ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 10 14

ഇതിൽ കൂടുതലെന്താ എനിക്ക് വേണ്ടത് ഹരി…

ഒരു നോട്ടം കൊണ്ട് പോലും ഞാൻ വേദനിക്കുന്നത് കണ്ടാ ഈ മനുഷ്യന് സഹിക്കില്ല…

എനിക്കുള്ളിൽ പ്രണയമെന്നാൽ അതിനൊരു മുഖമേ ഉള്ളു…അത് നീ മാത്രമാണ്…”

 

 

അച്ചു ഇതെല്ലാം അവന്റെ കണ്ണിൽ നോക്കിയാണ് പറഞ്ഞത്…അവളുടെ വാക്കുകൾ അവസാനിക്കുമ്പോൾ അവിടെ ഒരു വലിയ കയ്യടി തന്നെ ഉയർന്നു…

 

 

ഹരി അവളുടെ കണ്ണിലേക്കു തന്നെ നോക്കി നിന്നു…അച്ചുവിന്റെ കണ്ണുകൾ അവനോടുള്ള പ്രണയം മൂലം നിറഞ്ഞിരുന്നു…ഹരിയുടെ പ്രസംഗം അവിടെ ഉണർത്തിയത് അവൻ ഇതുവരെ അവൾക്ക് വേണ്ടി ജീവിച്ച ജീവിതത്തെ കൂടെയാണ്…

 

അച്ചു അറിയാതെ ഹരിയുടെ ചുണ്ടിലേക്ക് മുഖം അടുപ്പിക്കാൻ തുടങ്ങാവേ പെട്ടെന്ന് ഹരി അവളുടെ കവിളിൽ മൃതുവായി തൊട്ടു.. ശേഷം ഒരു സ്നേഹ ചുംബനം അവളുടെ നെറ്റിയിൽ കൊടുത്തു…

 

ഹരിയുടെ കണ്ണും ചെറുതായി കലങ്ങിയിരുന്നു…

 

 

“ നിന്റെ വായിൽ നിന്ന് ഇത് കേൾക്കുമ്പോ എനിക്ക് മനസ്സിൽ ഒരുപാട് ആശ്വാസം ഉണ്ട് അച്ചു…ഞാൻ സ്വയംതെറ്റുകാരൻ ആണെന്ന് എന്റെ മനസ്സ് എന്നെ തന്നെ പഴിചാരി…”

 

ഹരി പറഞ്ഞു..

 

“എന്താ ഹരി ഇത്. എന്തിനാ ഇങ്ങനെയുള്ള ചിന്തകൾ ഒക്കെ നിനക്ക് വരുന്നത്…

You’re my gem… You’re the best.”

 

 

അച്ചു പറഞ്ഞു…

 

 

“താങ്ക്യൂ അച്ചു….

എന്തായാലും ഇന്ന് നിനക്ക് വേണ്ടി ഞാനൊരു സ്പിഷ്യൽ ഗിഫ്റ്റ് കൊണ്ടുവന്നിട്ടുണ്ട്…”

 

 

ഹരി പറഞ്ഞു…

 

 

“എന്റെ ഏത് ബര്ത്ഡേക്ക് ആണ് നീ ഗിഫ്റ്റ് തരാതെ ഇരുന്നിട്ടുള്ളത്…”

 

 

അച്ചു ഒരു കള്ള ചിരിയോടെ ചോദിച്ചു….

 

 

“ ഹ ഹ ഹ ഹ ഹ ഹ…..

പക്ഷെ ഇത് കുറച്ചു സ്പെഷ്യൽ ആണ്…

ലോകത്തോരു ഭർത്താവും ഭാര്യക്ക് ബർത്തഡേ ഗിഫ്റ്റ് ആയി കൊടുക്കാത്ത ഒരു ഐറ്റം…”

 

 

ഹരി പറഞ്ഞു…

 

 

“ടാ…. കുരുത്തക്കേട് ഒന്നും അല്ലല്ലോ…”

 

 

അച്ചു ചിരിയോടെ ചോദിച്ചു….

 

 

“ഏയ്…

ഇത് കുറച്ചു സീരിയസ് ആയ ഗിഫ്റ്റ് ആണ് അച്ചു…

ഞാനാരായിരുന്നു എന്ന് നീ കുറച്ചു മുന്നേ പറഞ്ഞില്ലേ…

എന്നാ ഈ ഗിഫ്റ്റ് നീ ആരായിരുന്നു എന്ന് എല്ലാവർക്കും പറഞ്ഞു കൊടുക്കും…

ടോണി…. അതിങ് എടുത്തോ…. “

 

 

 

ഹരി വിളിച്ചു പറഞ്ഞതും ടോണി തന്റെ കയ്യിലുള്ള ആ ചെറിയ ബോക്സ്‌ അവിടേക്ക് കൊണ്ടുവന്നു…ഹരിയത് കയ്യിൽ വാങ്ങി അച്ചുവിന് നീട്ടി

 

 

 

“For my wonderful wife…” “

 

 

ഗിഫ്റ്റ് നീട്ടി അവൻ പറഞ്ഞു…അച്ചു നിറ പുഞ്ചിരിയോടെ അവനെ നോക്കി അത് കയ്യിൽ വാങ്ങി…ആ ദൃശ്യങ്ങൾ കണ്ട എല്ലാവരിലും സന്തോഷം നിറഞ്ഞു…ഒപ്പം അതിൽ എന്തെന്ന് അറിയുവാൻ ഉള്ള ആവേശവും…

 

 

ലൈവിൽ ഓടിക്കൊണ്ടിരിക്കുന്ന ഫോണിൽ 20k യിൽ നിന്നും 35k യിലേക്ക് വ്യൂ ഉയർന്നു…

 

തന്റെ ഭർത്താവ് തനിക്കായി ഒരുക്കിയ ആ സർപ്രൈസ്‌ എന്തെന്ന് അറിയുവാൻ അച്ചു എല്ലാവരെയും സാക്ഷിയാക്കി ആ ഗിഫ്റ്റ് ബോക്സ്‌ പൊളിച്ചു നോക്കി…ഉള്ളിൽ ഒരു 2 പേജ് അടങ്ങുന്ന a4 ഷീറ്റ് പേപ്പർ അവളുടെ കയ്യിൽ. പെട്ടു…

 

അച്ചു അതെടുത്ത് വായിച്ചതും അത്രയും നേരം അവളുടെ മുഖത്ത് നിറഞ്ഞ സന്തോഷം ഒരു ഞൊടിയിൽ ഇല്ലാതെയായി…

 

ഉയർന്ന നെഞ്ചിടിപ്പും പകപ്പുമോടെ അവൾ ഹരിയുടെ മുഖത്തേക്ക് നോക്കി…

 

 

“ ഡിവോഴ്സ് നോട്ടീസോ….?

എന്താ ഹരി ഇത്…. “

 

 

അച്ചുവിന്റെ സ്വരം ഒന്ന് ഉയർന്നതും മൈക്കിലൂടെ അതെല്ലാവരും കേട്ടു…അവിടെ അതിഥികളായി എത്തിയവർ പോലും അതറിഞ്ഞു ഞെട്ടി തരിച്ചു നിന്നു…

 

സിദ്ധാർത്തും സൽമാനും ഗൗരിയും പരസ്പരം പ്രേതത്തെ കണ്ട പോലെ നോക്കി നിന്നു…

 

അപ്പോഴും ഹരിയുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു…അവൻ പതിയെ അവളുടെ കയ്യിൽ നിന്നും മൈക്ക് വാങ്ങി…

 

 

“ മിസിസ്സ് അർച്ചന ഹരിനാരായണൻ….

ഞാൻ പറഞ്ഞില്ലേ….

ഈ ഗിഫ്റ്റ് നീ ആരായിരുന്നു എന്ന് ലോകത്തോട് പറഞ്ഞു കൊടുക്കുന്ന വേളയാണ് ഇത്…

Leave a Reply

Your email address will not be published. Required fields are marked *