ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 10 14

 

എന്നെ കണ്ടതും അച്ചു ചിരിച്ചുകൊണ്ട് അടുത്തു വന്നു.

 

 

“എന്താടാ ഇത്… ഇത്രക്ക് സ്പെഷ്യൽ ആയ ദിവസം തന്നെ നീ ഇങ്ങനെ വരാൻ ഡിലേ കാണിച്ചാൽ എങ്ങനെയാ?”

 

അവൾ എന്റെ തോളിൽ കൈവെച്ച് പരിഭവത്തോടെ ചോദിച്ചു.

 

 

“ഞാൻ നിന്നോട് പറഞ്ഞതല്ലേ… കുറച്ച് തിരക്കിലായിരുന്നു. അതുകൊണ്ടല്ലേ വൈകിയത്.”

 

ഞാൻ ശബ്ദത്തിൽ വികാരം കലർത്താതെ മറുപടി നൽകി.

അവൾ പെട്ടെന്ന് മൂക്ക് ചുളിച്ചുകൊണ്ട് എന്റെ അരികിലേക്ക് മുഖം അടുപ്പിച്ചു. ഒന്ന് മണപ്പിച്ചു നോക്കിയ ശേഷം അവൾ കണ്ണ് കൂർപ്പിച്ചു.

 

 

“നീ കുടിച്ചോ?”

 

 

“അധികമൊന്നുമില്ല. രണ്ട് ബിയർ കുടിച്ചു. ഒന്നല്ലെങ്കിലും ഇന്നെനിക്കും ഒരു സ്പെഷ്യൽ ഡേ അല്ലേ മോളെ അച്ചു…”

 

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

 

 

“ഇല്ലാത്ത ഓരോ ശീലങ്ങൾ ഇങ്ങനെ തുടങ്ങിക്കോ തെമ്മാടി…”

 

അവൾ എന്റെ നെഞ്ചിൽ പതുക്കെ തട്ടി. പിന്നെ അവൾ എന്റെ പിന്നിൽ നിൽക്കുന്ന ടോണിയെയും സംഘത്തെയും ശ്രദ്ധിച്ചു.

 

 

“ഇതാരാ ഹരി?”

 

 

“ഇതെന്റെ കൂട്ടുകാരാണ്. നിന്റെ ബർത്ത്ഡേ ആണെന്ന് പറഞ്ഞപ്പോൾ ഇവർക്കും വരണമെന്ന് വലിയ നിർബന്ധം.”

 

 

അച്ചു അവരെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു.

 

“വെൽക്കം ഗയ്സ്! എന്തായാലും നീ ഇവിടെ നിൽക്ക്. ഇനി കുടിക്കല്ലേ ട്ടോ…”

 

എന്ന് എന്നോട് പറഞ്ഞിട്ട് അവൾ ഗൗരിയുടെ അടുത്തേക്ക് നീങ്ങി.

സ്റ്റുഡിയോയുടെ ഒരു മൂലയിൽ മൊബൈൽ സ്റ്റാൻഡിൽ ഘടിപ്പിച്ച ക്യാമറ വഴി അച്ചുവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ലൈവ് സ്ട്രീമിംഗ് നടക്കുന്നുണ്ടായിരുന്നു. ഏകദേശം ഇരുപതിനായിരത്തോളം ആളുകൾ ആ ലൈവ് കാണുന്നുണ്ടെന്ന് ടോണി എന്റെ കാതോരം പറഞ്ഞു. ലോകത്തിന് മുന്നിൽ അവൾ ഒരു ആദർശ ദമ്പതികളുടെ ജീവിതം പ്രദർശിപ്പിക്കുകയാണ്.

 

 

അല്പം കഴിഞ്ഞപ്പോൾ ഹാളിന്റെ ഒരു വശത്ത് ബഹളം കൂടി. സിദ്ധാർത്ഥും സൽമാനും ചേർന്ന് വലിയൊരു കേക്ക് മേശപ്പുറത്തേക്ക് എടുത്തു വെച്ചു. അവരുടെ മുഖത്ത് വലിയൊരു തിളക്കമുണ്ടായിരുന്നു.

 

സൽമാന്റെ കൈകൾ അച്ചുവിന്റെ അരക്കെട്ടിലൂടെ ഇടയ്ക്ക് ഇഴയുന്നത് കണ്ടപ്പോൾ എന്റെ ഉള്ളിൽ ബിയറിന്റെ ലഹരിയേക്കാൾ വലിയൊരു പക ഇരച്ചു കയറി. സൽമാനും സിദ്ധാർത്ഥും ആവേശത്തോടെ കേക്കിന് ചുറ്റും മെഴുകുതിരികൾ കത്തിക്കാൻ തുടങ്ങി.

 

 

എല്ലാം ഞാൻ കരുതിയത് പോലെ തന്നെ മുന്നോട്ട് പോകുന്നു. ആഘോഷങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലേക്ക് നീങ്ങുകയാണ്. എന്റെ മുന്നിൽ ഇപ്പോൾ തെളിഞ്ഞു നിൽക്കുന്നത് അർച്ചനയുടെ ആ അവസാനത്തെ പുഞ്ചിരിയായിരുന്നു.

 

 

കേക്ക് തയ്യാറായതോടെ സ്റ്റുഡിയോയിലെ ലൈറ്റുകൾ അല്പം മങ്ങി, സ്പോട്ട് ലൈറ്റ് അച്ചുവിനും ആ മേശയ്ക്കും ചുറ്റുമായി കേന്ദ്രീകരിച്ചു. അച്ചു ആവേശത്തോടെ മുന്നോട്ട് നീങ്ങി.

 

അവൾക്ക് ഇരുവശത്തുമായി സിദ്ധാർത്ഥും സൽമാനും ഗൗരിയും നിലയുറപ്പിച്ചു. സൽമാൻ ഇടയ്ക്കിടെ അച്ചുവിനെ ചേർത്തുപിടിക്കുന്നുണ്ടായിരുന്നു.

 

ആ കാഴ്ചയിൽ നിന്നും ഞാൻ ദൃഷ്ടി മാറ്റി, ദൂരെ മാറി കൈകെട്ടി നിന്നു.

 

“ഹരീ… ഇങ്ങ് വന്നേ!”

 

അച്ചു എന്നെ ഉറക്കെ വിളിച്ചു.

ഞാൻ ഒന്ന് മടിച്ചുനിന്നു, പിന്നെ ടോണിയെ നോക്കി. ടോണി ഗൗരവത്തോടെ ഒന്ന് തലയാട്ടി, മുന്നോട്ട് പോകാൻ ആംഗ്യം കാണിച്ചു. ഞാൻ പതിയെ നടന്ന് അവർക്കൊപ്പം ചേർന്നുനിന്നു. അച്ചു എന്റെ കയ്യിൽ മുറുകെ പിടിച്ചു.

 

 

“ഹാപ്പി ബർത്ത്ഡേ ടു യു…”

 

 

എല്ലാവരും ചേർന്ന് പാടാൻ തുടങ്ങിയതോടെ അച്ചു ചിരിച്ചുകൊണ്ട് കേക്ക് കട്ട് ചെയ്തു. സ്റ്റുഡിയോയിൽ വിസിലടികളും കൈയടികളും മുഴങ്ങി. അവൾ ഒരു ചെറിയ കഷ്ണം കേക്ക് മുറിച്ചെടുത്ത് എന്റെ വായിലേക്ക് നീട്ടി.

പെട്ടെന്ന് ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു.

 

 

“ഇത്തവണ എനിക്ക് വേണ്ട അച്ചു… നിന്റെ ഫ്രണ്ട്സിന് കൊടുത്തേക്ക്.”

Leave a Reply

Your email address will not be published. Required fields are marked *