ആ ഗന്ധത്തിന് ഒരു വല്ലാത്ത ആശ്വാസമുണ്ടായിരുന്നു. കൊച്ചിയിലെ ആ കൃത്രിമമായ സുഗന്ധങ്ങൾക്കിടയിൽ നിന്നും മോചനം നേടി ഞാൻ മറ്റൊരു ലോകത്ത് എത്തിയത് പോലെ എനിക്ക് തോന്നി.
കുളപ്പടവിൽ എത്തിയപ്പോൾ ഞാൻ വസ്ത്രങ്ങൾ മാറി ഒരു തോർത്ത് മുണ്ടിൽ നിന്നു. വേണി ആ കരിങ്കൽ പടികളിൽ ഇരുന്നു. ചന്ദ്രപ്രകാശം അവളുടെ മുഖത്ത് തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു.
“ഏട്ടൻ അവിടെയുള്ള കാര്യങ്ങളൊന്നും എന്നോട് പറഞ്ഞില്ലല്ലോ…”
അവൾ പതുക്കെ ചോദിച്ചു.
“ഞാൻ വിളിച്ചപ്പോൾ നിന്നോട് പറഞ്ഞില്ലേ മോളെ… അത്രയൊക്കെ തന്നെയുള്ളൂ കാര്യങ്ങൾ. എന്റെ കഴിവുകേട് കൊണ്ട് എന്റെ ഭാര്യ മറ്റു പുരുഷന്മാരുടെ കൂടെ സുഖം തേടിപ്പോയി. നാളെ ഈ നാടും വീടുമൊക്കെ എന്നെക്കുറിച്ച് പറയാൻ പോകുന്നത് ഇതേ കാര്യമായിരിക്കില്ലേ വേണി?”
ഹൃദയം പൊട്ടി ഞാൻ അവളോട് ചോദിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“ആ ചേച്ചി ചെയ്ത തെറ്റിന് ഏട്ടൻ എന്തിനാ സ്വയം പഴിചാരുന്നത്? മേലാൽ ഇങ്ങനെ സ്വയം കുറ്റപ്പെടുത്തരുത്, എനിക്കത് കേൾക്കാൻ വയ്യ.”
വേണിയുടെ വാക്കുകൾക്ക് ഒരു പ്രത്യേക കരുത്തുണ്ടായിരുന്നു. ആ നിലാവെളിച്ചത്തിൽ അവളുടെ ആ ഉണ്ടക്കണ്ണുകളും സൗന്ദര്യവും ഒന്ന് കൂടി ശോഭിക്കുന്നത് പോലെ എനിക്ക് തോന്നി. ഞാൻ പതുക്കെ കുളത്തിലെ തണുത്ത വെള്ളത്തിലേക്ക് മുങ്ങി. ആ തണുപ്പ് എന്റെ തലയിലെ ലഹരിയെ പതുക്കെ മായ്ച്ചു കളയുന്നത് പോലെ തോന്നി.
“നീ എന്താ വേണി ഈ പാതിരാത്രിയിൽ ഇങ്ങനെ ഒരുങ്ങി നിൽക്കുന്നത്?”
വെള്ളത്തിൽ നിന്നും തലയുയർത്തി ഞാൻ ചോദിച്ചു.
“അതൊന്നുമില്ല ഏട്ടാ… അച്ഛൻ ഇന്ന് ഈ രാത്രി എന്നെ ഒരുത്തനെക്കൊണ്ട് പെണ്ണ് കാണിക്കാൻ കൊണ്ടുവന്നു. അതിന് വേണ്ടി നിർബന്ധിച്ച് ഒരുക്കിയതാ.”
അവൾ താല്പര്യമില്ലാതെ പറഞ്ഞു.
“എന്നിട്ട് എന്തായി?”
“എനിക്ക് അവനെ ഇഷ്ടപ്പെട്ടില്ല, ഞാൻ വേണ്ടെന്ന് പറഞ്ഞു. അതിന്റെ പേരിൽ അച്ഛൻ വഴക്കിട്ടാണ് കിടന്നുറങ്ങിയത്.”
“അതെന്താ നിനക്ക് ഇഷ്ടപ്പെടാഞ്ഞത്? നല്ല ആലോചന ആയിരുന്നില്ലേ?”
അതുകേട്ടതും അവൾ ദേഷ്യത്തോടെ എന്നെ നോക്കി.
“എന്താ? നല്ല ബന്ധം ആണെന്ന് വച്ച് ഇഷ്ടപ്പെടണോ…?”
അവളുടെ ആ മറുപടിയിൽ കൂടുതൽ ചോദ്യങ്ങൾക്കൊന്നും എനിക്ക് ധൈര്യമില്ലായിരുന്നു.
കുളി കഴിഞ്ഞ് ഈറൻ മുടിയുമായി ഞാൻ പടവുകൾ കയറി വന്നു. തോർത്ത് കൊണ്ട് തലയൊന്ന് തുവർത്താൻ തുടങ്ങിയപ്പോഴേക്കും വേണി എന്റെ അരികിലേക്ക് വന്നു.
“ഇതെന്താ ഏട്ടാ ഇത്? ചെറിയ പിള്ളേരെപ്പോലെ… മുടിയിലെ വെള്ളമൊന്നും ശരിക്കും പോയില്ലല്ലോ. ഇങ്ങു തന്നേ, ഞാൻ തുടച്ചു തരാം.”
എന്റെ കയ്യിൽ നിന്നും ടവൽ വാങ്ങി അവൾ എന്റെ മുടി തോർത്താൻ തുടങ്ങി. അവൾ എനിക്ക് നേരെ നിൽക്കുമ്പോൾ അവളുടെ ശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. എന്റെ നോട്ടം അറിയാതെ അവളുടെ സാരിത്തുമ്പിനിടയിലൂടെ കാണുന്ന ആ വയറിലേക്ക് പോയി. വല്ലാത്തൊരു അസ്വസ്ഥതയും അതേസമയം ഒരു അനുഭൂതിയും എന്നിൽ നിറഞ്ഞു.
പാൽ നിറമുള്ള അല്പം തടിച്ച അവളുടെ ആ വയർ എന്റെ നിയന്ത്രണം കളയും പോലെ തോന്നി… എല്ലാം കഴിഞ്ഞു ഞങ്ങൾ കൈകൾ കോർത്ത് വീട്ടിലേക്ക് നടന്നു…
തിരികെ തറവാട്ടിലെത്തി മുറിയിൽ ഒരു മുണ്ട് മാത്രം ഉടുത്ത് ഞാൻ കട്ടിലിൽ കിടന്നു. പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മുറിയുടെ വാതിൽ പതുക്കെ തുറന്നു.
ഞാനൊന്ന് തല ഉയർത്തി നോക്കി..
അകത്തേക്ക് വന്നത് വേണിയായിരുന്നു.
“എന്താ വേണി? ” ഞാൻ എഴുന്നേറ്റിരുന്നു.
“ഒന്നുമില്ല ഏട്ടാ… ഉറക്കം വരുന്നില്ല.” അവൾ പതിയെ പറഞ്ഞു.
“ഹ്മ്മ്…..എനിക്കും ഉറക്കം വരുന്നില്ല.”
