ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 10 14

വേണി ഉമ്മറപ്പടിയിൽ നിൽക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ സങ്കടവും ആശങ്കയും നിഴലിച്ചു.

 

ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു. ടോണിയുടെ വണ്ടിയിലേക്ക് കയറുമ്പോൾ ഞാൻ വേണിയെ അവസാനമായി ഒന്ന് നോക്കി.

 

“എല്ലാം ശരിയാകും” എന്ന് എന്റെ കണ്ണുകൾ അവളോട് മന്ത്രിച്ചു.

 

 

വണ്ടി മുന്നോട്ട് നീങ്ങി. കൊച്ചിയിലേക്കുള്ള ഈ യാത്ര അർച്ചനയ്ക്കുള്ള ശിക്ഷയും എനിക്കും വേണിക്കും വേണ്ടിയുള്ള പുതിയൊരു ജീവിതത്തിന്റെ തുടക്കവുമായിരിക്കും.

 

 

 

വണ്ടി ഹൈവേയിലൂടെ വേഗത്തിൽ പാഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

 

പുറത്തെ ഇരുട്ടിനെ കീറിമുറിച്ചു പോകുന്ന ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ എന്റെ മനസ്സ് പലയിടങ്ങളിലായി അലഞ്ഞു. ആ സമയത്താണ് അച്ചുവിന്റെ കോൾ വരുന്നത്. സ്‌ക്രീനിൽ അവളുടെ പേര് തെളിഞ്ഞപ്പോൾ ഒരു നിമിഷം ഞാൻ ടോണിയെ നോക്കി. അവൻ ഒന്ന് തലയാട്ടി.

 

ഞാൻ കാൾ അറ്റൻഡ് ചെയ്ത് സ്പീക്കറിലിട്ടു.

 

 

**അച്ചു:** “ഹരി… ഇതെവിടെയാ നീ? നാളെയാ ഫങ്ക്ഷൻ വെച്ചിരിക്കുന്നത്. നീ എപ്പോഴാ ഇവിടെ എത്തുക?”

 

അവളുടെ ശബ്ദത്തിൽ പഴയ അതേ അധികാരവും താല്പര്യവും. ടിവിയിൽ കണ്ട ആ രൂപമല്ല ഇപ്പോൾ എന്റെ കാതുകളിൽ.

 

 

**ഹരി:** “ഞാൻ ഇത്തിരി തിരക്കിലാ അച്ചു… നാളെ അവിടെ ഉണ്ടായാൽ പോരേ? അതെന്തായാലും ഞാൻ വന്നിരിക്കും.”

 

 

ഞാൻ പരമാവധി ശബ്ദം നിയന്ത്രിച്ചു തന്നെയാണ് സംസാരിച്ചത്, എങ്കിലും അതിൽ വല്ലാത്തൊരു കടുപ്പമുണ്ടായിരുന്നു.

 

 

**അച്ചു:** “എന്താടാ നിന്റെ ശബ്ദത്തിന് വല്ലാതെ കടുപ്പം? തറവാട്ടിൽ ചെല്ലുമ്പോൾ നീ എന്നെ അങ്ങ് മറക്കുന്നുണ്ട് കേട്ടോ ഹരീ…”

 

 

അവൾ പരിഭവത്തോടെ പറയുന്നത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എന്നെ മറന്ന് മറ്റൊരാളുടെ മടിയിൽ കിടന്നു കൊഞ്ചിയവളാണ് എന്നെപ്പറ്റി ഇപ്പോൾ പറയുന്നത്.

 

 

**ഹരി:** “എന്റെ അച്ചു… നിന്നോട് വഴക്കുണ്ടാക്കാനുള്ള മൂഡിലല്ല ഞാൻ. നാളെ ആളെ കാണിക്കാൻ എന്നോണം എന്നെ അവിടെ കണ്ടാൽ പോരേ നിനക്ക്? ഞാൻ എത്തിക്കോളാം.”

