ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 10 14

പറയടി…. “

 

 

ഹരിയുടെ ഉറച്ച വാക്കുകൾക്ക് മുന്നിൽ ഇനിയൊരു കള്ളം. പറയാൻ അവൾക്ക് കഴിഞ്ഞില്ല…അത്. പോലെ സത്യം വിളിച്ചു പറയാനും അവൾക്ക് സാധിച്ചില്ല…

 

 

‘“നിന്നെ ഇങ്ങനെ നാലാള് കാണും വിധത്തിൽ നാണം കെടുത്താൻ ഒരു ആഗ്രഹവും ഇല്ലായിരുന്നടി…പക്ഷെ എന്നെ ഇങ്ങനെ കൊന്ന് കുഴിച്ചു കൂടിയത് നീയീ സിലിബ്രറ്റി സ്റ്റാറ്റസ് ഉണ്ടാക്കാൻ വേണ്ടി അല്ലെ…അപ്പൊ അവരും അറിയട്ടെ നിന്റെ തനി കൊണം…

 

ഇത് കൊണ്ട് നിനക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവാൻ പോകുന്നില്ല അച്ചു…ഞാനെന്ന ശല്യം ഇനിയൊരിക്കലും നിന്റെ മുന്നിൽ വരില്ല…അതിനുള്ളതാ ഈ ഡിവോഴ്സ് നോട്ടീസ്.”

 

ഹരി പറഞ്ഞു നിർത്തി…അച്ചുവിന്റെ ശിരസ്സ് താഴേക്ക് താഴ്ന്നു…ആരുടേയും മുഖത്ത് പോലും നോക്കാൻ അവൾക്ക് കഴിഞ്ഞില്ല…നിന്ന നിൽപ്പിൽ വിറച്ചുകൊണ്ട് അവൾ തേങ്ങി.

 

 

“ഇവിടെ ഈ ക്ഷണം സ്വീകരിച്ചു വന്ന കുറച്ച് ആളുകളോടും ഇത് ലൈവ് ആയി കാണുന്ന കുറെ ആളുകളോടും ഞാൻ ക്ഷമ ചോദിക്കുന്നു…

ഞങ്ങളുടെ പേർസണൽ കാര്യം ഇത് പോലെ പബ്ലിക് ആക്കേണ്ടി വന്നതിൽ എനിക്ക് വിഷമമുണ്ട്…

പക്ഷെ എനിക്ക് ഇവരൊക്കെ ചേർന്ന് തന്ന ഈ പെയിൻ ഉണ്ടല്ലോ…അത് നിങ്ങളൊക്കെ മനസ്സിൽ കാണുന്നതിനും എത്രയോ വലുതാണ്.

എന്റെ ഉള്ളിലെ നീറ്റലിനു ഞാനീ ചെയ്ത പ്രതികാരം വളരെ ചെറുതാണ്..

ഇത്തരത്തിൽ ചതിക്കപ്പെടുന്നവരിൽ ഞാൻ ആദ്യത്തെ ആളല്ല…

അവസാനത്തേതുമല്ല…

ഇവളെ ഇങ്ങനെയൊരു ഇടത്ത് എത്തിച്ചു ഇറങ്ങി പോകുവാൻ ആഗ്രഹം ഉണ്ടായിട്ടല്ല. പക്ഷെ എന്നോട് ഇത്രയൊക്കെ ചെയ്തവരോട് ഇതെങ്കിലും ചെയ്തില്ലെങ്കിൽ ഞാനൊരു ആണല്ലെന്ന് എന്റെ കഥ അറിയുന്നവർ പറഞ്ഞേക്കാം…

എന്തായാലും..

എന്റെ ഭാര്യ ആയിരുന്ന അർച്ചനക്ക് ഒരായിരം പിറന്നാൾ ആശംസകൾ.. “

 

 

അവൻ അവസാനമായി അവളുടെ മുഖത്ത് നോക്കി അത്ര മാത്രം പറഞ്ഞുകൊണ്ട് തിരിഞ്ഞു പോലും നോക്കാതെ മുന്നോട്ട് നടന്നു…

 

അവന്റെയാ പോക്ക് നെഞ്ച് പൊട്ടുന്ന വേദനയിൽ നോക്കിയിരുന്നു അർച്ചന…

 

 

 

_______________________

 

പ്രതികാര അഗ്നിയുടെ ചൂട് ഹരിയിൽ നിന്നും ഇല്ലാതായയിരുന്നു…

 

ടോണി അവനെ അവന്റെ ഫ്ലാറ്റിൽ ആക്കി ഉടൻ തിരിച്ചു വരാമെന്നു പറഞ്ഞു ഇറങ്ങി…

 

മുറിയിലേക്ക് നടക്കുമ്പോൾ ഹരിയുടെ ഹൃദയം വല്ലാതെ മിടിച്ചു… തന്റെ കയ്യിലുള്ള സ്‌പേർ കീ വച്ച് ഡോർ തുറന്ന ഹരി അവിടമാകെ ഒന്ന് കണ്ണോടിച്ചു…

 

തങ്ങളുടെ ഒരുക്കൂട്ടി വച്ച പൈസക്കൊണ്ട് വാങ്ങിയ ആ ഫ്ലാറ്റിനു അവരുടെ പ്രണയത്തിന്റെ ഭംഗി ഉണ്ടായിരുന്നു…

 

ആ മനോഹാരിതയെ കാമവും വിയർപ്പും കൊണ്ട് അഴുക്കാക്കി മാറ്റിയത് തന്റെ ഭാര്യയാണ്…

 

ഒന്ന് നിശ്വസിച്ച ഹരി തന്റെ ലാഗ്ഗെജ് എടുത്ത് ഡ്രസ്സുകൾ എല്ലാം പാക്ക് ചെയ്ത് തുടങ്ങി…

 

 

നിമിഷങ്ങൾക്കപ്പുറം ഫ്ലാറ്റിലെ ഡോർ തുറക്കുന്ന ശബ്ദം ഹരിയുടെ കാതിൽ മുഴങ്ങി.. അവൻ അതിലേക്ക് ചെവി കൊടുക്കാതെ താൻ ചെയ്യുന്ന ജോലി ചെയ്തുകൊണ്ടിരുന്നു…

 

 

പക്ഷെ പെട്ടെന്നാണ് അവന്റെ പുറകിലൂടെ വന്ന കൈകൾ അവന്റെ വരിലൂടെ ചുറ്റി ഇറുക്കെ പിടിച്ചത്…

 

ഹരി ഒന്ന് നിശ്ചലമായി നിന്നു…അവൻ ധരിച്ച ഷർട്ടിന്റെ പുറം ഭാഗത്ത് കണ്ണുനീരിന്റെ നനവ് ഹരി അറിഞ്ഞു.

 

“ അച്ചു.. എന്നെ വിട്.. “

 

 

ഹരി ഒരു താക്കീത് പോലെ പറഞ്ഞു…

 

“ഹരി…വേണ്ടടാ..

ഇങ്ങനെ ചെയ്യല്ലേ. നീ പോയാ എനിക്കാരാ…? “

 

 

അവളുടെ ഇടറിയ ശബ്ദം അവിടമാകെ നിറഞ്ഞു…

 

ഹരി അവളെ പിടിച്ചു തന്റെ മുന്നിലേക്ക് നിർത്തി.

 

കരഞ്ഞു കലങ്ങിയ അച്ചുവിന്റെ മുഖം അവളെ മനസ്സിലാക്കാൻ പോലും പറ്റാത്ത വിധം മാറ്റിയിരുന്നു…

 

“ ഈ കണ്ണീരിനു സത്യമുണ്ടോ അച്ചു.

അതോ അഭിനയമോ..? “

 

 

ഹരി ചോദിച്ചു.

 

 

“എടാ ദയവായി ഇത് നിർത്ത്.

സിദ്ധാർത്തും ഞാനും തമ്മിൽ ഉള്ള ഇടപെടൽ കണ്ടാൽ പുറമെന്ന് നോക്കുന്നവർക്ക് സംശയം വരും.. അങ്ങനെ ആരോ ആണ് നിന്നെ പറഞ്ഞു തെറ്റ് ധരിപ്പിച്ചത്.. “

Leave a Reply

Your email address will not be published. Required fields are marked *