ഡയലോഗ് ഇങ്ങോട്ട് വേണ്ട. ” അങ്ങനെ പറഞ്ഞ ശേഷം ജ്യൂസ് കുടിച്ച ഗ്ലാസും ട്രേയും എടുത്തു ഐശ്വര്യ അടുക്കളയിലേക്ക് പോയി.
അപ്പോൾ മേഡം പറഞ്ഞു.
” മോളെ, ആ ഗ്ലാസ് ഇവിടെ വെച്ചിട്ട് , ഈ ഫുഡിന്റെ കവറൊക്കെ എടുത്തു ഡയിനിങ് റൂമിൽ കൊണ്ട് വെക്ക്. ”
“എന്റെ വേഷത്തെ കുറ്റം പറഞ്ഞതല്ലേ അതുകൊണ്ട് എനിക്ക് ഇപ്പോൾ സൗകര്യം ഇല്ല. മമ്മി തന്നെ കൊണ്ട് വെച്ചാൽ മതി. ” ഐശ്വര്യ മുഖം വീർപ്പിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു. അത് കണ്ടു ഞാൻ പറഞ്ഞു.
“എന്തിനാ ലച്ചു. അവളെ വെറുതെ ദേഷ്യം പിടിപ്പിച്ചത്. അവൾ പിണങ്ങി എന്നാ തോന്നുന്നത്. ”
“അവൾ പിണങ്ങിയിട്ട് എവിടെ വരെ പോകും. അവളുടെ പിണക്കം എങ്ങനെ മാറ്റണം എന്ന് എനിക്കറിയാം. അതോർത്തു എന്റെ ആദികുട്ടൻ വിഷമിക്കേണ്ട. ”
അതും പറഞ്ഞു മേഡം എഴുന്നേൽക്കും മുൻപ് ഐശ്വര്യ വന്ന് ഫുഡിന്റെ കവർ എടുത്തു കൊണ്ട് പോയി. അതു കണ്ടു ചിരിച്ചു കൊണ്ട് മേഡം റൂമിലേക്ക് പോയി.
വേഷം മാറാൻ ആയിരിക്കും എന്ന് കരുതിയ എന്റെ മുന്നിൽ ‘ജാക്ക് ഡാനിയലിന്റെ’ ഒരു കുപ്പിയാണ് മേഡം കൊണ്ട് വെച്ചത്.
എന്റെ അടുത്ത് ഇരുന്ന മേഡം എന്നോട് ചോദിച്ചു.
“അപ്പോൾ ആഘോഷം തുടങ്ങാം അല്ലേ ആദി.?”
“ആഘോഷം നമ്മൾ നേരത്തെ തുടങ്ങിയില്ലേ?” ഐശ്വര്യ അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ഞാൻ മേഡത്തിന്റെ ചുണ്ടിൽ ഉമ്മ വെച്ച ശേഷം പറഞ്ഞു. ഞാൻ പറഞ്ഞത് എന്ത് ആഘോഷത്തെ കുറിച്ച് ആണെന്ന് മനസ്സിലാക്കിയ മേഡം നാണം കലർന്ന ചിരിയോടെ പറഞ്ഞു.
“അത് വേറെ ആഘോഷം.
ആദ്യം ഈ ആഘോഷം. പിന്നെ ആ ആഘോഷം. ”
അങ്ങനെ പറഞ്ഞ ശേഷം മേഡം അടുക്കളയിൽ നോക്കി വിളിച്ചു.
“മോളെ. ഒന്ന് ഇങ്ങ് വന്നേ. ”
“എന്താ മമ്മി. ” എന്ന് ചോദിച്ചുകൊണ്ട് ഐശ്വര്യ അവിടേക്കു വന്നു. എന്റെ മുന്നിൽ ഇരിക്കുന്ന കുപ്പിയിൽ നോക്കിയിട്ട് പറഞ്ഞു.
“മമ്മി. ആഘോഷം തുടങ്ങിയോ.? എന്നാ ഞാൻ ഇപ്പോൾ വരാം.”
അങ്ങനെ പറഞ്ഞ ശേഷം ഐശ്വര്യ അടുക്കളയിൽ പോയി ഫ്രിഡ്ജ് തുറന്ന് സോഡയും ഗ്ലാസും പിന്നെ ഇപ്പോൾ വാങ്ങിയ ഫുഡിൽ നിന്ന് ചിക്കൻ ചില്ലിയും . പൊറോട്ടയും. ബീഫ് ഫ്രൈയും എടുത്തു വന്നു.
എല്ലാം ആ ടീ ടേബിളിൽ നിരത്തി വെച്ച ശേഷം പറഞ്ഞു.
“ഒഴിച്ചോ. ഞാൻ റെഡിയാ.”
“അയ്യടാ! ഇത് നിനക്കല്ല. ഇത് എനിക്കും ആദിക്കും മാത്രമാ. ” മേഡം പറഞ്ഞു.
“അത് അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. എനിക്കും വേണം. ” ഐശ്വര്യ പറഞ്ഞു.
“പറ്റില്ല. നിനക്ക് ഫ്രൂട്ടിയുണ്ട്. നീ അത് കുടിച്ചാൽ മതി. ഇതൊന്നും കുടിക്കാൻ മാത്രം നീ വളർന്നിട്ടില്ല. .”
“ആദിയേട്ടന്റെ മുന്നിലായിപ്പോയി അല്ലെങ്കിൽ ഞാൻ വളർന്നോ എന്ന് മമ്മിക്ക് കാണിച്ചു തന്നേനെ. പ്ലീസ് മമ്മി. ഒരു പെഗ്ഗ്. ഒരേയൊരു പെഗ്ഗ്. അത് മാത്രം മതി. പിന്നെ ഞാൻ ചോദിക്കില്ല “.
ഐശ്വര്യ ആദ്യം ദേഷ്യത്തോടെയും പിന്നെ യാചിക്കു പോലെ പറഞ്ഞു. അത് കേട്ട് ചിരിച്ച ശേഷം മേഡം അവളോട് ചോദിച്ചു.
“അപ്പോൾ എന്റെ മോളുടെ പിണക്കം മാറിയോ..? ”
“അതിന് എനിക്ക് പിണക്കം ഒന്നുമില്ലായിരുന്നു. അല്ലെങ്കിലും ഞാൻ എന്റെ മമ്മിയോട് പിണങ്ങുമോ..?” അങ്ങനെ
പറഞ്ഞ ശേഷം ഐശ്വര്യ മേഡത്തെ കെട്ടിപിടിച്ചു മേഡത്തിന്റെ കവിളിൽ ഉമ്മ വെച്ചു.
പിന്നെ മൂന്ന് ഗ്ലാസുകളിലായി മദ്യം നിറഞ്ഞു. മൂന്ന് പേരും ചിയേർസ് പറഞ്ഞു ആദ്യ പെഗ്ഗ് അകത്താക്കി.
ആദ്യ പെഗ്ഗ് അടിച്ചതും ഐശ്വര്യ പറഞ്ഞു.
“മമ്മി. ഇത്രയും വലിയൊരു കാര്യം ചെയ്തു തന്ന ആദിയേട്ടന് ഈ ഒരു ട്രീറ്റ് മാത്രം കൊടുത്താൽ പോര. വേറെയും എന്തെങ്കിലും കൊടുക്കണം.”
“അതിന് ഇതു കൊണ്ട് നിർത്തി എന്ന് ആര് പറഞ്ഞു. ” അങ്ങനെ പറഞ്ഞ ശേഷം മേഡം എന്നെ നോക്കി കണ്ണിറുക്കി കാണിച്ച ശേഷം പറഞ്ഞു.
“ഇനി മുതൽ നമ്മുടെ കമ്പനിയുടെ മാനേജർ ആണ് ആദി. കമ്പനി മാനേജർ മാത്രമല്ല. എന്റെ മാനേജറും. എന്ന് വെച്ചാൽ എന്റെ പ്രൈവെറ്റ് സെക്രട്ടറി. പിന്നെ ഇന്നത്തെ ഈ പ്രോജക്ടിന്റെ ലാഭത്തിന്റെ 20% ആദിക്ക് ഉള്ളതാ. അതിന്റെ കൂടെ സാലറി വേറെയും.
പിന്നെ ഇനിമുതൽ ആദി ചെയ്യുന്ന ഇതുപോലെ ഉള്ള എല്ലാ വർക്കിന്റെയും ലാഭത്തിന്റെ 20% ആദിക്ക് ഉള്ളതാ. എന്താ ഇത് പോരെ. “.
