“അത് മേഡം ഞാൻ ” ഞാൻ പറഞ്ഞു തുടങ്ങിയതും മേഡം എന്റെ ചുണ്ടത്ത് വിരൽ വെച്ച് അത് തടഞ്ഞുകൊണ്ട് പറഞ്ഞു.
“ആദി ഒന്നും പറയേണ്ട. ഞാൻ അത്ര സന്തോഷത്തിലാണ്. ആ സന്തോഷം ഇന്ന് ആദിയുമായി എനിക്ക് പങ്ക് വെക്കണം. ഇവിടെ എല്ലാവർക്കും മറ്റൊരു ദിവസം പാർട്ടി ഏർപ്പാട് ചെയ്യുന്നുണ്ട്. ഇത് ആദിക്ക് മാത്രം ഉള്ള ട്രീറ്റ് ആണ്. ആദി പുറത്തേക്ക് പോയി നിന്നോളൂ. ഞാൻ വന്നേക്കാം.”
അതും പറഞ്ഞു മേഡം തിരിച്ചു തന്റെ കസേരയിൽ പോയി ഇരുന്നു. മേഡം പറഞ്ഞതും ചെയ്തതുമൊന്നും
വിശ്വസിക്കാനാവാതെ വലിയൊരു അമ്പരപ്പോടെ ഞാൻ പുറത്തേക്ക് ഇറങ്ങി
പുറത്ത് മഹേഷും മറ്റു ചിലരും എന്റെ വരവിനായി ആകാംക്ഷയോടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
എല്ലാം നഷ്ടപ്പെട്ടു എന്ന ഭാവത്തിൽ അകത്തേക്ക് കയറിയ എന്റെ മുഖത്തെ ആ അമ്പരപ്പ്
കണ്ട് മഹേഷ് ഓടി അടുത്തു വന്നു.
“എന്താടാ ആദി… മേഡം എന്താ പറഞ്ഞത്? നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത് ? ആ പ്രോജക്റ്റ് ശരിയായില്ലേ.?” അവൻ പരിഭ്രാന്തിയോടെ ചോദിച്ചു.
ഞാൻ പതിയെ ഒരു ദീർഘശ്വാസമടുത്തു. എന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
“ഡാ… നമ്മുടെ പ്രോജക്റ്റ് അപ്രൂവ് ആയി! ആ ഡീൽ നമ്മുടെ കമ്പനിക്ക് കിട്ടി!”
“സത്യമാണോടാ!” എന്ന് ചോദിച്ചുകൊണ്ട് മഹേഷ് സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ചു.
അവനാ സന്തോഷവാർത്ത എവിടെ ഉണ്ടായ എല്ലാവരോടും പറയാൻ തുടങ്ങുന്ന സമയമാണ് മേഡം തന്റെ ക്യാബിന് പുറത്തേക്ക് വന്നത്
മേഡം ചിരിച്ചുകൊണ്ട് അവിടേക്ക് വന്നു പറഞ്ഞു:
“അതെ, നമ്മൾ ഈ വലിയ പ്രോജക്റ്റ് നേടിയിരിക്കുന്നു. അതിന്റെ ക്രെഡിറ്റ് മുഴുവൻ ആദിക്കാണ്.”
“മേഡം നമുക്കിത് ആഘോഷിക്കണം. നമ്മുടെ കമ്പനിക്ക് ആദ്യമായിട്ടാ ഇത്രയും വലിയൊരു പ്രോജക്റ്റ് കിട്ടുന്നത്. ” മഹേഷ് പറഞ്ഞു.
“തീർച്ചയായും നമ്മൾ ഇത് ആഘോഷിക്കും. പക്ഷെ അത് ഇന്നല്ല. ഇന്നിപ്പോൾ നമ്മൾ കുറച്ചു പേരല്ലേ ഇവിടെയുള്ളൂ. അതുകൊണ്ട് ഈ വരുന്ന സൺഡേ ഇവിടെയുള്ള ഏറ്റവും വലിയ ഹോട്ടലിൽ വെച്ച് തന്നെ നമുക്കത് നടത്താം. എന്താ അത് പോരെ.?” മേഡം വളരെ സൗമ്യമായി ചോദിച്ചു.
“അത് മതി മേഡം… ” അങ്ങനെ പറഞ്ഞ ശേഷം മഹേഷ് തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
” എന്നാലും മേഡം ഇത്രയും നല്ലൊരു വാർത്ത കേട്ടിട്ട് എങ്ങനെയാ സൺഡേ വരെ കാത്തിരിക്കുക. ”
മഹേഷിന്റെ വാക്കുകളും ആ സംസാര രീതിയും കണ്ട് മേഡം ചിരിയോടെ പറഞ്ഞു.
“മഹേഷേ, നാളെ കഴിഞ്ഞാൽ സൺഡേ ആയി. അതിന് കൂടുതൽ ഒന്നും
കാത്തിരിക്കേണ്ട. എന്നാലും നിങ്ങൾക്ക് ആഘോഷിക്കാൻ വേണ്ട ഫുഡും ബാക്കി കാര്യങ്ങളും ഇപ്പോൾ ഇവിടെ എത്തും. എല്ലാം ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്. നിങ്ങൾ എല്ലാവരും എൻജോയ് ചെയ്യൂ.”
“താങ്ക്സ് മേഡം. ” മഹേഷ് പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് മേഡത്തെ അവർ അറിയാതെ അടിമുടി നോക്കി. ഒരിക്കലും ആരും അങ്ങനെ ഒരു വേഷത്തിൽ മേഡത്തെ കണ്ടിരുന്നില്ല .
“അപ്പോൾ മേഡം ഞങ്ങളുടെ കൂടെ കൂടുന്നില്ലേ..?” മഹേഷ് മെല്ലെ ചോദിച്ചു.
“ഇല്ല. എനിക്കും ആദിക്കും ഇത്തിരി ജോലിക്കൂടെ ബാക്കിയുണ്ട്. അത് കഴിഞ്ഞു നമുക്ക് എല്ലാവർക്കും സൺഡേ കൂടാം. ” അങ്ങനെ പറഞ്ഞ ശേഷം മേഡം എന്നോട് ചോദിച്ചു.
” ആദി നമുക്ക് പോകാം.”
“പോകാം മേഡം. ഞാൻ എന്റെ ബാഗ് എടുത്തിട്ട് വരാം . മേഡം നടന്നോളൂ.. ” ഞാൻ മെല്ലെ പറഞ്ഞു.
“ശരി . അധികം വൈക്കേണ്ട. പോയിട്ട് ഒരുപാട് ജോലികൾ ഉള്ളതാ.” എന്ന് പറഞ്ഞു മേഡം പുറത്തേക്ക് നടന്നു.
മഹേഷ് എന്നേയും പുറത്തേക്ക് നടക്കുന്ന മേഡത്തെയും മാറി മാറി നോക്കി ചിരിച്ചു. ആ ചിരിയിൽ അവന്റെ സ്വഭാവം അടങ്ങിയിട്ടുണ്ടായിരുന്നു.
ഞാൻ വേഗം എന്റെ സീറ്റിലേക്ക് നടന്നു. മഹേഷ് എന്റെ അടുത്തേക്ക് ഓടി വന്ന ശേഷം ചോദിച്ചു.
“എന്താ ഞാൻ ഈ കാണുന്നത് മോനെ?”
“അത് എന്നോടാണോ ചോദിക്കുന്നത്. നീ എന്താ കാണുന്നത് എന്ന് നിനക്കല്ലേ അറിയൂ. ” ഞാൻ ഒന്നും മനസ്സിലാകാത്ത പോലെ പറഞ്ഞു.
“മോനെ ആദികുട്ടാ. ഒടിയന്റെ അടുത്ത് നീ മായം ഇറക്കല്ലേ..” ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ മഹേഷ് പറഞ്ഞു.
