ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 10 14

 

“കണ്ടോട്ടെടി… നീ ഇന്നലെ പറഞ്ഞതൊക്കെ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.”

 

ഞാൻ അവളുടെ അരക്കെട്ടിൽ കൈകൾ ചുറ്റി അവളെ എന്നിലേക്ക് ചേർത്തു.

അവളുടെ നനഞ്ഞ മുടിയുടെയും കുളിച്ചു കഴിഞ്ഞപ്പോൾ ഉള്ള ആ സോപ്പിന്റെയും ഗന്ധം എന്നെ ഭ്രാന്ത് പിടിപ്പിച്ചു. അവളുടെ വിറയ്ക്കുന്ന അധരങ്ങളിലേക്ക് ഞാൻ എന്റെ ചുണ്ടുകൾ അമർത്തി. ആ ചുംബനം രാവിലെ തന്ന കിട്ടിയ ഒരു മധുരപലഹാരം പോലെയായിരുന്നു. വേണി ആദ്യമൊന്ന് എതിർത്തെങ്കിലും, പതുക്കെ അവൾ എന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി ആ ചുംബനത്തിൽ അലിഞ്ഞു.

 

പെട്ടെന്ന് മുറ്റത്ത് അമ്മാവൻ ചുമയ്ക്കുന്ന ശബ്ദം കേട്ടതും അവൾ എന്നെ ശക്തിയായി തള്ളി മാറ്റി. ഒരു കള്ളച്ചിരിയോടെ അവൾ ഓടി അടുക്കളയിലേക്ക് മറഞ്ഞു. ഞാൻ പതുക്കെ പുഞ്ചിരിച്ചുകൊണ്ട് പല്ലുതേപ്പും മുഖം കഴുകലും കഴിഞ്ഞു അടുക്കളയിലേക്ക് നടന്നു.

അവിടെ അമ്മായി ചായ പകരുകയായിരുന്നു. വേണി കറിക്ക് അരിയുന്ന തിരക്കിലും. അമ്മായി പാത്രമെടുക്കാൻ തിരിഞ്ഞ തക്കം നോക്കി ഞാൻ വേണിയുടെ അടുത്ത് ചെന്ന് അവളുടെ ഇടുപ്പിൽ പതുക്കെ ഒന്ന് നുള്ളി.

 

അവൾ ഞെട്ടി എന്നെ കണ്ണുരുട്ടി കാണിച്ചു. പക്ഷേ ആ കണ്ണുകളിൽ സ്നേഹം മാത്രമായിരുന്നു. അമ്മായി തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങൾ ഒന്നും അറിയാത്തവരെപ്പോലെ മാറി നിന്നു.

 

 

“ദാ ഹരി, ചായ കുടിക്ക്.”

 

അമ്മായി നീട്ടിയ ഗ്ലാസ്സ് വാങ്ങി ഞാൻ പുറത്തേക്ക് നടന്നു.

ഉമ്മറത്ത് അമ്മാവൻ പത്രം വായനയിൽ മുഴുകിയിരിക്കുകയായിരുന്നു. ചായ ഗ്ലാസ്സുമായി ഞാൻ അമ്മാവന്റെ അടുത്തേക്ക് ചെന്നു. കൊച്ചിയിലെ ആ നരകതുല്യമായ കാഴ്ചകളിൽ നിന്നും ഈ തറവാടിന്റെ ശാന്തതയിലേക്ക് എത്തിയപ്പോൾ മനസ്സിന് വല്ലാത്തൊരു സമാധാനം തോന്നി. എങ്കിലും, ഈ ഒരു ദിവസം കൂടി കഴിഞ്ഞാൽ തുടങ്ങാൻ പോകുന്ന ആ പോരാട്ടത്തെക്കുറിച്ചുള്ള ചിന്തകൾ എന്റെ ഉള്ളിൽ പുകഞ്ഞുകൊണ്ടിരുന്നു.

