എന്റെ ശബ്ദത്തിലെ തണുപ്പ് അവൾ ശ്രദ്ധിച്ചില്ല.
“അതെങ്ങനെയാടാ… നീയല്ലേ എന്റെ ഹസ്ബൻഡ്, നീയാദ്യം കഴിക്കണം.”
അച്ചു നിർബന്ധിച്ചു.
“നമുക്ക് പതിവൊന്ന് മാറ്റിപ്പിടിച്ച് നോക്കാം. കഴിഞ്ഞ ഒരു കൊല്ലമായി ഇതല്ലേ നിന്റെ ലോകം? അപ്പൊ അവർക്ക് തന്നെ ഇരിക്കട്ടെ ഈ മധുരത്തിന്റെ ആദ്യ ഭാഗം.”
ഞാൻ ഒരു ഗൂഢമായ ചിരിയോടെ പറഞ്ഞു.
അച്ചുവിന്റെ മുഖത്ത് ഒരു നിമിഷം അമ്പരപ്പ് മിന്നിമറഞ്ഞു. എങ്കിലും ലൈവ് ക്യാമറയ്ക്ക് മുന്നിലായതുകൊണ്ട് അവളത് ഒരു ചിരിയിൽ ഒതുക്കി. അവൾ ആദ്യം സിദ്ധാർത്ഥിനും, പിന്നെ സൽമാനും, അവസാനം ഗൗരിക്കും ആ കേക്ക് കഷ്ണം നൽകി. ഗൗരിക്ക് കൊടുത്തു കഴിഞ്ഞപ്പോഴേക്കും ആ പീസ് തീർന്നു. ഞാൻ അത് ഗൗനിക്കാത്ത മട്ടിൽ മേശയിൽ നിന്നും മറ്റൊരു കഷ്ണം എടുത്ത് വായിൽ വെച്ചു, അതിൽ നിന്നും ഒരു ചെറിയ ഭാഗം അച്ചുവിനും ഊട്ടി.
പാർട്ടി വീണ്ടും ഉഷാറായി. മ്യൂസിക്കിന്റെ താളം മുറുകി. ഇതിനിടയിൽ ഒരു വെയ്റ്റർ കുറെ മദ്യ ഗ്ലാസുകളുമായി ട്രേയിൽ എന്റെ മുന്നിലെത്തി. ഞാൻ അതിൽ നിന്നും ഒരു ഗ്ലാസ് എടുത്തു. ചുറ്റും നിൽക്കുന്നവരെയെല്ലാം ഞാൻ ഒന്നു കണ്ണോടിച്ചു. സൽമാനും സിദ്ധാർത്ഥും എന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്നുണ്ടായിരുന്നു.
ഞാൻ ആ ഗ്ലാസിലെ മദ്യം മുഴുവനായി ഒറ്റവലിക്ക് കുടിച്ചിറക്കി. ഉള്ളിലെ പകയ്ക്ക് ആ മദ്യം ഇന്ധനം പകരുന്നത് പോലെ എനിക്ക് തോന്നി. മദ്യം തീർന്നതും, ഞാൻ ആ ഗ്ലാസ് പതിയെ കൈവിട്ടു.
‘ഠിം…’ എന്ന ശബ്ദത്തോടെ ഗ്ലാസ് തറയിൽ വീണു ചിന്നിച്ചിതറി.
പെട്ടെന്ന് സ്റ്റുഡിയോയിലെ സംഗീതം നിന്നു. എല്ലാവരും എന്നെ നോക്കി. ഹാളിൽ പെട്ടെന്ന് കനത്ത നിശബ്ദത തളംകെട്ടി.
എല്ലാവരുടെയും ശ്രദ്ധ ഇപ്പോൾ എന്നിലേക്കും ആ ഉടഞ്ഞ ഗ്ലാസിലേക്കുമാണ്.
