അലിയുന്ന പാതിവ്രത്യം – 1 39അടിപൊളി 

തിരിച്ചു ചിരിക്കാൻ ശ്രമിക്കാതെ നോട്ടം മാറ്റികൊണ്ട് അവൾ ഉൾവലിഞ്ഞു.

ശേ.. വേണ്ടായിരുന്നു.. നോക്കുന്നത് കണ്ടു നാശം..!

അയാൾ എന്തായാലും വരും. അതിനു മുൻപേ അവൾ വാതിലിന്റെ സാക്ഷ ഇളക്കി വച്ചു. നെഞ്ചിൽ വല്ലാത്തൊരു താള മേളം.

ഡോറിൽ തട്ടുന്ന ശബ്ദം കേട്ട് വീണ്ടുമൊന്ന് മുറുകി.

“അമ്മേ ആരോ വന്നിട്ട..”

ചിന്നു മോളുടെ സ്വരം. അതിനുത്തരം നൽകാൻ അവൾക്ക് വാക്കുകൾ കിട്ടിയില്ല. പകരം ഒന്ന് പുഞ്ചിരിച്ച് ഡോർ തുറക്കാൻ നടന്നു.

ചെറിയൊരു പുഞ്ചിരിയോടെ മുന്നിൽ നിൽക്കുകയാണ് മാധവൻ. അവളുടെയുള്ളിലെ ചമ്മൽ പുറത്ത് കാണിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു.

“ഇന്ന് നീയെന്നെ നോക്കിയില്ലേ..അശ്വതി..?”

“അ അത്…”

“ചമ്മണ്ട.ഞാൻ കണ്ടു..”

“എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.”

“പറഞ്ഞോളൂ..”

“പ്രസാദേട്ടൻ ഇന്നലെ കുടിച്ചിട്ടാണ് വന്നത്..”

“ഓഹ്.. അപ്പൊ അവൻ തുടങ്ങിയല്ലേ..”

“അല്ല.. എല്ലായിപ്പോഴും ഉണ്ടാവില്ല.. പക്ഷെ നിങ്ങൾ അതിനൊരു കാരണക്കാരനായി മാറരുത്..”

അവളൊന്ന് നിർത്തിയിട്ട് തുടർന്നു.

“ഏട്ടന് നിങ്ങൾ കൊടുക്കുന്ന പൈസ എത്രയാ..?”

“എന്തേ..? അവന്റെ പണിക്കനുസരിച് എത്റ വേണേലും കൊടുക്കാം..”

“മുഴുവൻ കൊടുക്കേണ്ട. ഒരു പകുതി മാത്രം നൽകിയാൽ മതി..”

“ബാക്കി എന്തു ചെയ്യും..?”

“എന്നെ ഏൽപിച്ചോ..”

“പൈസ കുറഞ്ഞാൽ അവൻ എന്നോട് ചോദിക്കില്ലേ..”

“അത് നിങ്ങൾ എന്തെങ്കിലും പറയണം..നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കും..”

“ഉം. ശെരി. ഞാൻ നോക്കിക്കോളാം..”

“വേറൊന്നും തോന്നരുത്. ഏട്ടന്റെ കയ്യിലിരുന്നാൽ പൈസ എനിക്ക് കിട്ടില്ല ചിലവിനുള്ളത് പോലും..”

“ഇവിടെ എന്ത് ചിലവാണ് അശ്വതി.. എന്നോട് പറഞ്ഞാൽ പോരെ..”

ആ സംസാരം കേട്ട് അശ്വതിക്ക് ചെറിയ ദേഷ്യം വന്നെങ്കിലും പുറത്ത് കാണിച്ചില്ല. അയാളെ വെറുതെ മുഷിപ്പിക്കേണ്ടെന്ന് കരുതി തുടർന്നു.

“എല്ലാ കാര്യത്തിനും നിങ്ങളെ എങ്ങനെയാ..”

“അതിനെന്താ..?”

“വേണ്ട..”

“മ്മ്..അശ്വതി പേടിക്കേണ്ട.. ഞാൻ ശെരിയാക്കാം..”

അത് കേട്ടപ്പോൾ അവൾക്ക് ചെറിയൊരു ആശ്വാസം തോന്നി. ആ ഭാവം കണ്ട് മാധവനും.

“പകരം എനിക്കൊരു സഹായം ചെയ്ത് തരുമോ..?”

