ഐഷു – 1 3അടിപൊളി  

വർക്കിൽ മാത്രം ശ്രദ്ധിച്ചത് കൊണ്ട് മറ്റൊന്നും ആ സമയം എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. വിശപ്പും ദാഹവുമൊക്കെ ഞാൻ മറന്നിരുന്നു. അതുപോലെ എന്നെയും പ്രതീക്ഷിച്ചു എന്റെ ഫ്ലാറ്റിൽ കഴിയുന്ന ഐഷു എന്ന പെൺകുട്ടിയേയും..

ഏതാണ്ട് ഏഴരയോടെ ഞാൻ വർക്ക് മുഴുവൻ തീർത്തു. എന്നിട്ടും ഒരുവട്ടം കൂടെ എല്ലാം ശരിയാണോ എന്ന് ചെക്ക് ചെയ്ത ശേഷം വർക്കിന്റെ ഫയലുകൾ മുഴുവൻ ഞാൻ മേഡത്തിന്റെ മെയിൽ ഐഡിയിലേക്ക് സെന്റ് ചെയ്തു. അതിന്റെ ഒരു കോപ്പി എന്റെ ലാപ്ടോപ്പിലേക്കും അയച്ചു.

മേഡത്തിന്റെ മെയിൽ ഐഡിയിലേക്ക് സെന്റ് ചെയ്യുമ്പോൾ എന്റെ കൈ വിറച്ചിരുന്നു. അത്രയും പ്രധാനപെട്ടതായിരുന്നു ആ പ്രോജക്റ്റ്. എന്നെ സംബന്ധിച്ച് ഒരു ജീവൻ മരണപ്പോരാട്ടം .

ആ സമയം മഹേഷ് വീണ്ടും

വന്ന് പുറത്തേക്ക് പോകാൻ എന്നെ വിളിച്ചെങ്കിലും ഞാൻ അവിടെ തന്നെ ഇരുന്നു. ഞാൻ ചെയ്ത വർക്കിന്റെ റിസൾട്ടും കാത്ത്. അപ്പോൾ സമയം ഇഴയുകയായിരുന്നു.

ഓരോ മിനുട്ടും ഓരോ മണിക്കൂർ പോലെ എനിക്ക് തോന്നി. സമയം എട്ടു മണി കഴിഞ്ഞു. ടെൻഷൻ കാരണം എനിക്കാകെ വിയർത്തു ഒഴുകുന്നുണ്ടായിരുന്നു. എന്റെ തൊണ്ട വരണ്ടു . എനിക്ക് അമിതമായി ദാഹിച്ചു തുടങ്ങി. എന്നാൽ ഒരു തുള്ളി വെള്ളം പോലും എന്റെ തൊണ്ടയിൽ നിന്ന് ഇറങ്ങിയില്ല.

സമയം മെല്ലെ മെല്ലെ ഇഴഞ്ഞു നീങ്ങി. ഒടുവിൽ സമയം എട്ടരയായി. അതോടൊപ്പം എന്നിൽ അകാരണമായ ഒരു ഭയം നിറഞ്ഞു. പ്രോജക്റ്റ് അപ്രൂവൽ ആയിട്ടുണ്ടെങ്കിൽ ഇതിന് മുൻപ് തന്നെ മേഡം എന്നെ വിളിക്കേണ്ടതാണ്. എന്നാൽ ഇതുവരെ ആയിട്ടും മേഡം എന്നെ വിളിച്ചില്ല. അതിനർത്ഥം എല്ലാം നഷ്ടമായെന്ന് തന്നെ.

എനിക്ക് കരച്ചിൽ വന്നു. ആ സമയം രണ്ടോ മൂന്നോ പേര് മാത്രമേ ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. മേഡം നേരത്തെ തന്നെ വീട്ടിലേക്ക് പോയിരുന്നു. ഞാൻ സങ്കടത്തോടെ എഴുന്നേറ്റു പുറത്തേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് മേഡം ഓഫീസിലേക്ക് കയറി വന്നത്.