കഥയിൽ ഇനി ഹരിയുടെ കണ്ണിലൂടെ കാണിക്കേണ്ട അവശ്യകത അവസാനിച്ചതുകൊണ്ട് ബാക്കി ഭാഗം 3മതൊരാളുടെ കണ്ണിലൂടെ കഥ വായിക്കാം
“ സോറി ഗയ്‌സ്….
ഗ്ലാസിൽ സ്പൂൺ തട്ടി വിളിക്കലാണ് പതിവ്.
പക്ഷെ ഇന്ന് നമുക്കാ പതിവൊന്ന് മാറ്റി പിടിച്ചാലോ എന്ന് കരുതിയാണ് താഴെ ഇട്ട് പൊട്ടിച്ചത്…”
ഹരിയുടെ വാക്കുകളിൽ അവനുള്ളിലെ ലഹരിയുടെ ഒരു ഈണം ഉണ്ടായിരുന്നു..
അവിടെ നിന്നവരിൽ എല്ലാം അവന്റെ സംസാര ശൈലി ചെറു പുഞ്ചിരി വിടർത്തി..
അച്ചു എന്താ ചെയ്യുന്നതെന്ന് കണ്ണുകൊണ്ട് അവനു ആഗ്യം കാണിച്ചു…
“ആദ്യം തന്നെ ഞാൻ സ്വയം എന്നെ പരിചയപ്പെടുത്താം..
എന്റെ പേര് ഹരിനാരായണൻ.
നിങ്ങളുടെയെല്ലാം പ്രിയങ്കരിയായ അർച്ചനയുടെ ഹസ്ബൻഡ്…”
ഹരി വിളിച്ചുപറഞ്ഞു…
“തന്ത വൈബ് പിടിക്കല്ലേ ഹരിയേട്ടാ…
പെട്ടെന്ന് കാര്യം പറാ…”
അപ്പുറത്ത് നിന്നും ഗൗരിയുടെ ശബ്ദം അവിടെ മുഴങ്ങി…അതെല്ലാവരിലും ചിരി പടർത്തി..
“തന്ത വൈബ് പിടിച്ചതല്ലേ പൊന്ന് ഗൗരി.. നിങ്ങളൊക്കെ അല്ലെ. ഫൈമോസ്…
ഞാൻ പാവം സാധാരണക്കാരൻ.. “
ഹരി പറഞ്ഞു…
“അപ്പൊ പറഞ്ഞു വന്നത്….
ഇന്നത്തെ ദിവസം നിങ്ങളെ പോലെ തന്നെ എനിക്കും ഏറെ പ്രീയപ്പെട്ടതാണ്.
ബാക്കി പറയും മുമ്പ് അർച്ചനയെ ഒന്ന് എന്റെ അടുത്തേക്ക് വിളിച്ചോട്ടെ…”
ഹരിയുടെ വാക്കുകൾക്ക് പിന്നിൽ ആരവം മുഴങ്ങി…അച്ചു നിറ പുഞ്ചിരിയോടെ അവനടുത്തേക്ക് വന്നു…ഇതുവരെ കാണാത്ത ഹരിയിലെ ശീലങ്ങൾ അവളെയും ഒന്ന് അമ്പരപ്പിച്ചു.
അച്ചുവിന്റെ തോളിലൂടെ കൈയിട്ട ഹരി അവളെ തന്നോട് ചേർത്ത് നിർത്തി…
“ 6 വർഷമായി എനിക്ക് ഇവളും ഇവൾക്ക് ഞാനുമായി ജീവിച്ചു വരികയാണ്…പണ്ട് തൊട്ടേ ഇവളുടെ ആഗ്രഹമാണ് ഡാൻസ് സ്റ്റുഡിയോ തുടങ്ങണം ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന്…
And finally, she made it!
കാലു വയ്ക്കുന്ന എന്തിലും 100% എഫ്ഫർട്ട് കൊടുക്കുന്നവളാണ് അച്ചു….
