ഹന്നയുടെ ദുരിതം – 4 Likeഅടിപൊളി  

അവൻ അവളേയും കൊണ്ട് അവിടെ ഉണ്ടായിരുന്ന ഒരു സോഫയിൽ ഇരുന്നിട്ട് തലേ ദിവസം നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു.

ജോ കരഞ്ഞ് കൊണ്ട് പറഞ്ഞു “ഞാൻ

ഒരു പക്ഷെ മിനിയാന്ന് അവരെ കണ്ടപ്പോൾ തന്നെ കാര്യം ചോദിച്ചിരുന്നെങ്കിൽ, അവരെ സഹായിക്കാൻ ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ രാധയുടെയും ഗോകുലിൻ്റെയും ജീവൻ രക്ഷിക്കാൻ പറ്റിയേന്നെ. എൻ്റെ ഒരാളുടെ അനാസ്ഥ കാരണം ആണ് ആ രണ്ട് പാവം ജീവനുകൾ നഷ്ടപ്പെട്ടത്”.

ഹന്ന:”ഇച്ചയുടെ ഭാഗത്ത് നിന്ന് വീഴ്ച്ച വന്നിട്ടുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷേ ഇച്ചായനെ മനപ്പൂർവ്വം ഇച്ചായൻ്റെ പൊലീസുകാർ തന്നെ തെറ്റിദ്ധരിപ്പിച്ചതല്ലേ? ആരൊക്കെയോ ഇതൊന്നും ഇച്ഛ അറിയരുതെന്ന് ആഗ്രഹിച്ചിട്ടുണ്ട്, അത് കൊണ്ട് ആണ് ഇത് ഉണ്ടായത്. അവരുടെ ഇടപെടലുകൾ ആണ് ശരിക്കും ഇച്ചയുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയ്ക്ക് കാരണം. ലിങ്കപ്പണ്ണ എന്ത് പറഞ്ഞു ഇതിനെ പറ്റി?

ജോ:”ആ നാറിയെ ഞാൻ ഇന്നത്തെ ദിവസം കണ്ടിട്ടില്ല. ഞാൻ കാണാതെ മുങ്ങി നടക്കുകയായിരിക്കും. ഇന്ന് ഞാൻ പൊക്കും അയാളെ. അതിൻ്റെ ഒക്കെ പുറമെ ഉച്ച കഴിഞ്ഞ് SP വിളിച്ചിരുന്നു, കേസ് അങ്ങ് ഒത്തുതീർപ്പാക്കി വിട്ട് കളയാൻ പറഞ്ഞ് കൊണ്ട്. സോമേശ്വര റാവുവിൻ്റെ constituencyൽ ഇങ്ങനെ ഒക്കെ നടന്നെന്ന് അറിഞ്ഞാൽ അയാൾക്ക് നാണക്കേടാണ് പോലും. അത് കൊണ്ട് കേസ് ഒത്ത് തീർപ്പാക്കി ഒതുക്കി കളയാൻ പറഞ്ഞു. ഞാൻ പോയി പണി നോക്കാൻ പറഞ്ഞു. എന്തെങ്കിലും ഉണ്ടെങ്കിൽ ഒഫീഷ്യൽ ആയിട്ട് മേയിൽ അയക്കാൻ പറഞ്ഞു”.

ഹന്ന:”ആരാണീ സോമേശ്വര റാവു?”

ജോ:”അയാളാണ് ഇവിടുത്തെ MLA. പക്ഷേ അയാള് വെറും ഒരു MLA അല്ല. ഈ നാട്ടിൽ നടക്കുന്ന മിക്കവാറും എല്ലാം illegal activitiesഉം പുള്ളി ആണ് ചെയ്യുന്നത്. കൂടുതൽ അയാളെ പറ്റി അന്വേഷിക്കാൻ എനിക്ക് സമയം കിട്ടിയില്ല. നിനക്കൊരു കാര്യം അറിയുമോ? ഒരു പബ്ലിക് സപ്പോർട്ട്