 

 

**അച്ചു:** “ടാ… നീ എന്താടാ ഇങ്ങനെയൊക്കെ എന്നോട് സംസാരിക്കുന്നത്…”

 

 

പെട്ടെന്ന് അവളുടെ ശബ്ദം ഒന്ന് ഇടറി. ആ വിങ്ങൽ കേട്ടപ്പോൾ ഒരു നിമിഷം എന്റെ നെഞ്ചിൽ ഒരു നോവ് അനുഭവപ്പെട്ടു. വർഷങ്ങളോളം സ്നേഹിച്ച പെണ്ണല്ലേ, ആ ശീലം അത്ര പെട്ടെന്ന് മായുന്നില്ല. പക്ഷേ, ഉടനെ തന്നെ സിദ്ധാർത്ഥും സൽമാനും അവളെ കളിക്കുന്ന ആ ദൃശ്യം എന്റെ കണ്ണുകളിൽ മിന്നി മറഞ്ഞു. ആ നോവ് പെട്ടെന്ന് തന്നെ വെറുപ്പായി മാറി.

 

 

**ഹരി:** “അച്ചു, ഞാൻ വിളിച്ചോളാം നിന്നെ… നീ ഒരുക്കങ്ങൾ ഒക്കെ നോക്ക്.”

 

 

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാൻ ഫോൺ കട്ട് ചെയ്തു. ടോണി എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി പുഞ്ചിരിച്ചു.

 

 

**ടോണി:** “എന്താണ് ഹരി… ഭാര്യയോട് ഒന്ന് കടുപ്പിച്ചു സംസാരിച്ചപ്പോൾ തന്നെ നിനക്ക് വിഷമം ആയോ?”

 

 

 

**ഹരി:** “ജീവിച്ചു തുടങ്ങിയ കാലം തൊട്ട് അങ്ങനെ തന്നെയാണ് ടോണി… സ്നേഹിച്ചു ശീലിച്ചു പോയതിന്റെയാണ്.” ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു.

 

 

**ടോണി:** “ഈ ഫീലിംഗ്സ് ഒന്നും അവളുമാർക്ക് ഉണ്ടാവില്ലടാ. ആവശ്യം കഴിഞ്ഞാൽ ചവച്ചരച്ച് തുപ്പുന്ന പോലെയാണ് നമ്മൾ അവർക്ക്. അതുകൊണ്ട് നീ ഇങ്ങനെ പാവത്താനായി ഇരിക്കരുത് പ്ലീസ്.”

 

 

**ഹരി:** “അറിയാമെടോ… ഇന്നവൾ സന്തോഷിക്കട്ടെ. ഹരിയുടെ ഭാര്യ എന്ന ലേബലിൽ അവൾ ജീവിക്കാൻ പോകുന്ന അവസാന ദിവസമല്ലേ ഇത്.”

 

 

എന്റെ വാക്കുകളിൽ ഉറച്ച ഒരു തീരുമാനമുണ്ടായിരുന്നു. യാത്ര തുടർന്നുകൊണ്ടിരുന്നു. ടോണി ഓരോ കാര്യങ്ങൾ പറഞ്ഞു എന്നെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. അർദ്ധരാത്രിയോടെ ഞങ്ങൾ ടോണിയുടെ ഫ്ലാറ്റിലെത്തി. വല്ലാത്തൊരു ക്ഷീണം എന്നെ പൊതിഞ്ഞിരുന്നു. അവിടെ ഒരു മുറിയിൽ കയറി ഞാൻ കിടന്നു. ഉറക്കത്തിലേക്കും ഉണർവ്വിലേക്കും ഇടയിലുള്ള ആ അവസ്ഥയിൽ അച്ചുവിന്റെ ഇടറിയ ശബ്ദവും വേണിയുടെ സാന്ത്വനവും മാറി മാറി വന്നു.

Leave a Reply

Your email address will not be published. Required fields are marked *