‘ രാജലക്ഷ്മി ‘ എന്നാണ് മാഡത്തിന്റെ പേര്. ഏകദേശം ഒരു നാൽപ്പത്തഞ്ചു വയസ് പ്രായം കാണും മേഡത്തിന്. അത്രയുമുണ്ടാകുമോ എന്നെനിക്ക് സംശയമാണ് , കാരണം മേഡത്തെ കണ്ടാൽ അത്രയൊന്നും പറയില്ല. ഏറിയാൽ ഒരു മുപ്പത് അല്ലെങ്കിൽ മുപ്പത്തിമൂന്ന്. അതിൽ ഒട്ടും കൂടില്ല .

മേഡത്തിന് ഒരു മകൾ മാത്രമാണുള്ളത്. പേര് ‘ ഐശ്വര്യ ‘ ഐശ്വര്യയ്ക്ക് ഇരുപത്തിയൊന്നു വയസ് കാണും . കോളേജിൽ പഠിക്കുന്നു.

മേഡത്തിന്റെ ഭർത്താവ് മുൻപ് തന്നെ മരിച്ചു

പോയെന്നാണ് മഹേഷ്‌ എന്നോട് പറഞ്ഞത്. അതുകൊണ്ട് തന്നെ അതിനെ കുറച്ചു പിന്നെ ഞാൻ ഒന്നും അന്വേഷിച്ചില്ല. അതിന്റെ ആവശ്യവും ഇല്ല..

ഞാൻ മേഡത്തെ നോക്കി. ആ സമയം മേഡത്തിന്റെ മുഖത്ത് ഒട്ടും തെളിച്ചം ഉണ്ടായിരുന്നില്ല. അതോടെ ഞാൻ ഉറപ്പിച്ചു എല്ലാം നഷ്ടമായെന്ന്.

മേഡം തന്റെ ക്യാബിനിലേക്ക് പോകും വഴി എന്നോട് പറഞ്ഞു..

“ആദി, എന്റെ ക്യാബിനിലേക്ക് വരൂ…”

മേഡത്തിന്റെ ആ കടുത്ത ശബ്ദം കേട്ടപ്പോൾ എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി.

ഞാൻ വിറയ്ക്കുന്ന കാലുകളോടെ എഴുന്നേറ്റു. സീറ്റിലിരുന്ന മഹേഷ് എന്നെ ഒരു സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞു എന്ന ഭാവത്തിലായിരുന്നു എന്റെ നടത്തം. മേഡത്തിന്റെ ക്യാബിന്റെ വാതിൽ തുറന്ന് ഞാൻ അകത്തേക്ക് കയറി.

മേഡം വലിയൊരു ഗൗരവത്തോടെ എന്നെ നോക്കി. അതിൽ നിന്നും എല്ലാം അവസാനിച്ചെന്ന് ഞാൻ ഉറപ്പിച്ചു. ഞാൻ അവരുടെ മുന്നിൽ കൈകൾകെട്ടി, ശ്വാസമടക്കി നിന്നു.

“ഇരിക്കൂ ആദി,”

മേഡം എന്നെ നോക്കിക്കൊണ്ട് പറഞ്ഞു. അപ്പോഴും മേഡത്തിന്റെ മുഖത്തു ഒരു ഭാവമാറ്റവും ഞാൻ കണ്ടില്ല.

അതോടെ അവിടെ ഇരിക്കാൻ എനിക്ക് മനസ് വന്നില്ല. . എങ്ങനെ എങ്കിലും അവിടെ നിന്ന് ഇറങ്ങി പോയാൽ മതിയെന്ന് എനിക്ക് തോന്നി.

“ആദി നീ എന്താ ഈ കാണിച്ചു വെച്ചത്.?. നീ കാണിച്ചു വെച്ചതൊക്കെ നന്നായെന്ന് നിനക്ക് തോന്നുന്നുണ്ടോ..? ”

മേഡം അങ്ങനെ ചോദിച്ചപ്പോൾ ഞാൻ പൂർണ്ണമായും തകർന്നു. കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി . ശരീരം തളരും പോലെ തല കറങ്ങും പോലെയൊക്കെ തോന്നി. ഞാൻ ആ കസേരയിൽ പിടിച്ചു നിന്നുകൊണ്ട് പറഞ്ഞു.

Updated: November 6, 2026 — 12:54 pm

Leave a Reply

Your email address will not be published. Required fields are marked *