ഏട്ടന് അറിയോ..
ലഹരി തലക്ക് പിടിക്കുമ്പോ ഇടക്കയാൾ തെരുവ് വേശ്യകളെ പോലും കിടപ്പ് മുറിയിലേക്ക് കൂട്ടിക്കൊണ്ട് വരുമായിരുന്നു. “
നെഞ്ച് നീറിയ അവളുടെ വാക്കുകൾ കേട്ട് എനിക്കും സങ്കടം വന്നു. ഒന്നാലോജിച്ചാൽ അവൾ അനുഭവിച്ചതിന്റെ അത്രയൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല..
ഞാൻ പതിയെ എന്റെ വിരലുകൾ അവളുടെ താടിയിൽ തൊട്ട് എനിക്ക് നേരെ മുഖം ഉയർത്തി.
“ വേണി…
മോളെ…നമുക്കുള്ളിൽ കോമൺ ആയി ഉള്ളത് എന്താണെന്ന് അറിയുമോ…
മുറിവുകൾ..
കഥകൾ വേറെ ആണെങ്കിലും മിറിവുകളുടെ ആഴം ഏകദേശം ഒന്നാണ്.
നീ പറഞ്ഞില്ലേ എന്താ ഈ പെട്ടെന്നുള്ള വരവിന്റെ ഉദ്ദേശം എന്ന്.
ഈ ലോകത്ത് എന്റെ വേദനയെ മനസ്സിലാക്കാൻ നീയല്ലാതെ മാറ്റാരുമില്ല. “
അവളുടെ കണ്ണുകൾ എനിക്ക് നേരെ ഉയർന്നു…
ആ കണ്ണുകളിൽ പ്രണയമാണോ
“വേ.. വേണി…
പിന്നെ…ഈ സാഹചര്യത്തിൽ ഞാൻ ഈ പറയുന്നത് ശരിയാണോ എന്നൊന്നും അറിയില്ല.
നീ ഈ തരുന്ന സാന്നിധ്യം ഇല്ലേ…അതില്ലാതെ എനിക്ക് സർവ്വയ്‌വ് ചെയ്യാൻ പറ്റില്ല വേണി…”
അവളുടെ മുഖത്ത് ഒരു നിമിഷം ആശ്ചര്യം മിന്നി മറഞ്ഞു..
“ഏട്ടാ….?’’
“ഭാര്യ പോയപ്പോ അടുത്ത പെണ്ണിന്റെ ചൂട് പറ്റുന്ന ചീപ്പ് ആയൊരു ചരക്റ്റർ ആയി നീ എന്നെ മനസ്സിൽ വെക്കരുത്…ഇതെല്ലാം അറിയും മുമ്പ് തന്നെ എനിക്ക് നിന്നോട് പ്രണയം മൊട്ടിട്ടതാണ്. നിന്നിലും ആ ഇഷ്ടം ഉണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം.. “
എന്റെ വാക്കുകൾക്ക് മുന്നിൽ അവൾ മൗനയായി
തല താഴ്ത്തി…
എങ്കിലും മനസ്സിലുള്ളത് പറയാൻ എന്റെ മനസ്സ് വീണ്ടും വെമ്പി…
‘“ വേണി…
നീയിത് സമ്മധിക്കണം എന്നൊന്നും ഞാൻ നിർബന്ധം പറയില്ല.
എന്റെ ചിന്തകൾ തെറ്റും ആവാം, അച്ചുവിന്റെ ബന്ധം അവസാനിപ്പിക്കുന്നത് നീ കാരണമാണെന്ന ദുഷ്‌പ്പേരും നിനക്ക് വരാം..
കാരണം ഞാനിപ്പോ നിൽക്കുന്നത് അത്തരത്തിലൊരു ഗതികെട്ട അവസ്ഥയിലാണ്.
പക്ഷെ നിന്റെ ഉത്തരം യെസ് എന്ന് ആണെങ്കിൽ ഈ നടക്കുന്ന ഒന്നിലും ഞാൻ ഒരു മൈര് വിലയും കല്പിക്കില്ല…ഹരി നാരായണന്റെ ജീവൻ നിലക്കും വരെയും നിന്റെ കണ്ണ് കലങ്ങാതെ സുഖമായി ഞാൻ നോക്കും.. “
എന്റെ വാക്കുകൾ അവസാനിക്കുമ്പോൾ ആ മുഖത്ത് എന്തെന്ന്. മനസ്സിലാവാത്ത ഒരു ഭാവം..
അവളുടെ. ശ്വാസം വേഗത്തിൽ ആവുന്നത് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടു.
ഇടി മിന്നൽ വെട്ടുമ്പോൾ ജനലിലൂടെ അകത്തേക്ക് അരിച്ചു കയറുന്ന വെളിച്ചം അവളുടെ മുഖത്ത് മിന്നി മറയുന്നു…ഞാനൊന്ന് നെടുവീർപ്പിട്ടു…
“ വേണി…
നമ്മുടെ ഹൃദയത്തിലേ മുറിവുകൾക്ക് മരുന്നാവാൻ അല്ല..
ഒരു പുതിയ ഹൃദയമായി ഒന്നിച്ചൂടെ നമുക്ക്…
വന്നൂടെ എന്റെ പെണ്ണായിട്ട്…”
എന്റെ ശബ്ദം ഇടറി…
. ആ നിമിഷം, ആ മുറിയിലെ നിശബ്ദതയിൽ ഞങ്ങളുടെ ശ്വാസഗതികൾ ഒന്നായി മാറുന്നത് ഞാൻ അറിഞ്ഞു. മഴയുടെ ശബ്ദം പുറത്ത് കനത്തു കൊണ്ടിരുന്നു. ജനാലയിലൂടെ അരിച്ചെത്തിയ തണുത്ത കാറ്റ് ഞങ്ങളെ കൂടുതൽ അടുപ്പിച്ചു.
വേണി എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു
. അവളുടെ ആ ഉണ്ടക്കണ്ണുകളിൽ പ്രണയവും ആകുലതയും കലർന്ന ഒരു ഭാവമായിരുന്നു.
ചന്ദനത്തിന്റെയും വെളിച്ചെണ്ണയുടെയും ആ ഗന്ധം എന്റെ ബോധത്തെ പതുക്കെ മറയ്ക്കാൻ തുടങ്ങി.
“എ.. എന്നെയാണോ അച്ചു ചേച്ചിയെ ആണോ ഏട്ടന് കൂടുതൽ ഇഷ്ട്ടം…”
അത്ര സമയം മൗനമായി ഇരുന്ന അവൾ തീ. പോലെ അങ്ങനൊരു ചോദ്യം ചോദിച്ചപ്പോ ഞാനൊന്ന് വിറച്ചു…
“ഏഹ്…? “
“എന്നെയാണോ അച്ചു ചേച്ചിയെ ആണോ ഏട്ടന് കൂടുതൽ ഇഷ്ട്ടം എന്ന്……? “
അവൾ ചോദ്യം ആവർത്തിച്ചു..
‘നിന്നെ….. “
ആ ഉത്തരത്തിൽ ഇന്നെനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ലായിരുന്നു…
