ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 10 14

 

 

ഹരി വേണിയുടെ കൈകൾ പതുക്കെ കോർത്തുപിടിച്ചു. അവന്റെ കണ്ണുകളിൽ പഴയ ആ പകയുടെ കനലുകളില്ലായിരുന്നു, പകരം ഒരു വലിയ തിരിച്ചറിവിന്റെ ശാന്തതയായിരുന്നു.

 

 

**ഹരി:** “എന്തൊക്കെ ആയാലും എതിരെ നിന്നത് ഞാൻ ഒരുപാട് സ്നേഹിച്ച ഒരാളല്ലേ വേണി. ആ സമയം എനിക്ക് എന്ത് തോന്നിയോ, അത് ഞാൻ ചെയ്തു. അവൾ പടുത്തുയർത്തിയ ആ കളളക്കോട്ട പൊതുജനത്തിന് മുന്നിൽ തകർക്കണമെന്നുണ്ടായിരുന്നു, അത് ഞാൻ ചെയ്തു. അതിൽ കൂടുതൽ അവളെ അതിന്റെ പേരിൽ വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. ഇനി ആഗ്രഹിക്കുകയും ഇല്ല.”

 

**വേണി:** “ഏട്ടൻ ഇങ്ങനെ ചെയ്തതാണ് അവൾക്ക് കൊടുത്ത ഏറ്റവും വലിയ ശിക്ഷ.”

 

 

**ഹരി:** “അതെന്താ നീ അങ്ങനെ പറയുന്നത്?”

 

 

**വേണി:** “നമ്മൾ ഒരാളോട് ചതി ചെയ്യുമ്പോൾ അവർ നമുക്ക് അർഹിക്കുന്ന ശിക്ഷ തരാതെ ഇരുന്നാൽ, ആ കുറ്റബോധം അവരെ ജീവിതകാലം മുഴുവൻ വേട്ടയാടും ഏട്ടാ. ആ ശിക്ഷ അനുഭവിക്കുന്നതിനേക്കാൾ വലുതാണ് ഈ കുറ്റബോധം. അച്ചുവിന് ഇപ്പോഴും നിങ്ങളെ ഒരു നോട്ടമുണ്ട്. ഞാൻ അത് ശ്രദ്ധിച്ചു.”

 

 

**ഹരി:** “അതെങ്ങനെ നിനക്കറിയാം? നീ ഇതൊക്കെ എപ്പോൾ കണ്ടു?” അവൻ ഒരു കുസൃതിയോടെ ചോദിച്ചു.

 

 

**വേണി:** “അതൊക്കെ എനിക്കറിയാം. കണ്ടതല്ലേ ഞാൻ ആ പെണ്ണിന്റെ നോട്ടം. അവൾ നിങ്ങളെ നോക്കുമ്പോൾ അവളുടെ കണ്ണിൽ വല്ലാത്തൊരു നഷ്ടബോധമുണ്ടായിരുന്നു.”

 

 

**ഹരി:** “ഇതൊക്കെ ശ്രദ്ധിക്കാൻ നിനക്ക് എവിടുന്ന് സമയം കിട്ടി? നീ മണ്ഡപത്തിൽ കല്യാണത്തിന്റെ തിരക്കിലായിരുന്നില്ലേ?”

 

 

**വേണി:** “പിന്നെ! എന്റെ കെട്ട്യോനെ ആരെങ്കിലും വായി നോക്കിയാൽ ഞാൻ കണ്ണടച്ചിരിക്കണോ? അതൊക്കെ ഞാൻ കാണുന്നുണ്ടായിരുന്നു.”

 

 

ഹരി ചിരിച്ചുപോയി. അവൻ വേണിയുടെ മുഖം കൈവെള്ളയിലെടുത്തു.

 

 

**ഹരി:** “നോക്കിയെന്ന് വെച്ച് ഈ ഉണ്ടക്കണ്ണ് കാണിച്ച് പേടിപ്പിക്കല്ലേ… .”

 

 

രണ്ടുപേരും ആ നിമിഷം ഒന്നിച്ച് ചിരിച്ചു. ആ ചിരിയിൽ കഴിഞ്ഞുപോയ കാലത്തെ എല്ലാ കയ്പ്പേറിയ ഓർമ്മകളും മാഞ്ഞുപോകുന്നത് പോലെ തോന്നി.

 

 

**വേണി:** “എന്നിട്ട് നിങ്ങൾ പേടിച്ച് ഓടിയില്ലല്ലോ…”

 

 

**ഹരി:** “ഓടില്ല… കാരണം എനിക്ക് ഈ വടയക്ഷികളെ വല്ലാത്ത ഇഷ്ടമാ.”

 

 

**വേണി:** “വടയക്ഷിയോ? ഞാനോ?”

 

 

അവൾ കള്ളപ്പരിഭവത്തോടെ മുഖം വീർപ്പിച്ചു

 

.

**ഹരി:** “ഹാ… നല്ല ഉഗ്രൻ വടയുള്ള യക്ഷി!”

 

 

അതും പറഞ്ഞ് ഹരി വികൃതിച്ചിരിയോടെ വേണിയുടെ സാരിയുടെ ഇടയിലൂടെ അവളുടെ പൊക്കിളിൽ വിരൽ ഇട്ടു പതുക്കെ തൊട്ടു.

 

 

**വേണി:** “ആഹ്… വഷളൻ!”

 

 

പെട്ടെന്നുള്ള ആ സ്പർശനത്തിൽ അവൾ ഒന്ന് പിടഞ്ഞുപോയി. അവൾ നാണം കൊണ്ട് ചുവന്ന് അവന്റെ നെഞ്ചിലേക്ക് പതുക്കെ അടിച്ചു. ഹരി അവളെ വിടാതെ തന്റെ കൈകൾ കൊണ്ട് കൂടുതൽ മുറുക്കിപ്പിടിച്ചു.

 

മുറിയിലെ മങ്ങിയ മെഴുകുതിരി വെളിച്ചത്തിൽ വേണിയുടെ മുഖത്തെ നാണം കൂടുതൽ കനത്തു. ഹരിയുടെ വികൃതി പ്രയോഗത്തിൽ നിന്നും രക്ഷപെടാൻ അവൾ അവനെ തള്ളിമാറ്റി മേശയ്ക്കരികിലേക്ക് നീങ്ങി. അവിടെ ഇരുന്ന പാലിന്റെ ഗ്ലാസ് എടുത്ത് അവൾ അവന്റെ നേർക്ക് നീട്ടി.

 

 

“ഇതൊന്നു കുടിക്ക് ഏട്ടാ… എന്നിട്ടു മതി ബാക്കി വഷളത്തരം,”

 

അവൾ കിതച്ചുകൊണ്ട് പറഞ്ഞു.

ഹരി ഗ്ലാസ് വാങ്ങാതെ അവളുടെ കൈകളിൽ പിടിച്ചു.

 

“ഇതിപ്പോ രണ്ടാമത്തെ പാലല്ലേ നമ്മുടെ. ”

 

 

 

അവൾ പതുക്കെ അവനെ നോക്കി.

 

“ആദ്യത്തെ പാല് പിരിഞ്ഞു പോയില്ലേ.

നമുക്ക് ഇതിൽ പിടിക്കാന്നെ…”

 

 

ഹരി ഗ്ലാസ് വാങ്ങി പകുതി കുടിച്ച ശേഷം ബാക്കി അവൾക്ക് നേരെ നീട്ടി. വേണി മടിച്ചുമടിച്ച് ആ ഗ്ലാസ് വാങ്ങി. അവൻ കുടിച്ച അതേ ഭാഗത്ത് അധരങ്ങൾ ചേർത്ത് അവൾ ബാക്കിയുള്ള പാലും കുടിച്ചു തീർത്തു. ആ നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി. ഹരി അവളുടെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി മേശപ്പുറത്ത് വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *