That makes me a proud husband.”
ഹരിയുടെ വാക്കുകൾ അവസാനിച്ചതും അവിടെ കയ്യടി മുഴങ്ങി. അച്ചു സ്നേഹത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
“And one more thing, guys…
ഇന്നിവിടെ ഇങ്ങനെ നിൽക്കുമ്പോൾ എനിക്ക് ചെറിയ വിഷമവും ഉണ്ട്…
because I realize I’m not a perfect one.”
ഒരു ഭർത്താവെന്ന നിലയിൽ അച്ചുവിന്റെ ജീവിതത്തിൽ ഞാനൊരു പരാജയം ആയിരുന്നു…”
പെട്ടെന്നുള്ള ഹരിയുടെ ശബ്ദം മാറ്റം കണ്ട് അച്ചു അടക്കമുള്ള എല്ലാവരും ഞെട്ടി…
“ഹരി…എന്താ ഇത്…”
അച്ചു പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു…ഹരി അവളെ നോക്കിയത് പോലുമില്ല.
“ നിങ്ങൾക്ക് അറിയുമോ…
പലപ്പോളും ഇവളുടെ ഡാൻസ് കണ്ട് ഞാൻ ഒത്തിരി വഴക്ക് പറഞ്ഞിട്ടുണ്ട്…
അവൾക്ക് എന്നെ ആവശ്യമായ സമയങ്ങളിൽ എനിക്ക് അവൾക്ക് വേണ്ടി സമയം ചിലവഴിക്കാൻ പറ്റിയിട്ടില്ല…
എനിക്ക് തോനുന്നു എന്നേക്കാൾ മികച്ച ഒരാൾ അവളുടെ ജീവിതത്തിൽ ഉണ്ടായെങ്കിൽ അച്ചുവിന്റെ ജീവിതം കുറച്ചു കൂടെ ബ്റൈറ്റ് ആയേനെ…”
അവനത് പറഞ്ഞത് അച്ചു ഹരിയുടെ കയ്യിൽ മുറുകെ പിടിച്ചു…
“ഹരി നിർത്ത്…
ഇത് ഇവിടെ ഉള്ളവർ മാത്രമല്ല ലൈവ് ആയി ആളുകളും കാണുന്നുണ്ട്…പ്ലീസ്…”
അച്ചു പറഞ്ഞു…
“കാണട്ടെ അച്ചു…
എനിക്ക് തോന്നിയ എന്റെ തെറ്റുകൾ വിളിച്ചു പറയാൻ ഞാൻ എന്തിനു മടിക്കണം…
ഞാൻ പറഞ്ഞത് ശരിയല്ലേ…
ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിയ വിശിഷ്ട്ട വ്യക്തികളെ ഇതെല്ലാം ലൈവ് ആയി കാണുന്ന പ്രേക്ഷകരെ..
I’m officially announcing it… Harinarayanan is a fucking loser!”
ഞാനത് പറഞ്ഞു തീർന്നത് അച്ചു അവന്റെ കയ്യിൽ നിന്നും ആ മൈക്ക് തട്ടി പറിച്ചു വാങ്ങിയതും ഒരേ സമയമാണ്…
“Hari, please stop this nonsense!
ഗയ്‌സ്… …ഹരിയുടെ വാക്കുകൾക്ക് ഞാൻ മാപ്പ് ചോദിക്കുന്നു…he’s drunk”
അച്ചു പറഞ്ഞു….
“യെസ്…. കള്ള് സത്യം വിളിച്ചു പറയും എന്നല്ലേ…
എന്താ സത്യമല്ലേ…. “
പെട്ടെന്ന് ഹരി അവളുടെ കയ്യിലെ മൈക്കിലേക്ക് തല അടുപ്പിച്ചു പറഞ്ഞപ്പോ എല്ലാവരും ചിരിച്ചുപോയി…അച്ചു പതിയെ അവന്റെ നെഞ്ചിൽ അടിച്ചു….
“പോടാ തെമ്മാടി….
അതേയ്…ഇവൻ പറഞ്ഞതൊക്കെ ശുദ്ധ കള്ളമാണ്…വെറുതെ എന്റെ കെട്ട്യോനെ തെറ്റ് ധരിക്കല്ലേ ആരും…പ്ലീസ്…”
അച്ചു ഒരു മധുര പുഞ്ചിരിയോടെ പറഞ്ഞു…
“”What? That was a lie? Then what is the truth?”
ഹരി ചോദിച്ചു അവളോട്…അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയ അച്ചു മൈക്ക് തന്റെ ചുണ്ടോട് ചേർത്തു..
“ ഇവൻ ഇങ്ങനെ ഇവിടെ കേറി ഇതുപോലെ ഉള്ള ഡയലോഗ് അടിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.
ശരിക്കും പറഞ്ഞാ ഇവനൊരു ഇൻട്രോവേർട്ട് ആണ്…
പക്ഷെ എന്നെ സ്നേഹിക്കുന്ന കാര്യത്തിൽ അവനൊരു മടിയും കാണിച്ചിട്ടില്ല…
നിങ്ങളീ കാണുന്ന അർച്ചന എന്ന ഞാൻ ഉണ്ടായത് ഹരിയിൽ നിന്ന് കൂടെയാണ്…
നമ്മളീ നിൽക്കുന്നതിന്റെ സ്റ്റുഡിയോ എനിക്ക് തന്നത് പോലും ഇവനാണ്…
ഞാൻ പോലും മറന്നുപോയ ഡാൻസ് എന്ന എന്റെ ഡ്രീം എന്റെ കയ്യിൽ വച്ചു തന്നതും ഇവനാണ്…
അങ്ങനെയുള്ള ഹരി ഹസ്ബൻഡ് എന്ന പേരിൽ പരാജയം ആണെന്ന് പറഞ്ഞാൽ എനിക്കൊരിക്കലും സഹിക്കാൻ കഴിയില്ല…”
അച്ചു പറഞ്ഞു നിർത്തി…അവളുടെ കണ്ണുകൾ ചെറുതായി കലങ്ങിയിരുന്നു…
“ബട്ട് ഞാൻ നിന്നോട് വഴക്കൊക്കെ പിടിച്ചില്ലേ…അതെന്താ പറയാത്തത് “
ഹരി അവളോട് ചോദിച്ചു…
“ഹരി…. എന്താ ഇത്…
അതെന്താ ഭാര്യാ ഭർത്താക്കന്മാർക്ക് ഇടയിൽ വഴക്ക് വരില്ലെന്നാണോ…
നിങ്ങളിത് കേൾക്കണം…
എന്റെ ചില ഡാൻസുകൾ ഒക്കെ അല്പം ഇന്റിമേറ്റ് ആണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ…അതിലിവൻ എന്നോട് ഇടക്ക് പൊസ്സസിവനെസ്സ് കാണിച്ചിട്ടുണ്ട്.. അതിലെന്താണ് തെറ്റ്.. സ്വന്തം ഭാര്യ മറ്റൊരാളുടെ കൂടെ അടുത്ത് ഇടപഴകുമ്പോ ഏതൊരു ഭർത്താവിനും തോന്നാവുന്ന ഒന്നേ നിനക്കും തോന്നിട്ടുള്ളു.. പക്ഷെ നീ അതൊക്കെ ഉൾക്കൊണ്ടു എന്റെ കൂടെ നിന്നില്ലേ ഇത്ര നാൾ…