അമ്മാവൻ പത്രത്തിൽ നിന്നും തലയുയർത്തി എന്നെ നോക്കി.

 

 

 

 

**അമ്മാവൻ:** “ഹാ മോനെ ഹരി… നീ എഴുന്നേറ്റോ… വാ… വാ… ഇരിക്ക്.”

 

ഉമ്മറത്തെ ചാരുകസേരയിൽ പത്രം മടക്കിവെച്ച് അമ്മാവൻ കണ്ണട ഊരി മേശപ്പുറത്ത് വെച്ചു. പുകയുന്ന ചായഗ്ലാസുമായി ഞാൻ അമ്മാവന്റെ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു. പുലർകാലത്തെ വെളിച്ചത്തിൽ അമ്മാവന്റെ മുഖത്തെ ചുളിവുകൾക്ക് ആഴം കൂടിയതുപോലെ എനിക്ക് തോന്നി.

 

**ഹരി:** “അമ്മാവൻ ചായ കുടിച്ചോ?”

 

 

**അമ്മാവൻ:** “ആഹ് അതൊക്കെ കിട്ടി കുട്ട്യേ… നീ കുടിക്ക്.”

 

അമ്മാവൻ എന്നെ സൂക്ഷിച്ചു നോക്കി. എന്റെ മുഖത്തെ ക്ഷീണം അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഞാൻ ഭയന്നു.

 

 

**ഹരി:** “അമ്മാവാ… ഇന്നലെ വന്നപ്പോൾ അമ്മാവൻ ഉറങ്ങിയതുകൊണ്ടാണ് വിളിക്കാതെ ഇരുന്നത്. ഒന്നും തോന്നല്ലേ.”

 

 

**അമ്മാവൻ:** “ഏയ് എനിക്കെന്ത് തോന്നാൻ. ഈ മരുന്നൊക്കെ ഉള്ളതുകൊണ്ട് നേരത്തെ ഉറങ്ങണം. നിനക്കെപ്പോ വേണമെങ്കിലും കേറി വരാമല്ലോ. ഇത് നിന്റെ കൂടെ വീടല്ലേ…”

 

 

അമ്മാവന്റെ ആ വാക്കുകൾ കേട്ടപ്പോൾ ഉള്ളിലൊരു വിങ്ങൽ അനുഭവപ്പെട്ടു. തകർന്നുപോകുമ്പോൾ ഓടി വരാൻ ഇങ്ങനെയൊരു വീടുള്ളത് എത്ര വലിയ ഭാഗ്യമാണ്.

 

**ഹരി:** “ഹാ അമ്മാവാ. എന്തായാലും ഞാനിന്ന് വൈകീട്ട് പോകും.”

 

അമ്മാവന്റെ മുഖത്ത് പെട്ടെന്ന് ഒരു സങ്കടം പടർന്നു.

 

**അമ്മാവൻ:** “ആണോ… മോനെന്ന തിരിച്ച് UK-യിലേക്ക്?”

 

**ഹരി:** “ലീവ് എക്സ്റ്റൻഡ് ചെയ്യാൻ നോക്കുന്നുണ്ട് അമ്മാവാ. ഇവിടെ ചെയ്തു തീർക്കാൻ കുറച്ചു പണിയുണ്ട്.”

 

 

**അമ്മാവൻ:** “ആഹ്… കഴിയാവതും നാട്ടിൽ നിന്നിട്ട് പോ മോനെ… ഞങ്ങളൊക്കെ എത്ര കാലം ഉണ്ടാവുമെന്ന് അറിയില്ല.”

 

 

**ഹരി:** “എന്താ അമ്മാവാ ഇത്… ഇങ്ങനെ ഒന്നും പറയല്ലേ.”

 

അമ്മാവൻ ദീർഘമായി ഒന്നു നിശ്വസിച്ചു. പുറത്തെ തൊടിയിലേക്ക് നോക്കി അദ്ദേഹം സംസാരിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *