അലിയുന്ന പാതിവ്രത്യം – 1 39അടിപൊളി 

തടി മില്ലിൽ, പ്രസാദ് വീണ്ടും ചൂതാട്ടം തുടങ്ങി. ഇത്തവണ ചതിക്കുഴിയിൽ പെടാതെ പൈസ ഉണ്ടാക്കണം എന്നായിരുന്നു അവന്റെ ചിന്ത.

സമയം വൈകുന്നേരം കഴിഞ്ഞു. രാത്രിയിലേക്കും കടന്നു. പ്രസാദുമായി വാക്ക് പോക്കുകൾക്ക് നിൽക്കാതെ രാത്രിയും നീങ്ങി. കാരണം സാഹചര്യങ്ങൾ അവളെ മടുപ്പിച്ചു തുടങ്ങിയിരുന്നു.

അടുത്ത ദിവസവും മാധവന്റെ സാനിധ്യം വീട്ടിൽ ഉണ്ടായിരുന്നില്ല. ഉള്ളിലെവിടെയോ അവൾക്ക് അതിന്റെ കാരണമറിയാൻ അവൾക്ക് ആകാംഷ കൂടിയിരുന്നു. ദിവസത്തിന്റെ സമയങ്ങൾ നീങ്ങും തോറും താൻ ചെയ്ത പ്രവർത്തിയോർത്ത് ഒരു കുറ്റബോധം. ഒരു ഭ്രാന്തിയുടെ രൂപത്തിൽ അയാളുടെ മുന്നിൽ ചെല്ലാൻ പാടില്ലായിരുന്നു.

രാത്രിയാവുമ്പോൾ പ്രസാദേട്ടൻ കുടിച്ചിട്ട് വരരുതേ എന്നാണ് പ്രാർത്ഥന. രണ്ടു ദിവസം നേരെ വന്നാൽ പിറ്റേന്ന് കൂടിയാണ് ഇപ്പോ പ്രസാദിന്റെ രീതി. അവളൊരു നെടുവീർപ്പിട്ടു കൊണ്ട് ചിന്നുമോൾക്ക് കഞ്ഞി ഉണ്ടാക്കി കൊടുത്തു. ഇളയ കൊച്ചിന് പാല് കൊടുത്തുറക്കി.

പത്തു മണിയാകുമ്പോൾ പച്ചയായ മനുഷ്യനായി തന്നെയാണ് പ്രസാദ് വന്നത്. കയ്യിൽ അൽപം സാധനങ്ങളുമായി. എങ്കിലും വലിയ ഭാവവ്യത്യസം ഇല്ലാതെ തന്നെയാണ് അവൾ ഇടപെട്ടത്. മോളുടെ കാര്യമായത് കൊണ്ട് മാത്രം. ഭക്ഷണം കഴിക്കാൻ ഇരുന്ന സമയം അവൾ തന്നെ സംസാരം തുടങ്ങി.

“നാളെ ചിന്നുവിനെ സ്കൂളിൽ ചേർക്കണ്ടേ..?”

“വേണം..”

“കയ്യിൽ എന്തെങ്കിലും ഉണ്ടോ..?”

“വൈകുന്നേരമെ പൈസ കിട്ടു..”

“അപ്പോ എന്തു ചെയ്യും..?”

“ഗവണ്മെന്റ് സ്കൂളിൽ ചേർക്കുന്നതിനെന്തിനാ പൈസ..?”

അത് കേട്ടപ്പോൾ അവൾക്കല്പം സങ്കടം തോന്നി.

“രണ്ടു വരെ പ്രൈവറ്റിൽ അല്ലേ പഠിപ്പിച്ചത്..?”

“ഇപ്പോഴുള്ള സ്ഥിതി നിനക്കറിയാലോ..?”

“നിങ്ങൾ ഉണ്ടാക്കി വച്ചതല്ലേ..പിന്നെയെന്തിനാ കൊച്ചിനെ ആദ്യമേ ഇംഗ്ലീഷിൽ കൊണ്ടു ചേർത്തത്..?”

അവനത് കേട്ട് ദേഷ്യം വന്നു. ഒന്നും മിണ്ടിയില്ല അവൾ തുടർന്നു.

“ഗവണ്മെന്റിൽ ചേർത്താലും ഇങ്ങനെയങ്ങു അയക്കാനാണോ..? അവൾക്ക് വേണ്ടതൊക്കെ വാങ്ങണ്ടേ..?”

“നാളെ കഴിയട്ടെ..”

അവൾ വേറൊന്നും മിണ്ടിയില്ല. മാധവൻ എവിടെ പോയെന്നോ എവിടെയാണെന്നോ പ്രസാദിന്റെ വായിൽ നിന്ന് കേൾക്കണമെങ്കിൽ അതിനെ കുറിച് എന്തെങ്കിലും മിണ്ടിയല്ലേ പറ്റു. പക്ഷെ അവൾക്കവനോട് അയാളുടെ കാര്യം തിരക്കാൻ മടി തോന്നി. രാത്രി സമയം നീങ്ങി. ഓരോന്നാലോചിച്ച് ഒരെത്തും പിടിയും കിട്ടാതെ, ഉറക്കം കിട്ടാതെ അർദ്ധ രാത്രി കഴിഞ്ഞു അവളുറങ്ങാൻ.

പിറ്റേന്ന് പുതിയ മാസം..!

വേനൽ ചൂടിന്റെ പൊള്ളലിൽ നിന്ന് കാല വർഷം കൈപിടിക്കുന്ന ജൂൺ മാസം. കുരുന്നുകൾ മുതൽ അധ്യായനത്തിലേക്ക് കാലെടുത്ത് വെക്കുന്ന പഠന കാലം.

മൂന്നാം ക്ലാസിലേക്ക് ജയിച്ച ചിന്നുമോളും വളരെ ആവേശത്തിലാണ്. പക്ഷെ അവളെ അവിടെ പുതിയ സ്കൂളിലേക്ക് ചേർക്കുന്നത് വെല്ലുവിളിയായിരുന്നു അശ്വതിക്ക്‌.

രണ്ടാം ക്ലാസ്സ്‌ വരെ പ്രൈവറ്റ് സ്കൂളിൽ പഠിപ്പിച്ചിട്ട് ഗവണ്മെന്റിലേക്ക് മാറ്റുന്നത് കുഴപ്പമുണ്ടായിട്ടല്ല. ഇതിനിങ്ങനെയേ വരൂ എന്നവൾ ഊഹിച്ചിരുന്നു കഴിഞ്ഞു പോയ ഒരു മാസം കൊണ്ട് തന്നെ.

ഗവണ്മെന്റ് സ്കൂളിൽ ചേർക്കാമെന്നു വച്ചാലും യൂണിഫോമും പുസ്തകവുമായി എന്തെല്ലാം ആവിശ്യ സാധന സാമഗ്രികികൾ കിടക്കുന്നു. അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല.

ദിവസവും എന്തിനെന്നറിയാതെ പണിയെന്ന് പറഞ് ഇറങ്ങി തിരിക്കുന്ന പ്രസദേട്ടന് ഇതൊക്കെ ഇപ്പോൾ അനാവശ്യങ്ങളാണ്. അതൊന്നും ചിന്തിച്ചിട്ട് കൂടിയില്ല, പൈസ കണ്ടു വച്ചിട്ടില്ല. ഇന്നലെ ഞാൻ സൂചിപ്പിച്ചിട്ടും വലിയ കൂസൽ കാണിച്ചില്ല.

ചിന്നുവിനെ സ്കൂളിൽ ചേർക്കാനാവില്ലേയെന്ന് അവൾ വേവലാതിപ്പെട്ടു.

മാധവൻ തിരിച്ചെത്തിയോ എന്നറിയാൻ വേണ്ടി ശ്രമം നടത്തി. അയാളുടെ സ്ഥിര യാത്രികനായ കാറ് കണ്ടപ്പോൾ അവൾ ഉറപ്പിച്ചു. ഉള്ളിലെവിടെയോ ഒരാശ്വാസം തോന്നി.

പ്രസാദേട്ടന് ഇന്ന് പൈസ കിട്ടുന്ന ദിവസമാണല്ലോ. പക്ഷെ അത് അങ്ങേരുടെ കയ്യിൽ കിട്ടിയാൽ ഇവിടെയെത്താൻ ഒരിക്കലും ചാൻസില്ല. അത്കൊണ്ട് മാധവനോട് സഹായം ചോദിച്ചതിന്റെ ആശ്വാസത്തിലായിരുന്നു അശ്വതി. നാളെയെങ്കിലും മോളെ ചേർക്കാനാവുമല്ലോ.

1 Comment

Add a Comment
  1. ഏകലവ്യാ തുടർച്ച ഉണ്ടാക്കുമോ? ഇതിൽ പരം നല്ല കമ്പികഥ ഞാൻ അടുത്ത കാലത്തു കണ്ടിട്ടില്ല. നല്ല ശൈലി. തുടർച്ച ഉടനെ തന്നേ വേണം കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *