ഐഷു – 1 3അടിപൊളി  

ഞാൻ മെല്ലെ കുടിച്ചു നോക്കി. എന്തോ പ്രത്യേക രുചിയുണ്ടായിരുന്നു അതിന്.

“എന്താ ഇത്‌.” ഞാൻ അറിയാതെ ചോദിച്ചു.

“എങ്ങനെയുണ്ട് കൊള്ളാവോ.?” ഐശ്വര്യ എന്നോട് ചോദിച്ചു.

“ഉം. കൊള്ളാം. നല്ല രുചിയുണ്ട്.” ഞാൻ പറഞ്ഞു.

“എന്നാൽ കുടിച്ചൊ. വേണമെങ്കിൽ ഇനിയും തരാം ” അവൾ ചിരിയോടെ പറഞ്ഞു.

“നിങ്ങൾ സംസാരിക്ക് ഞാൻ ഈ വേഷം മാറിയിട്ട് വേഗം വരാം. ”

അതും പറഞ്ഞു മേഡം എഴുന്നേറ്റു. അപ്പോൾ ഐശ്വര്യ പറഞ്ഞു.

“ഓഹ്! മമ്മി അവിടെ ഇരിക്ക് മമ്മി . ഈ വേഷത്തിൽ മമ്മിയെ കാണാൻ നല്ല ഭംഗിയുണ്ട്. പിന്നെ എന്തിനാ ഇത് ഇപ്പോൾ മാറ്റുന്നത്. അല്ലേ ആദിയേട്ടാ?”

“ഓഹ്! പെണ്ണേ. ഇത്‌ ഉടുത്തിട്ട് മനുഷ്യന് എന്തോ പോലെ. ശ്വാസം മുട്ടും പോലെ. അതാ ഞാൻ ഇത് അഴിച്ചു മാറ്റുന്നത്. ”

“അതൊക്കെ മമ്മിയുടെ വെറും തോന്നലാ. അല്ലെങ്കിലും മമ്മിക്ക് ഇങ്ങനെയുള്ള വേഷമൊന്നും പിടിക്കില്ലല്ലോ. പുറത്ത് പോകുമ്പോൾ എപ്പോഴും സാരി. ഇവിടെ വന്നാൽ ഒരു നൈറ്റി. അതിന്റെ മുകളിൽ ഒരു ഗൗൺ. ” ഐശ്വര്യ പറഞ്ഞു.

“നീ പോ പെണ്ണേ. അല്ലാതെ നിന്നെ പോലെ ഇങ്ങനെ ഉള്ള കോലമൊന്നും നിൽക്കാൻ എന്നെ കൊണ്ട് കഴിയില്ല. ”

അങ്ങനെ പറഞ്ഞ ശേഷം വീണ്ടും എന്റെ അടുത്തായി ഇരുന്നുകൊണ്ട് മേഡം ഐശ്വര്യയെ നോക്കി പറഞ്ഞു..

” കണ്ടില്ലേ ആദി, വിവാഹം പറഞ്ഞുറപ്പിച്ച പെണ്ണാ. എന്നിട്ടാ ഇങ്ങനെ ഒരു കോലവും കെട്ടി നിൽക്കുന്നത്. മറ്റാരും കാണേണ്ട നിന്നെ ഈ കോലത്തിൽ. അങ്ങനെയുണ്ട് കാണാൻ.”

ഐശ്വര്യയുടെ വിവാഹം പറഞ്ഞുറപ്പിച്ചതാണ് എന്നത് എനിക്കൊരു പുതിയ അറിവായിരുന്നു. പിന്നെ എന്തിനാണ് അവൾ എന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്. എന്റെ ചുണ്ടിൽ ഉമ്മ വെച്ചത്.

“ഈ കോലത്തിനു എന്താ കുഴപ്പം. നല്ല ഭംഗിയില്ലേ. അല്ലേ ആദിയേട്ടാ. ”

അവളുടെ ചോദ്യം എന്നെ ഒന്ന് കുഴക്കി. എന്ത് പറയും എന്ന് അറിയാതെ ഞാൻ അവളെ നോക്കി ചിരിച്ചു .

“പിന്നേ നല്ല ബെസ്റ്റ് കോലമല്ലേ. കാണാനുള്ളതൊക്കെ നന്നായി എടുത്തു കാണുന്നുണ്ട്. പോയി ഈ വേഷം മാറി വേറെ വല്ലതും എടുത്തിട്ടിട്ട് വാ പെണ്ണേ. ” മേഡം പറഞ്ഞു. മേഡം പറഞ്ഞത് കേട്ട ഉടനെ ചിരിച്ചു കൊണ്ട് ഐശ്വര്യ പറഞ്ഞു.

“എന്റെ മമ്മി ഇതൊക്കെയാ ന്യൂ സ്റ്റൈൽ. ഞങ്ങൾ ജെൻസികൾ ഇതുപോലെ ഉള്ളതൊക്കെയാ ഇപ്പോൾ ഉടുക്കാറ്. മമ്മി ഓൾഡ് ആയത് കൊണ്ട് മമ്മിക്ക് ഇതൊന്നും അറിയാത്തതാ. പിന്നെ വിവാഹം വരയല്ലേ ഇതുപോലെയുള്ളത്

ഓക്കെ ഉടുത്തു നടക്കാൻ പറ്റു. അതിന് ശേഷം കെട്ടുന്നവന്റെ ഇഷ്ടം നോക്കി വേണ്ടേ വേഷം കെട്ടാൻ. അതുവരെയെങ്കിലും ഞാൻ ഇങ്ങനെ ഉള്ളതൊക്കെ ഉടുത്തു നടന്നോട്ടെ. ”

“പിന്നേ ഒരു ഓൾഡും ജെൻസിയും. നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. . ആ നീ എന്തെങ്കിലും ഉടുക്ക്. വിവാഹം വരയല്ലേ ഇതൊക്കെ ഞാൻ കാണേണ്ടതുള്ളൂ. ” മേഡം പറഞ്ഞു.

“അതാ ഞാനും പറഞ്ഞത്. അതുവരെയെങ്കിലും എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാൻ ഉടുത്തോട്ടെ എന്ന്. അല്ലെങ്കിൽ പിന്നെ ആദിയേട്ടനെ പോലെ ഉള്ള ആരെയെങ്കിലും കെട്ടണം. അതാകുമ്പോൾ എനിക്ക് ഇഷ്ടം ഉള്ളത് ഉടുക്കലോ.” ഐശ്വര്യ പറഞ്ഞു.

“എന്നാ പിന്നെ എന്തിനാ ആദിയേട്ടനെ പോലെ ആക്കുന്നത്. ആദിയേട്ടനെ തന്നെ കെട്ടിക്കോ. ” മേഡം ചിരിയോടെ പറഞ്ഞു.

“എനിക്ക് സമ്മതമാ. വേണമെങ്കിൽ ഇപ്പോൾ തന്നെയാകാം.” ഐശ്വര്യ പറഞ്ഞു.

“അയ്യടാ. അപ്പോൾ നിന്നെ കെട്ടാൻ വരുന്ന ചെക്കൻ ആരെ കെട്ടും. നിന്റെ അമ്മയെയോ..” മേഡം പറഞ്ഞു.

“അത് ശരിയാ. മമ്മി ആ ചെക്കനെ കെട്ടിക്കൊ. ഞാൻ ആദിയേട്ടനെ കെട്ടിക്കോളാം. ” ഐശ്വര്യ ചിരിയോടെ പറഞ്ഞു.

“പോയിക്കോണം എന്റെ മുന്നിൽ നിന്ന്. കൊച്ചു കുട്ടികളുടെ പോലെയുള്ള ഉടുപ്പും ഇട്ട് അവൾ എന്നെ പഠിപ്പിക്കാൻ വന്നിരിക്കുന്നു. പോയി കണ്ണാടിയിൽ നോക്ക്. അപ്പോൾ കാണാം മോളുടെ എല്ലാം പുറത്ത് കാണുന്നത്.. ” മേഡം ദേഷ്യം ഭാവിച്ചുകൊണ്ട് പറഞ്ഞു. അപ്പോൾ അതുപോലെ തന്നെ ഐശ്വര്യയും പറഞ്ഞു.

“പിന്നെ പറയുന്ന ആളെ കണ്ടാലും മതി. എന്നേക്കാൾ ഇത്തിരി തുണി മമ്മിക്ക് കൂടുതൽ ഉണ്ടെന്നേ ഉള്ളൂ. മമ്മിയുടെയും പലതും പുറത്ത് കാണാം. . അതുകൊണ്ട് കൂടുതൽ

Updated: November 6, 2026 — 12:54 pm

Leave a Reply

Your email address will not be published. Required fields are marked *