അപ്രതീക്ഷിതമായ ആ സ്പർശനത്തിൽ വേണി ഒന്ന് ഞെട്ടിപ്പോയി.
“അമ്മേ…”
അവൾ ഒരു ചെറിയ നിലവിളിയോടെ അവന്റെ കൈകളിൽ അമർന്നു.
ഹരി അവളുടെ കഴുത്തിടുക്കിൽ മുഖമമർത്തി പതുക്കെ ചിരിച്ചു.
“പേടിച്ചു പോയോ എന്റെ വേണി?”
അവൾ പതുക്കെ ശ്വാസം വിട്ടുകൊണ്ട് അവന്റെ കൈകളിൽ നിന്നും മോചിതയാവാൻ ശ്രമിച്ചു.
“ഏട്ടാ… എന്താ ഇത്? കൊച്ചു പിള്ളേരെപ്പോലെ ഒളിച്ചുനിൽക്കാൻ നാണമില്ലേ? എന്റെ ഹൃദയം ഇങ്ങ് പുറത്തു വന്നേനെ.”
ഹരി അവളെ വിടാതെ തന്റെ മാറിലേക്ക് കൂടുതൽ ചേർത്തുനിർത്തി.
“നാണമോ? സ്വന്തം ഭാര്യയെ ഒന്ന് പേടിപ്പിക്കാൻ എന്തിനാടി നാണിക്കുന്നത്? പിന്നെ, ഈ വെള്ള സാരിയിൽ നീ ശരിക്കും ഒരു മാലാഖയെപ്പോലെയുണ്ട്.”
വേണി ഒന്ന് തിരിഞ്ഞ് അവനെ നോക്കി.
“മാലാഖയോ? എന്നിട്ടാണോ എന്നെ ഇങ്ങനെ ഇരുട്ടത്ത് നിർത്തി പേടിപ്പിച്ചത്? കുസൃതി ഒന്നും ഇപ്പോഴും മാറിയില്ലല്ലേ?”
“പിന്നെ മാറണോ? നിന്നെ ഒന്ന് കളിപ്പിക്കുമ്പോൾ നിന്റെ ഈ മുഖത്ത് വരുന്നൊരു ഭാവമുണ്ടല്ലോ… അത് കാണാനാണ് എനിക്ക് ഏറ്റവും ഇഷ്ടം.”
ഹരി അവളുടെ കവിളിൽ പതുക്കെ ഒന്ന് നുള്ളി.
“മതി മതി… പഞ്ചസാര കലക്കിയത് മതി. പാല്….?. .”
വേണി നാണിച്ചുകൊണ്ട് മേശപ്പുറത്തെ ഗ്ലാസ്സിലേക്ക് വിരൽ ചൂണ്ടി.
“പാൽ കുടിക്കാനൊക്കെ സമയമുണ്ട് വേണി… എത്ര കാലം ഞാൻ കാത്തിരുന്ന നിമിഷമാണിത്. നീ എന്റെ മാത്രമായ ഈ രാത്രി. എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.”
ഹരിയുടെ സ്വരം ഒന്ന് ഗൗരവമായി.
“എനിക്കും…”
വേണി പതുക്കെ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു.
“ഈ ബുദ്ധി എന്താ ദാസാ നമുക്ക് നേരത്തെ തോന്നാതെ ഇരുന്നേ.. അന്നേ അമ്മാവൻ നമ്മളെ ഒന്നിപ്പിക്കാൻ നോക്കിയതല്ലേ..
അപ്പൊ നീ വേറെ ഒരുത്തന്റെ കൂടെ പോയി.. ഞാനോ uk കറിയർ അങ്ങനെ പോയി….”
“എല്ലാത്തിനും അതിന്റേതായ സമയമുണ്ട് വിജയാ…ദൈവം നമ്മളെ ഒന്നിപ്പിച്ചല്ലോ അവസാനം “
വേണി ഒരു ചിരിയോടെ പറഞ്ഞു
“ദൈവമല്ല വേണി… നിന്റെ പ്രാർത്ഥനയാവും.”
ഹരി അവളുടെ മുടിയിലൂടെ വിരലുകൾ ഓടിച്ചു.
“ഇനി ആരും നമ്മുടെ ഇടയിൽ വരില്ല. എനിക്ക് നീയും നിനക്ക് ഞാനും…”
വേണി പുഞ്ചിരിച്ചുകൊണ്ട് മുഖമുയർത്തി അവനെ നോക്കി. ആ കണ്ണുകളിൽ പ്രണയവും വിശ്വാസവും നിറഞ്ഞുനിന്നു. മുറിയിലെ മെഴുകുതിരി വെളിച്ചത്തിൽ അവരുടെ നിഴലുകൾ ചുവരിൽ ഒന്നായി ലയിച്ചു. പുറത്ത് രാത്രിപ്പക്ഷികളുടെ ശബ്ദവും കാറ്റിൽ ഉലയുന്ന ഇലകളുടെ മർമ്മരവും മാത്രം. അവർ പരസ്പരം നോക്കി ആ നിശബ്ദത ആസ്വദിച്ചു നിന്നു. ഹരി അവളുടെ നെറ്റിയിൽ മൃദുവായി ഒന്ന് ചുംബിച്ചു.
മുറിയിലെ ആ നിശബ്ദതയിൽ, പുറത്ത് പെയ്യാൻ വെമ്പുന്ന മഴയുടെ തണുപ്പിലും ഹരിയുടെ നെഞ്ചിലെ ചൂടേറ്റ് വേണി ഒതുങ്ങിനിന്നു. എങ്കിലും അവളുടെ മനസ്സിൽ കുറച്ചു നേരമായി ഒരു ചോദ്യം അലയുന്നുണ്ടായിരുന്നു. അവൾ പതുക്കെ മുഖമുയർത്തി അവനെ നോക്കി.
**വേണി:** “ഏട്ടാ… അച്ചു വരുമെന്ന് ഞാൻ കരുതിയില്ല.”
ഹരി ഒന്നു നിശ്വസിച്ചു. ജനാലയ്ക്കൽ തട്ടിവിളിക്കുന്ന കാറ്റിലേക്ക് നോക്കി അവൻ മറുപടി പറഞ്ഞു.
**ഹരി:** “ഞാനും കരുതിയില്ല വേണി. അവൾ ഇവിടെ വരാനുള്ള ധൈര്യം കാണിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.”
**വേണി:** “ഏട്ടാ… ഞാനൊരു കാര്യം ചോദിച്ചോട്ടെ?”
**ഹരി:** “എന്താ മോളെ… ചോദിക്ക്.”
**വേണി:** “ഏട്ടൻ പറഞ്ഞത് വെച്ച് അച്ചു ചെയ്തുകൂട്ടിയിട്ടുള്ള കാര്യങ്ങൾക്ക് ഏട്ടൻ കൊടുത്ത ശിക്ഷ കുറഞ്ഞു പോയില്ലേ? എനിക്ക് തോന്നിയിട്ടുള്ള കാര്യമാട്ടോ ഇത്. ഇത്രയൊക്കെ ചതിച്ചിട്ടും അവൾക്ക് എളുപ്പത്തിൽ ഒരു മോചനം കിട്ടിയത് പോലെ…”
