എങ്കിലും നാളെ നടക്കാൻ പോകുന്ന ആ ‘പിറന്നാൾ സമ്മാനം’ എന്റെ ചിന്തകളിൽ ഒരു തീക്കനലായി ബാക്കി നിന്നു..
പിറ്റേദിവസം രാവിലെ ടോണിയുടെ വിളി കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. തലയ്ക്കകത്ത് ഒരു ഭാരം അനുഭവപ്പെട്ടു. ഇന്ന് ഏപ്രിൽ 21. അച്ചുവിന്റെ പിറന്നാൾ. ലോകത്തിന് മുന്നിൽ അവൾ ആഘോഷിക്കപ്പെടുന്ന ദിവസം, പക്ഷേ എനിക്ക് അവളിലെ കാപട്യത്തെ തച്ചുടയ്ക്കേണ്ട ദിവസം.
രാവിലെ 11 മണിക്ക് അവളുടെ ഡാൻസ് സ്റ്റുഡിയോയിൽ വെച്ചാണ് പാർട്ടി. വളരെ ചുരുക്കം പേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ എങ്കിലും, പരിപാടി സോഷ്യൽ മീഡിയയിൽ ലൈവ് ആയിരിക്കുമെന്ന് അവളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കണ്ടിരുന്നു.
തന്നെ സ്നേഹിക്കുന്ന ഒരു ഭർത്താവും സുഹൃത്തുക്കളും ഉള്ള ഒരു ഭാഗ്യവതിയായി അവൾ ഇന്ന് ലോകത്തിന് മുന്നിൽ അഭിനയിക്കും.
ഞാൻ എഴുന്നേറ്റ് പോയി കുളിച്ചു ഫ്രഷ് ആയി. അലമാരയിൽ നിന്നും എടുത്ത ഒരു ബ്ലാക്ക് കോട്ടും പാന്റും ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിന്നു.
10 മണിക്ക് തന്നെ ഞാനും ടോണിയും ഫ്ലാറ്റിൽ നിന്നും ഇറങ്ങി. വണ്ടി ചെന്ന് നിന്നത് ഒരു ബാറിന് മുന്നിലാണ്.
**ഹരി:** “ഇതെന്താ ടോണി ഇവിടെ? നമ്മൾ വൈകില്ലേ?”
**ടോണി:** “വൈകില്ലടാ… ഇന്ന് നിനക്ക് വല്ലാത്തൊരു മാനസിക സമ്മർദ്ദം ഉണ്ടാകും. മനസ്സിന് ധൈര്യം നിലനിർത്താൻ ഇവൻ കുറച്ചു അകത്ത് ഉള്ളത് നല്ലതാണ്.”
അവൻ എന്റെ നെഞ്ചിൽ തട്ടി പറഞ്ഞു
.
ഞങ്ങൾ ബാറിൽ കയറി രണ്ട് ബിയർ വീതം ഓർഡർ ചെയ്തു. തണുത്ത ബിയർ തൊണ്ടയിലൂടെ ഇറങ്ങിയപ്പോൾ മനസ്സിനും ശരീരത്തിനും ഒരു ചെറിയ തരിപ്പ് അനുഭവപ്പെട്ടു. ഒരുതരം മരവിപ്പ് എന്നെ കീഴടക്കി. ഇനി എന്ത് സംഭവിച്ചാലും നേരിടാനുള്ള ഒരു കരുത്ത് എന്നിലേക്ക് അരിച്ചുകയറി.
ബിയർ കുടിച്ചു കഴിഞ്ഞ് ഞങ്ങൾ കാറിൽ ഡാൻസ് സ്റ്റുഡിയോ ലക്ഷ്യമാക്കി നീങ്ങി. സ്റ്റുഡിയോയുടെ മുന്നിലെ പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ വേറെ ഒരു നാല് പേർ അവിടെ നിൽക്കുന്നത് കണ്ടു. ടോണിയെ കണ്ടതും അവർ വന്ന് അവനെ കൈ കൊടുത്തു കെട്ടിപ്പിടിച്ചു.
**ഹരി:** “ഇതാരാ ടോണി?”
**ടോണി:** “നമ്മുടെ ഭാഗത്തു നിന്നും നാലു പേർ വേണ്ടേ ഹരി? അവിടെ ഒരു പ്രശ്നം ഉണ്ടായാൽ ഇടപെടാൻ ആളുകൾ വേണം. ഇത് ജോസ്, സ്റ്റീഫൻ, പീറ്റർ, അയ്യപ്പൻ. എന്റെ അടുത്ത കൂട്ടുകാരാണ്. അത്യാവശ്യം നന്നായി ഇടിക്കാനും കഴിവുള്ളവരാണ്.”
ഞാൻ ഒന്നും പറയാൻ നിന്നില്ല. ഇന്ന് എനിക്ക് പ്രതികാരം തീർക്കണം. അതിന് എന്ത് സാഹസത്തിനും ഞാൻ തയ്യാറാണ്. ആറു പേരും ഒരു സംഘമായി അച്ചുവിന്റെ ഡാൻസ് സ്റ്റുഡിയോയുടെ പ്രവേശന കവാടം ലക്ഷ്യമാക്കി നടന്നു. അകത്ത് സംഗീതം മുഴങ്ങുന്നുണ്ട്. ചിരിയും കളികളും തുടങ്ങിക്കഴിഞ്ഞു.
എന്റെ ഓരോ ചുവടുവെയ്പ്പിലും അർച്ചനയ്ക്കുള്ള ശിക്ഷ കാത്തിരിക്കുന്നുണ്ടായിരുന്നു.
സ്റ്റുഡിയോയുടെ വലിയ ഗ്ലാസ് വാതിലിന് മുന്നിൽ എത്തിയപ്പോൾ ഞാൻ ഒരു നിമിഷം ഒന്ന് നിന്നു. എന്റെ ഭാര്യയുടെ മറ്റൊരു ലോകത്തേക്ക് ഞാൻ കയറാൻ പോകുകയാണ്.
സ്റ്റുഡിയോയുടെ ഗ്ലാസ് വാതിലുകൾ തള്ളിത്തുറന്ന് ഞാനും ടോണിയും ആ നാലുപേരും അകത്തേക്ക് കയറി. ഉള്ളിൽ ഉയർന്ന വോളിയത്തിൽ മ്യൂസിക് മുഴങ്ങുന്നുണ്ടായിരുന്നു. ഡിസ്കോ ലൈറ്റുകളുടെ വർണ്ണക്കാഴ്ചകൾക്കിടയിൽ പലരും നൃത്തം ചെയ്യുകയും മദ്യം നുണയുകയും ചെയ്യുന്നു.
ഹാളിന്റെ മധ്യഭാഗത്ത് തന്നെ അച്ചുവിനെ ഞാൻ കണ്ടു. അവൾ ധരിച്ചിരുന്നത് സ്വർണ്ണവർണ്ണത്തിൽ തിളങ്ങുന്ന സീക്വിൻസുകൾ നിറഞ്ഞ ഒരു ഗൗണായിരുന്നു. അരക്കെട്ടിന് താഴെ ശരീരത്തിന് അനുയോജ്യമായ രീതിയിൽ തുന്നിയ ആ വസ്ത്രത്തിന് ഒരു വശത്ത് തുട വരെ നീളുന്ന ‘ഹൈ-സ്ലിറ്റ്’ ഉണ്ടായിരുന്നു.
ഗൗണിന്റെ കഴുത്തുഭാഗം അവളുടെ മുലകളുടെ വിടവ് വ്യക്തമായി പുറത്തുകാണിക്കുന്ന വിധത്തിലായിരുന്നു. ആ വസ്ത്രത്തിൽ അവൾ അതീവ സുന്ദരിയായിരുന്നെങ്കിലും, എന്റെ കണ്ണുകളിൽ അവൾ വെറുമൊരു ചതിയുടെ രൂപം മാത്രമായിരുന്നു.