കിട്ടാൻ വേണ്ടി ഈ പ്രദേശത്തും, ഈ കർണാടകയിൽ തന്നെ ഉള്ള എല്ലാ പത്രമാധ്യമങ്ങളെയും ഞാൻ ഇന്നലെ ഇരുന്ന് വിളിച്ചു. ഇവിടെ ഒരു പെണ്ണിനെ റേപ് ചെയ്ത് കൊന്നെന്നും, അവളെ കഷണങ്ങളാക്കി വെട്ടി മുറിച്ചെന്നും, അത് ചോദ്യം ചെയ്ത കൂട്ടുകാരനെ കഴുത്തറുത്ത് കൊന്നെന്നും എല്ലാം ഞാൻ പറഞ്ഞു. എന്നിട്ടും ഇന്നലെ രാത്രി വരെ ആയിട്ടും ഒറ്റ കുഞ്ഞ് പോലും വന്നില്ല റിപ്പോർട്ട് ചെയ്യാൻ. അപ്പൊ ഒന്ന് ആലോചിച്ച് നോക്കിക്കേ ആ സോമേശ്വര റാവുവിൻ്റെ ഒരു പിടിപാട്. എന്തൊക്കെ വന്നാലും, കോടതിയിൽ എത്തി കഴിഞ്ഞാൽ നിയമത്തിന് മാത്രമേ വിലയുള്ളൂ. അവിടെ തെളിവുകൾക്ക് മാത്രമേ പ്രാധാന്യം ഉള്ളൂ. അത് കൊണ്ട് ഞാൻ തെളിവുകൾ എല്ലാം കണ്ട് പിടിച്ച് അവരെ എല്ലാം അടപടലം പൂട്ടും. എന്നിട്ടേ എനിക്ക് ഇനി വിശ്രമമുള്ളൂ”.

ഹന്ന അവൻ്റെ കവിളിൽ ഒരുമ്മ നൽകിയിട്ട് പറഞ്ഞു “ഞാൻ ഉണ്ട് ഇച്ചയുടെ ഒപ്പം എന്താണെങ്കിലും”.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ഹന്ന അടുക്കളയിൽ ഫ്രൂട്ട്സ് കട്ട് ചെയ്ത് കൊണ്ടിരുന്നപ്പോൾ ആണ് പുറകിൽ ലിങ്കപ്പണ്ണയുടെ ശബ്ദം കേട്ടത് “goodmorning madam”.

ഹന്ന തിരിഞ്ഞ് അയാളെ നോക്കി. അവളുടെ മുഖത്ത് പതിവ് പുഞ്ചിരി ഉണ്ടായിരുന്നില്ല. എങ്കിലും അവൾ മര്യാദയുടെ പുറത്ത് “ഗുഡ് മോണിംഗ്” എന്ന് മാത്രം പറഞ്ഞു.

എന്നിട്ട് അവൾ കൈ കഴുകി ഉള്ളിലേക്ക് നടക്കുന്ന വഴിക്ക് പറഞ്ഞു “ഞാൻ പോയി ഇച്ചായനോട് പറഞ്ഞിട്ട് വരാം”.

ലിങ്കപ്പണ്ണ:”മാഡം, സാർ ഭയങ്കര ദേഷ്യത്തിൽ ആണോ?”

ഹന്ന:”എനിക്ക് അറിയില്ല, സംസാരിച്ച് നോക്ക്”.

ഹന്ന ഉള്ളിൽ ചെന്നപ്പോഴേക്കും ജോ ഷർട്ട് ഇട്ടുകൊണ്ടിരിക്കുകയായിരുന്നു. ഹന്ന ചെന്ന് അവനെ ഷർട്ടിൻ്റെ ബട്ടണുകൾ ഇടാൻ സഹായിച്ച് കൊണ്ട്

പറഞ്ഞു “അതേ, ആ ലിങ്കപ്പണ്ണ വന്നിട്ടുണ്ട്. (ജോ ദേഷ്യത്തോടെ പുറത്തേക്ക് നോക്കി) ആള് നന്നായി പേടിച്ച് വിറച്ചാ നിൽക്കുന്നത്. അത് കൊണ്ട് ഒരു മയത്തിൽ ഒക്കെ മതി”.

ജോ ഷർട്ടിട്ട് പുറത്തേക്ക് ചെന്നു. പുറകെ ഹന്നയും. ജോ അങ്ങ് ചെന്നതും ലിങ്കപ്പണ്ണ ജോവിൻ്റെ കാലിലേക്ക് വീണ് കിടന്ന് കരയാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *