അലിയുന്ന പാതിവ്രത്യം – 1 39അടിപൊളി 

ചിന്നുമോളോട് പഠിത്തതിന്റെ ഓരോ കാര്യങ്ങൾ ചോദിച്ച് മിററിലൂടെ അയാൾ അശ്വതിയെ ശ്രദ്ധിക്കുന്നുണ്ട്. അവളുമത് കണ്ടു. നീങ്ങിയിരിക്കാനൊന്നും ശ്രമിച്ചില്ല. എങ്കിലും മിററിലൂടെ നോട്ടങ്ങൾ കൊടുത്തില്ല.

കുട്ടികളും പേരെന്റ്സും നിറഞ്ഞ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മുറ്റത്ത് അവരുടെ വണ്ടി ചെന്നിറങ്ങി.

ചുറ്റിലും നോക്കി അതിശയപ്പെടുകയാണ് അശ്വതി.

“ഇറങ്ങ്..”

മാധവന്റെ വാക്കുകളിൽ അവളൊന്ന് മടിച്ചു.

“ഗവണ്മെന്റ് സ്കൂളിൽ ചേർക്കാനാണ് പ്രസാദേട്ടൻ പറഞ്ഞത്..”

“നിനക്കോ..?”

അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല.

“ഇവൾ പ്രൈവറ്റ് സ്കൂളിൽ തന്നെയല്ലേ പഠിച്ചോണ്ടിരുന്നത്.. എനിക്കറിയാം..”

“ഇറങ്ങ്..”

നിർബന്ധത്തിന് മുന്നിൽ അശ്വതിക്ക് ഇറങ്ങേണ്ടി വന്നു. ഇതിന്റെയൊക്കെ വലിയ ഫീസും പോകെ പോകെയുള്ള ചിലവുകളുമാണ് അവളുടെ മനസ്സിൽ മുള്ള് പോലെ കുത്തുന്നത്.

മാധവൻ ചിന്നുവിന്റെ കൈ പിടിച്ച് മുന്നിൽ നടന്നു. ഒക്കത്തുള്ള കൊച്ചുമായി അശ്വതി പുറകെയും.

ആൾക്കാരുടെ നോട്ടങ്ങളിൽ അവരെ ഭാര്യാ ഭർത്താക്കന്മാരായി കാണുന്നതിന്റെ ചമ്മൽ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.

അത് തന്നെയാണ് തന്റെ ആവിശ്യമെന്ന ഭാവമാണ് മാധവന്റെ മുഖത്ത്. അത് കൊണ്ട് തന്നെ അശ്വതിക്ക് അയാളുടെ മുഖത്ത് നോക്കാനായില്ല.

അവരവിടെ ചിന്നുവിനെ മൂന്നാം ക്ലാസ്സിൽ ചേർത്തു. ചിലവുകൾ മുഴുവൻ മാധവൻ തന്നെ. കൊച്ചിന്റെ അമ്മയെന്ന റോളിൽ നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളു. കാരണം അച്ഛനെന്ന രീതിയിൽ സ്കൂൾ അധികൃതരോട് മാധവന്റെ സംസാരങ്ങളൊക്കെ അവളെ വല്ലാതെയാക്കി.

പക്ഷെ ചിന്നുമോളുടെ ഭാഗ്യമോർത്ത് ഒന്നും മിണ്ടിയില്ല. മാത്രമല്ല ലോക്കൽ ഗാർഡിയൻറെ കോളത്തിലാണ് മാധവൻ ഒപ്പിട്ടത്. അതവൾക്കൊരു ആശ്വാസമായിരുന്നു. യൂണിഫോമിന്റെ തുണികൾ അവിടെ നിന്ന് തന്നെ വാങ്ങി. സ്കൂൾ ബസ് റെഡിയാക്കി. എല്ലാ ചിലവുകളും മാധവൻ എടുക്കുന്നത് കണ്ട് എന്തൊക്കെയോ ഭാരങ്ങൾ അശ്വതിയുടെ തലയിൽ അമരുന്നത് പോലെയൊരു ഫീല്..

നാളെ മുതൽ സ്കൂളിലേക്ക് വരാമെന്ന സന്തോഷത്തിൽ ചിന്നുവിന്റെ നിറഞ്ഞ മുഖവുമായി അവരവിടുന്ന് ഇറങ്ങി.

ടൗണിൽ മാധവന് അറിയാവുന്ന ടൈലർ ഷോപ്പാണ് അടുത്ത ലക്ഷ്യം. കാറിൽ യാത്ര ചെയ്യുമ്പോഴും അശ്വതിയെ ഒരു തരം മ്ലാനത അലട്ടിയിയിരുന്നു. പ്രസാദിന് പകരം മാധവൻ വന്നതിന്റെ വികാരം തന്നെയാണ് കാരണം. പക്ഷെ മാധവന്റെ സഹായമില്ലാതെ ഇതൊന്നും നടക്കില്ലെന്ന സത്യം മനസ്സിലുറക്കുന്നില്ല..

പക്ഷെ സാഹചര്യങ്ങൾ ഇങ്ങനെയാണ് സ്വാഗതം ചെയ്തേ പറ്റു.

ചെറുതായി ഉറക്കം പിടിച്ച് തുടങ്ങിയ ചിന്നുമോൾ കാറിന്റെ മുൻ സീറ്റിലിരുന്ന് ഉറങ്ങിയിരുന്നു.

“അശ്വതി.. മോളുറങ്ങുകയാണ്..”

അവൾ ഉടൻ തന്നെ മുന്നിലേക്കേന്തി.

“അവൾ വീണു പോകും..”

“കാറൊതുക്കാം.. നീ മുന്നിൽ വന്നിരിക്ക്‌..”

അവളുടെ മുഖം അനിഷ്ടത്തിലേക്ക് മാറി. ഒന്നും പറയാനാവാതെ നിന്നപ്പോൾ അയാൾ ഒരു സൈഡിലേക്ക് കാറുതുക്കി കഴിഞ്ഞിരുന്നു.

“മോളേയിങ് തന്നാൽ മതി.. ഇവിടെ ഇരുത്തിക്കോളാം..”

“നിനക്ക് മുൻപിൽ ഇരുന്നാൽ എന്താ കുഴപ്പം..?”

“അത് വേണ്ട..”

“അശ്വതി.. നീ ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾക്ക് വാശി കാണിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല..”

“പ്ലീസ്.. നിങ്ങൾ എങ്ങനെയാണ് എന്നെ കാണുന്നത്.. അതെനിക്ക് ഉൾകൊള്ളാനാവുന്നില്ല..”

“ഞാൻ എങ്ങനെയും കണ്ടില്ലല്ലോ അതിന്..? ഒഹ്. സ്കൂളിൽ വച്ച് ചിന്നുമോളുടെ അച്ഛനെന്ന തരത്തിൽ സംസാരിച്ചതാണോ നിനക്ക് പ്രശ്നം..? അതാണോ ഞാൻ ചെയ്ത തെറ്റ്…? അതാണോ ഈ മുഖം വീർപ്പിച്ചിരിക്കുന്നതിന്റെ കാരണം..?”

തിരിഞ്ഞു നോക്കി സംസാരിച്ച മാധവന്റെ കണ്ണുകളിൽ നിസ്സായമായി നോക്കുകയാണവൾ.

“നീ എന്നോട് ചെയ്യുന്നത് ഒട്ടും ശരിയല്ല അശ്വതി..”

മാധവൻ ഡോർ തുറന്ന് പുറത്തിറങ്ങി ചിന്നു മോളെ എടുത്ത് പുറകിലെ സീറ്റിലിരുത്തി. തന്നെ നോക്കാതെ അവൾ കുഞ്ഞിനെ വാങ്ങുമ്പോൾ നല്ല ദേഷ്യം തോന്നിയിരുന്നു മാധവന്. തിരികെ ഡ്രൈവർ സീറ്റിലേക്ക്‌ കയറി.

1 Comment

Add a Comment
  1. ഏകലവ്യാ തുടർച്ച ഉണ്ടാക്കുമോ? ഇതിൽ പരം നല്ല കമ്പികഥ ഞാൻ അടുത്ത കാലത്തു കണ്ടിട്ടില്ല. നല്ല ശൈലി. തുടർച്ച ഉടനെ തന്നേ വേണം കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *