ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 10 14

ഹരി നാരായണൻ എന്ന എനിക്ക് ഇനി നിന്റെ ഭർത്താവ് എന്ന ലേബലിൽ കഴിയുവാൻ ആഗ്രഹമില്ല…”

 

 

ഹരിയുടെ സ്വരം ഉയർന്നു..

 

 

“ ഹരി…. ടാ…

നീ എന്താണീ പറയുന്നത്.. കുടിച്ചിട്ടുണ്ടെന്ന് വച്ച് ഇങ്ങനെയൊന്നും ചെയ്യരുത് കേട്ടോ…”

 

 

അർച്ചനയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി പുറത്തേക്ക് ഒഴുകി…

 

 

“ രണ്ട് പെഗ് ഒഴിക്കുന്ന ടൈമിൽ എനിക്ക് ഉണ്ടാക്കാൻ പറ്റുന്ന ഒന്നല്ല ഈ ഡിവോഴ്സ് നോട്ടീസ്…നന്നായി ആലോചിച്ചു ഞാൻ എടുത്തതാണ് ഈ തീരുമാനം…”

 

 

ഹരി ഉറച്ച വാക്കുകളോടെ പറഞ്ഞു…

 

 

“ഹരി…നീ കളിക്കല്ലേ…

ഞാനെന്ത് ചെയ്തിട്ടാ ഇങ്ങനെ…”

 

 

അവൾ തേങ്ങലോടെ പറഞ്ഞു..

 

 

“നീ ഇതിൽ കൂടുതൽ എന്താണ് ചെയ്യണ്ടത്…

നീ പറഞ്ഞല്ലോ ഒരു ഭർത്താവായ എന്റെ ഗുണങ്ങളെ പറ്റി…

നിനക്കെന്ത് ഗുണമാണ് ഉള്ളതെന്ന് കൂടെ ഇവരോടൊക്കെ വിളിച്ചു പറഞ്ഞാ വളരെ നന്നായിരുന്നു…

പ്രേമിക്കാൻ ഞാനും കൂടെ കിടത്താൻ നിന്റെ കൂടെ നടക്കുന്ന ഈ നായകളും അല്ലേടി…. “

 

 

അത് കൂടെ കൂട്ടത്തോടെ അർച്ചനയുടെ തലയിൽ ഇടിത്തീ വീണത് പോലെയായി…

അവളുടെ മാത്രമല്ല…സിദ്ധാർഥ്വിന്റെയും സൽമാന്റെയും അവസ്ഥ വ്യത്യസ്തമല്ല..

 

“സിദ്ധു…ടാ..

ഇത് സങ്കതി കുഴപ്പമാ.. നീയാ ലൈവ് ഓഫ്‌ ചെയ്യ്.. ഇല്ലെങ്കിൽ നമ്മളെല്ലാം ഒന്നിച്ചു നാറും.. “

 

 

ഇതെല്ലാം കണ്ട് നിന്ന ഗൗരി സിദ്ധാർത്തിനോട് പറഞ്ഞു…അവൻ ശര വേഗത്തിൽ ലൈവ് പോകുന്ന ക്യാമറക്ക് മുന്നിലേക്ക് പാഞ്ഞു…

 

പക്ഷെ അതിനു വിലങ്ങു തടിയായി ടോണി കൊണ്ടുവന്ന 4 പേർ മുന്നിൽ നിന്നു…

 

 

“അനിയൻ എങ്ങോട്ടാ ഇത്ര ദൃതിയിൽ..?”

 

 

അയ്യപ്പൻ സിദ്ധുവിന്റെ നെഞ്ചിൽ കൈ വച്ചു…അവന്റെ കണ്ണിൽ കോപം കത്തി..

 

 

“ വഴിയിൽ നിന്ന് മാറടാ..

ഇല്ലെങ്കിൽ കൊന്ന് കളയും ഞാൻ…’”

 

 

സിദ്ധാർത്ത് പല്ല് കടിച്ചുകൊണ്ട് പറഞ്ഞു..

 

പെട്ടെന്ന് അയ്യപ്പൻറെ കൂടെ ബാക്കി 3 പേരും ടോണിയും അവനു മുന്നിൽ നിരന്നു…

 

 

“ടാ കന്നാലി…

നിന്റെ കളി കഴിഞ്ഞു. മിണ്ടാതെ ആ ഓരത്ത് നിന്നാ നിന്റെ തടിക്ക് കൊള്ളാം. ഇല്ലേ എടുത്തിട്ട് അലക്കി തുണിയില്ലാതെ ഓടിക്കും ഞങ്ങൾ..

അതും ഈ ലൈവ് ക്യാമറയുടെ മുന്നിലൂടെ.

ഇത് പറയുന്ന എന്റെ പേര് ഓർമയിൽ വച്ചോ…

പീറ്റർ…മട്ടാഞ്ചേരിയിൽ അന്വേഷിച്ചാ മതി അവർ പറയും പിറ്ററുടെയും പിള്ളേരുടെയും കഥകൾ…മാറി നിക്കടാ ചെള്ള് ചെക്കാ…”

 

 

പീറ്റർ സിദ്ധാർഥ്വിന്റെ നെഞ്ചിൽ പിടിച്ചൊന്ന് തള്ളി…കോപം കത്തുന്ന കണ്ണോടെ സിദ്ധാർഥ് അവരെ നോക്കി…

 

 

“ നായിന്റെ മക്കളെ….. “

 

 

എന്ന് പറഞ്ഞവൻ അലറി മുന്നോട്ട് കുതിക്കാൻ നിന്നതും ടോണിയുടെ കാലു അവന്റെ നെഞ്ചിൽ പതിഞ്ഞതും ഒരേ സമയമായിരുന്നു. നില തെറ്റിയ അവൻ വായുവിൽ ഉയർന്നു അവിടെ വച്ച ഒരു ടേബിളിൽ പുറമടിച്ചു വീണു…

 

അത് കണ്ട് എല്ലാവരും ഒന്ന് അമ്പരന്നു..

അച്ചു അടക്കം…

 

 

“ഹരി….

പ്ലീസ് സ്റ്റോപ്പ്‌ ദിസ്‌ നോൺസെൻസ്.

ആരെങ്കിലും പറയുന്ന റുമാർ കേട്ട് ഇങ്ങനെയൊന്നും ചെയ്യല്ലേ പ്ലീസ്…”

 

 

അച്ചുവിന്റെ സ്വരം ഉയർന്നു…

 

 

“ഹ ഹ ഹ ഹ ഹ ഹ ഹ.

റൂമറോ…..

എടി നീ ഡാൻസ് എന്ന പേരിൽ കാണിച്ചുകൂട്ടുന്ന കുന്തളിപ്പ് കണ്ട് ഈ കാണുന്ന സോഷ്യൽ മീഡിയ മുഴുവൻ നിന്നെ ഇങ്ങനൊരു വേദിയിൽ വിളിക്കാൻ ചേരാത്ത പേരിട്ടാണ് വിളിക്കുന്നത്…

അതൊന്നും കണ്ടില്ലെന്ന് നടിച്ച് നിന്റെ മേലെ വച്ചൊരു വിശ്വാസം കൊണ്ട് ജീവിച്ച എന്നോട് നീ എത്ര വലിയ ചതികളാണ് കാണിച്ചതെന്ന് ഒന്ന് കണ്ണടച്ച് ഓർത്താൽ നിനക്ക് ഓർമയിൽ വരും അച്ചു…”

 

 

ഹരിയുടെ വാക്കുകൾ ഉയർന്നു…

 

 

“ഹരി പ്ലീസ് ടാ…നീ കേട്ടതൊന്നും സത്യമേ അല്ലാ..’”.

 

അവൾ വീണ്ടും തേങ്ങി…

 

 

“ തെറ്റ് ചെറുതെങ്കിൽ അത് സമ്മധിക്കാൻ പഠിക്കടി ആദ്യം…

നിന്റെ നെഞ്ചിൽ തൊട്ട് പറയാൻ പറ്റുമോ നീ തെറ്റൊന്നും ചെയ്തില്ലേന്ന്…നീ ഇവന്മാരുടെ കൂടെ കിടന്നിട്ടില്ലാന്ന് നിനക്ക് പറയാൻ പറ്റുമോ…

Leave a Reply

Your email address will not be published. Required fields are marked *