മാധവന്റെ സംസാരം കേട്ട് പെട്ടെന്നാണ് അവളുടെ മുഖം മാറി ഭയം നിഴലിച്ചത്.

“എന്താ..?”

“ദിവസവും എനിക്ക് നിന്നെ കണ്ട് പുറത്തേക്കിറങ്ങണം. സമ്മതമാണോ..?”

അത് കേട്ട് ഇടി വെട്ടിയ അവസ്ഥയിലായി അവൾ. ഒന്നും മിണ്ടാതെ..

“വേറൊന്നുമല്ല.. ഞാൻ പറഞ്ഞല്ലോ ദിവസവും നിന്നെ രാവിലെ കാണുന്നത് എനിക്ക് ഭാഗ്യമാണ്. ആ ഒരു ചെറിയ സഹായം എനിക്ക് ചെയ്ത് തന്നുകൂടെ..?”

“അത്.. ഞാൻ..”

“മുടക്ക് പറയരുത്..പ്ലീസ്..”

“ഉം..”

“സമ്മതമാണോ..?”

“ഉം..”

അശ്വതിയുടെ സമ്മതം മൂളൽ കേട്ട് ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു മാധവന്റെ മുഖത്ത്. അത് കണ്ട് അവൾക്ക് തന്നെ അത്ഭുതം തോന്നി. സന്തോഷത്തോടെ കോണിപ്പടി ഇറങ്ങി പോകുന്ന മാധവനെ അവൾ നോക്കി നിന്നു പോയി.

പ്രണയിക്കുന്ന സമയത്ത് പ്രസാദേട്ടൻ പോലും ഇങ്ങനെ പറഞ്ഞിട്ടില്ല. ഓരോ അടവുകൾ..!

ഹൊ.. സഹായം ചോദിക്കാൻ ചെന്ന ഞാനൊരു സഹായമായി മാറി.

ഇനി താനായിട്ട് അയാളുടെ ഭാഗ്യം കളയേണ്ട.. ഒന്നുമില്ലേലും തന്റെ ആവിശ്യം കേട്ടതല്ലേ..

അവൾ ഹാളിലേക്ക് നടന്നു.

“ആരാ അമ്മേ സംസാരിച്ചത്..?”

“അതോ.. അത് താഴത്തെ അങ്കിൾ.. നമ്മുടെ ഹൌസ് ഓണർ..”

“ചോക്ലേറ്റ് തരുന്ന അങ്കിൾ..”

“മ്മ്..”

“എന്തിനാ.. ചോക്ലേറ്റ് തരാനാണോ വന്നേ..?”

“അല്ല.. ആ അതെ.. പക്ഷെ ചോക്ലേറ്റ് അലിഞ്ഞു പോയി. പുതിയ ചോക്ലേറ്റ് നാളെ തരാമെന്ന് പറഞ്ഞു..”

“ഹായ്…”

ചിന്നുമോൾ ഇളകി ചിരിച്ചു.

“മ്മ്.. മോൾ വേഗം കഴിക്ക്..”

“ആ…”

ചിന്നുമോളെയും നോക്കി അവളവിടെ ഇരുന്നു. അശ്വതിയുടെ ചിന്തകൾ അവൾക്ക് തന്നെ പിടികിട്ടിയില്ല.

അല്ലെങ്കിലും പകരമില്ലാതെ സഹായം ചെയ്യാൻ അയാളാരാ എന്റെ.. എങ്കിലും വിവാഹിതയും അമ്മയുമായ ഒരു സ്ത്രീക്ക് നിരക്കുന്നതാണോ ഞാൻ സമ്മതം മൂളി കൊടുത്തത്.

തെറ്റുണ്ടോ അതിൽ..? അയാൾക്ക് എന്നെ കാണുന്നത് ഭാഗ്യമാണെന്നല്ലേ പറഞ്ഞത്. അതിന് വേണ്ടി ചെറിയൊരു സഹായം അല്ലേ ഞാൻ ചെയ്യുന്നുള്ളൂ..

1 Comment

Add a Comment
  1. ഏകലവ്യാ തുടർച്ച ഉണ്ടാക്കുമോ? ഇതിൽ പരം നല്ല കമ്പികഥ ഞാൻ അടുത്ത കാലത്തു കണ്ടിട്ടില്ല. നല്ല ശൈലി. തുടർച്ച ഉടനെ തന്നേ വേണം കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *