 3അടിപൊളി  

“എനിക്ക് ഇവിടെയാ കോളേജിൽ അഡ്മിഷൻ കിട്ടിയത്. ഇക്ക ഇവിടെയല്ലേ ഉള്ളത് അതുകൊണ്ട് ഇക്കയുടെ കൂടെ താമസിച്ചു പഠിക്കാലോ എന്ന് കരുതിയ ഞാൻ . ”

അങ്ങനെ പറഞ്ഞ

ശേഷം എന്നെ ഒന്ന് നോക്കികൊണ്ട് അവൾ വീണ്ടും പറഞ്ഞു.

” എനിക്ക് ഇക്കയെ കാണാനും ഇക്കയുടെ കൂടെ കഴിയാനും ഉള്ള കൊതികൊണ്ട് ഞാൻ.. പിന്നെ അച്ഛൻ പറഞ്ഞു ഇക്കയുടെ കൂടെ നിന്ന് പഠിച്ചോളാൻ. അതാ ഞാൻ ഇങ്ങോട്ട് വന്നത്. ഞാൻ വന്നത് ഇക്കാക്ക് ബുദ്ധിമുട്ട് ആയോ ”

അതൊക്കെ കേട്ട് എനിക്ക് ആകെ ചൊറിഞ്ഞു വന്നു. അവളുടെ ഒരു ഇക്ക, ഇക്ക, ഇക്ക. ഞാൻ എപ്പോഴാ ഇവളുടെ ഇക്ക ആയത്.

എന്റെ അച്ഛൻ ഇവളുടെ ഉമ്മയെ കെട്ടിയെന്ന് കരുതി ഞാൻ ഇവളുടെ ഇക്കയാകുമോ..?. എന്റെ കൂടെ താമസിച്ചു പഠിക്കാനാണ് വന്നത് പോലും. പഠിപ്പിക്കാം നിന്നെ ഞാൻ എന്റെ കൂടെ നിർത്തി തന്നെ പഠിപ്പിക്കാം.

നിനക്ക് എന്നെ കാണാനും എന്റെ കൂടെ താമസിക്കാനും കൊതിയാണല്ലേ. ആ കൊതിയും ഞാൻ മാറ്റിതരാം. എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ സ്പീഡിൽ കാർ ഫ്ലാറ്റിന്റെ മുന്നിൽ കൊണ്ടു പോയി നിർത്തി.

ഞാൻ അവളേയും കൊണ്ട് എന്റെ ഫ്ലാറ്റിന്റെ ഹാളിലേക്ക് കയറി. എന്റെ പിന്നാലെ ഫ്ലാറ്റിന്റെ ഹാളിലേക്ക് കയറിയ അവൾ ആ ഹാൾ മുഴുവൻ ഒന്ന് നോക്കി. പിന്നെ എന്റെ മുഖത്തേക്കും.

ഈ കാലിതൊഴുത്തിൽ ആണോ ഇക്കാ നിങ്ങള് കഴിയുന്നത്. എന്ന ഭാവമായിരുന്നു അപ്പോൾ അവളുടെ മുഖത്ത് നിറയെ .

തനിചുള്ള താമസവും . പലപ്പോഴും വൈകി വരുന്നത് കൊണ്ടും. ആരും ചോദിക്കാനും പറയാനും ഇല്ലാത്തത് കൊണ്ടു അവിടെയിരുന്നുള്ള വെള്ളമടിയുമൊക്കെയായി അവിടെ ആകെ വൃത്തികേടായി കിടക്കുകയായിരുന്നു.

ഇടയ്ക്ക് ആരെയെങ്കിലും വിളിച്ചു എല്ലാം ഒന്ന് വൃത്തിയാക്കാറുണ്ടെങ്കിലും ഇപ്പോൾ അതൊക്കെ നടന്നിട്ട് ആഴ്ചകൾ ആയിരുന്നു.

ഫ്ലാറ്റ്

ആകെ വൃത്തികേടായി കിടക്കുന്നത് കണ്ട് എനിക്ക് തന്നെ എന്തോപോലെ തോന്നി. പിന്നെ അവൾക്ക് തോന്നാതിരിക്കുമോ.!ഞാൻ അവളോട് പറഞ്ഞു.

“എനിക്ക് പെട്ടന്ന് തിരിച്ചു പോകണം. ചിലപ്പോൾ വരാൻ വൈകും. അതുവരെ ആര് വന്നാലും വാതിൽ തുറക്കേണ്ട. ബാക്കിയൊക്കെ ഞാൻ വന്നിട്ട് സംസാരിക്കാം. ”

“ഇക്ക ഒരുപാട് വൈകുമോ.? .” അവൾ മെല്ലെ പേടിയോടെ ചോദിച്ചു.

” ഇപ്പോൾ അതൊന്നും പറയാൻ പറ്റില്ല. എന്തായാലും വൈകും. ”

” ഇക്കാ… ഇക്ക വരാൻ വൈകിയാൽ രാത്രിയിൽ ഞാൻ തനിച്ച് ഇവിടെ ” അവൾ അത്രയും പറഞ്ഞു നിർത്തി. അവളുടെ മുഖം വാടിയിരുന്നു .

“പിന്നെ! എന്ത് വിചാരിച്ച നീ ഇങ്ങോട്ട് വന്നത്. എവിടേയും പോകാതെ ഞാൻ എപ്പോഴും നിനക്ക് ഇവിടെ കൂട്ടിരിക്കും എന്നോ..”

ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖം കൂടുതൽ വാടി. അപ്പോൾ ഞാൻ വീണ്ടും പറഞ്ഞു.

“ശരി. ഞാൻ വേഗം വരാൻ നോക്കാം. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ എന്നെ ഫോണിൽ വിളിച്ചാൽ മതി. അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം . ഫോൺ ഇല്ലേ നിനക്ക്..?. ”

“ഉം. ഉണ്ട്.” അവൾ പറഞ്ഞു. അവളുടെ മുഖം കുറച്ച് തെളിഞ്ഞു.

“എന്റെ നമ്പർ തരാം. അത് നോട്ട് ചെയ്തൊ. ”

“എന്റെ കൈയിലുണ്ട്.?”

“എന്ത് ?”

“ഇക്കയുടെ നമ്പർ ”

” ഉം. എന്നാ ശരി. വാതിൽ ചാരി ലോക്ക് ചെയ്തേക്ക്. ഞാൻ വന്നിട്ട് വിളിച്ചാൽ മാത്രം വാതിൽ തുറന്നാൽ മതി. ”

അതും പറഞ്ഞു ഞാൻ തിരിച്ചു ഓഫീസിലേക്ക് പോയി. അവിടെ എത്തിയാലുള്ള ചോദ്യങ്ങൾ എങ്ങനെ നേരിടണമെന്ന് മനസ്സിൽ കണക്കുകൂട്ടികൊണ്ട്

ഞാൻ എന്റെ സീറ്റിൽ പോയി ഇരുന്നു.

ഞാൻ അവിടെ എത്തിയ ഉടനെ മഹേഷ് എന്റെ അടുത്തേക്ക് വന്നു. അവൻ എന്തെങ്കിലും ചോദിക്കും മുൻപ് ഞാൻ അവനോട് പറഞ്ഞു.

“മഹേഷേ. നിനക്ക് പലതും ചോദിക്കാൻ ഉണ്ടാകും. എന്നാൽ അതിനൊക്കെ ഉള്ള ഉത്തരം ഇപ്പോൾ എന്റെ കൈയിൽ ഒന്നേ ഉള്ളൂ.

ഇത് അതിനുള്ള സമയം അല്ല. ഇതൊക്കെ ഒന്ന് കഴിയട്ടെ എന്നിട്ട് നമുക്ക് സംസാരിക്കാം. ”

ഞാൻ അങ്ങനെ പറഞ്ഞതും പിന്നെ ഒന്നും ചോദിക്കാതെ അവൻ അവന്റെ സീറ്റിലേക്ക് പോയി. ആ സമയം എനിക്ക് എത്ര മാത്രം വിലപ്പെട്ടതാണെന്ന് അവന് അറിയാമായിരുന്നു.

പിന്നെ സമയം വേഗത്തിൽ പോയി. ഫാനിന്റെ ലീഫ് കറങ്ങും പോലെ ആണാവോ സെക്കന്റ് സൂചിയും മിനുട്ട് സൂചിയും മണിക്കൂർ സൂചിയും കറങ്ങിയതെന്ന് എനിക്ക് സംശയം ഉണ്ട്. അതുപോലെയാണ് സമയം പോയത്.

Updated: November 6, 2026 — 12:54 pm

Leave a Reply

Your email address will not be published. Required fields are marked *