ദേവു പേടിച്ച് ഓടി, അയാള് പറഞ്ഞത് പോലെ നിലവിളിക്കുന്നത് പോലെ വായ അനക്കി കൊണ്ടാണ് അവൾ ഓടിയത്. അവൾ ഡോറിൻ്റെ പുറത്തേക്ക് ഇറങ്ങിയതും ജോവും ഓഫീസിൻ്റെ പുറത്തേക്ക് ഓടി വന്നു. ലിങ്കപ്പണ്ണ ഇരുട്ടിലേക്ക് മാറി ഒളിച്ചു നിന്നു.
അയാള് പറഞ്ഞത് പോലെ ദേവു ഗേറ്റ് കടന്ന് വലത്തോട്ട് തിരിഞ്ഞ് ഓടാൻ തുടങ്ങി. അപ്പോഴാണ് അതേ ഗേറ്റ് വഴി ഒരു പോലീസ് ജീപ്പ് ലൈറ്റും ഇട്ട് ഇറങ്ങി വരുന്നത് ഇടക്കണ്ണിൽ കാണുന്നത്. അവൾ ഓടുന്നതിൻ്റെ ഇടയിൽ ഒന്ന് തല തിരിച്ച് നോക്കി. അപ്പോഴേക്കും നാല് കൈകൾ വന്ന് അവളെ ചുറ്റി പിടിച്ചു. ഒന്ന് നിലവിളിക്കാനുള്ള സമയം മാത്രമേ അവൾക്ക് കിട്ടിയുള്ളൂ. അപ്പോഴേക്കും ആ കൈകൾ അവളുടെ വായും പൊത്തി പൊക്കി എടുത്ത് റോഡിൻ്റെ സൈഡിൽ ഉള്ള ഒരു പൊന്തക്കാട്ടിലേക്ക് മാറി നിന്നു.
ജോ ജീപ്പ് നിറുത്തി ഇറങ്ങി നോക്കിയിട്ട് തിരിച്ച് കയറി പോയതും അവളെയും പൊക്കി എടുത്ത് കൊണ്ട് പോയി അവര് അവളെ ഒരു വാനിൻ്റെ പുറകിലേക്ക് ഇട്ട്, അവരും ഒപ്പം കയറി.
അവൾ ഭയത്തോടെ ചുറ്റും നോക്കി, കണ്ടാൽ തന്നെ പേടി തോന്നുന്ന രണ്ട് അജാനഭാഹുക്കൾ ആയ ആണുങ്ങൾ ആയിരുന്നു അവർ. അവർ വാതിൽ അടച്ചതും ആ വാൻ മുന്നോട്ട് കുതിച്ചു.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
Back
to the present.
നിലത്ത് തളർന്ന് ഇരുന്ന ജോവിനെ നോക്കി പുച്ഛത്തോടെ ചിരിച്ച് കൊണ്ട് അരുൺ പറഞ്ഞു “look Mr. Jonathan. നിങ്ങള് പറഞ്ഞ ഒരു കാര്യവും എനിക്ക് വിശ്വാസം വന്നിട്ടില്ല. നിങ്ങള് ഇരുന്ന് ഉണ്ടാക്കിയെന്ന് പറയുന്ന ഒരു ഡോക്യുമെൻ്റസും നിങ്ങൾക്ക് കാണിക്കാൻ സാധിക്കുന്നില്ല. കണ്ടെത്തി എന്ന് നിങ്ങള് പറയുന്ന തെളിവുകളും ഇല്ല. So I’m helpless in this matter. I’m taking you into custody for questioning, please corporate”.
ജോ കണ്ണുകൾ തുടച്ച്. ധൈര്യം സംഭരിച്ച് എഴുന്നേറ്റു.
അരുൺ ജോവിനെയും കൊണ്ട് ആ ഓഫീസ് ബിൽഡിങ്ങിൻ്റെ വെളിയിലേക്ക് കൊണ്ട് വരുകയായിരുന്നു. പെട്ടെന്നാണ് ലിങ്കപ്പണ്ണ മുൻപോട്ട് കയറി വന്നത്. അയാള് നേരെ അരുൺ സാറിൻ്റെ കാലിലേക്ക് വീണ് കിടന്ന് കരയാൻ തുടങ്ങി..
ലിങ്കപ്പണ്ണ:”സർ. എൻ്റെ ജോനാഥൻ സാറിനെ കൊണ്ട് പോവല്ലേ. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല, എനിക്കുറപ്പാണ് സാർ”.
അരുൺ:”ഹ, ഇയാള് ഇത് എന്താണ് കാണിക്കുന്നത്? ആരെങ്കിലും വന്നൊന്ന് പിടിച്ച് മാറ്റടോ ഇയാളെ”.
രണ്ട് പൊലീസുകാർ വന്ന് ലിങ്കപ്പണ്ണയെ പിടിച്ച് ഉയർത്തി, പുറകോട്ട് വലിച്ചു. എന്നാൽ അയാള് സർവ്വ ശക്തിയും എടുത്ത് മുൻപോട്ട് വലിച്ചു. ആ പിടിവലിയുടെ ഇടയിൽ ലിങ്കപ്പണ്ണ വന്ന് ജോവിൻ്റെ ദേഹത്തേക്ക് വീണു. ജോവിൻ്റെ ബാലൻസ് തെറ്റി അടുത്തുള്ള ഭിത്തിയിലേക്ക് തെറിച്ചു. ആ ഭിത്തിയിൽ ഉണ്ടായിരുന്ന ആണിയിൽ കൊണ്ട് ജോവിൻ്റെ കൈയ്യിൽ നീളത്തിൽ ചെറിയൊരു മുറിവ് പറ്റി.
അപ്പോഴേക്കും രണ്ട് മൂന്ന് പേർ വന്ന് ലിങ്കപ്പണ്ണയെ പിടിച്ച് മാറ്റി.
ജോ ലിങ്കപ്പണ്ണയെ നോക്കി പറഞ്ഞു “അണ്ണൻ പേടിക്കേണ്ട, എൻ്റെ കൂടെ
സത്യം ഉള്ളിടത്തോളം കാലം ഞാൻ ജയിക്കും”.
അപ്പോഴേക്കും അരുൺ ജോവിനെയും വലിച്ച് കൊണ്ട് പുറത്തേക്ക് പോയി.
അവർ പോയി കഴിഞ്ഞതും തന്നെ പിടിച്ചിരുന്ന പൊലീസുകാരുടെ കൈ “വിടടാ” എന്ന് പറഞ്ഞ് തട്ടി മാറ്റി. എന്നിട്ട് ചെന്ന് ആ ആണിയിൽ സൂക്ഷ്മമായി പരിശോധിച്ചു. ഒരു പുഞ്ചിരിയോടെ നിവർന്നിട്ട് പൊലീസുകാരെ നോക്കി പറഞ്ഞു “നിങ്ങള് ആ ഫോറൻസിക്കിൽ ഉള്ള ആദിലിനോട് ഇങ്ങോട്ട് വരാൻ പറ. എന്നിട്ട് ഇതിൽ പറ്റി ഇരിക്കുന്ന അവൻ്റെ തൊലി മുഴുവൻ ഒരു അല്പം പോലും കളയാതെ എടുത്ത് തരാൻ പറയണം. അത്കൊണ്ട് എനിക്കൊരു ആവശ്യമുണ്ട്”.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
മണിക്കൂർ രണ്ടായി ജോവിനെ സ്റ്റേഷനിലെ മുറിയിൽ പൂട്ടി ഇട്ടിട്ട്. ആരും ചോദ്യം ചെയ്യാൻ പോലും വന്നിട്ടില്ല.
പെട്ടെന്ന് വാതിൽ തുറന്ന് എസ്പിയും, കൂടെ ഡോക്ടറുടെ കോട്ടിട്ട ഒരാളും കയറി വന്നു.
അരുൺ:”Mr. Jonathan, I have a good news and a bad news”.
