ഹന്നയുടെ ദുരിതം – 4 Likeഅടിപൊളി  

ജോ:”സർ. ഞാൻ അങ്ങനെ ആരോടും പറഞ്ഞിട്ടില്ല. ആ കുട്ടി പറഞ്ഞതനുസരിച്ച്, ഇന്നലെ ഉച്ച മുതൽ ആ കുട്ടി എന്നെ കാണാൻ വേണ്ടി വിളിച്ച് കൊണ്ടിരിക്കുകയാണ്, രണ്ട് പ്രാവശ്യം വന്ന് നോക്കിയിരുന്നു എന്നും പറഞ്ഞിരുന്നു. എന്നിട്ടും എന്നെ കാണാൻ പറ്റാത്തത് കൊണ്ട് രാത്രി വന്ന്

നോക്കിയതാണെന്നാണ് എന്നോട് പറഞ്ഞത്”.

അരുൺ:”അങ്ങനെ ആണെങ്കിൽ ആ കുട്ടി പകല് വന്നത് സിസിടിവിയിൽ കാണണ്ടേ. ഉച്ചക്ക് വിളിച്ചിട്ടുണ്ടെങ്കിൽ അത് കോൾ ലിസ്റ്റിൽ കാണണ്ടേ? ആ കുട്ടി പേരൻ്റ്സിനോട് പറഞ്ഞത്, താൻ ആ കുട്ടിയോട് രാത്രി വന്ന് കാണാൻ പറഞ്ഞു എന്നാണ്”.

ജോ:”സാർ, ഞാൻ പറയുന്നത് സത്യമാണ്. സത്യമായിട്ടും ആ കുട്ടി അപ്പൊൾ തന്നെ പോയതാണ്. സാർ അവിടുത്തെ സിസിടിവി നോക്കിയിരുന്നോ?”

അരുൺ:”അവിടെയാണ് ഏറ്റവും കുഴപ്പം. As you are an accused now, തന്നെ കാണിക്കാൻ പാടില്ലാത്തതാണ്. എങ്കിലും താൻ ആയത് കൊണ്ട് ഞാൻ കാണിക്കാം”.

അരുൺ മൊബൈലിൽ ഒരു വീഡിയോ എടുത്ത് കാണിച്ചു. രാത്രി 8.45ന് ആ കുട്ടി ജോവിൻ്റെ ഓഫീസ് കെട്ടിടത്തിലേക്ക് കയറി വരുന്നത് അതിൽ കാണാം. എന്നൽ ജോവിൻ്റെ ഊഹം പോലെ ആ കുട്ടി ഒൻപത് മണി കഴിഞ്ഞിട്ടൊന്നും പുറത്തേക്ക് ഇറങ്ങി വരുന്നത് കാണുന്നില്ല. അരുൺ സർ വീഡിയോ പ്ലേബാക്കിൻ്റെ വേഗത കൂട്ടി. 12 മണി ആകാറായപ്പോൾ വേഗത സാധാരണ രീതിയിൽ ആക്കി. 12 മണി കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ ആ കുട്ടി അതാ കീറി പറഞ്ഞ വസ്ത്രങ്ങളും ആയി കരഞ്ഞ് കൊണ്ട് പുറത്തേക്ക് ഓടി വരുന്നു, നേരെ ഗേറ്റ് കടന്ന് പുറത്തേക്ക് ഓടി മറയുന്നത് വരെ കാണാം. അതിൻ്റെ തൊട്ട് പുറകെ, ഏതാനും നിമിഷങ്ങളുടെ വ്യത്യാസത്തിൽ താനും ഓടി ഇറങ്ങി ജീപ്പും എടുത്ത് ഗേറ്റ് കടന്ന് പായുന്നു.

ജോവിൻ്റെ കൈകളും കാലുകളും തളരുന്നപോലെ തോന്നി. ഹന്ന അവൻ്റെ അടുത്ത് വന്ന് അവൻ്റെ തോളിൽ കൈ വെച്ച് അവന് ശക്തി കൊടുക്കാൻ ശ്രമിച്ചു.

ജോ:”സത്യമായിട്ടും സാർ, എനിക്ക് അറിയില്ല ആ കുട്ടിക്ക് എന്താ സംഭവിച്ചതെന്ന്. എനിക്ക് മാർക്കറ്റിൻ്റെ പുറകിൽ എന്തോ പ്രശ്നം നടക്കുന്നു എന്ന് കോള് വന്നതുകൊണ്ടാണ് ഞാൻ വേഗം ജീപ്പും എടുത്ത് പോയത്”.

അരുൺ:”അങ്ങനെ ആണെങ്കിൽ എന്ത് കൊണ്ട് തൻ്റെ ഓഫീസിൻ്റെ തൊട്ടപ്പുറത്തെ ബിൽഡിംഗിൽ ഉള്ള പോലീസ് സ്റ്റേഷനിൽ കയറി കൂടെ ഒരു രണ്ട് പൊലീസുകാരെ കൂടെ കൊണ്ടുപോയില്ല?”

ജോ:”അടുത്ത് നടന്ന കുറച്ച് കാര്യങ്ങള് കാരണം എനിക്ക് അവരെ ആരെയും വിശ്വാസമില്ല സാർ ഇപ്പൊൾ. അത് കൊണ്ടാണ് ഇന്നലെ ഒരു കാര്യത്തിനും ഞാൻ ആരെയും കൂട്ടാതെ ഒറ്റക്ക് ചെയ്തത്”.

അരുൺ:”ശരി, എങ്കിൽ എന്തിനാ തൻ്റെ ഓഫീസിലെ സെക്യൂരിറ്റി ആയിട്ടുള്ള പൊലീസുകാരെ പറഞ്ഞ് വിട്ടത്?”

ജോ കുറച്ച് ആലോചിച്ചു. അന്നേരം ആണ് അവൻ ഓർക്കുന്നത് പോലും തലേന്ന് രാത്രി അസാധാരണമായി പാറാവുകാർ ആരും തൻ്റെ ഓഫീസിൻ്റെ വെളിയിൽ ഉണ്ടായിരുന്നില്ലെന്ന്. ആ സമയത്തെ മാനസികാവസ്ഥയിൽ അതൊന്നും ജോ ശ്രദ്ധിച്ചത് പോലുമില്ലായിരുന്നു.

അരുൺ:”ഞാൻ അവരോട് ചോദിച്ചപ്പോൾ അവര് പറഞ്ഞത് താൻ തന്നെയാണ് അവരുടെ ഡ്യൂട്ടി മാറ്റിയതെന്നും, തനിക്ക് ഇന്നലെ രാത്രി സെക്യൂരിറ്റി വേണ്ടാ എന്ന് പറഞ്ഞതെന്നും ആണ്”.

ജോ വീണ്ടും ദേഷ്യത്തോടെ എഴുന്നേറ്റു കൊണ്ട് പറഞ്ഞു “bloody fucks. അവര് കള്ളം പറയുന്നതാണ് സാർ. ഞാൻ അങ്ങനെയൊന്നും ആരോടും പറഞ്ഞിട്ടില്ല”.

അരുൺ:”I’m sorry mr. Jonathan. എനിക്കത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. താൻ അറിയാതെ ആണ് അവരുടെ ഡ്യൂട്ടി മാറ്റിയതെങ്കിൽ, ഈ സിസിടിവി പ്രകാരം ആ കുട്ടി വരുന്നതിന് കുറച്ച് മിനിട്ടുകൾക്ക് മുൻപാണ് താൻ ഉള്ളിലേക്ക് വരുന്നത്. അപ്പൊൾ താൻ അതിനെ പറ്റി അന്വേഷിക്കേണ്ടതല്ലേ?”

ജോ:”സർ,

ആ സമയത്തെ മാനസികാവസ്ഥയിൽ, അതൊന്നും ഞാൻ ശ്രദ്ധിച്ച് പോലുമില്ല”.

അരുൺ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു “കാര്യങ്ങളൊന്നും അങ്ങ് ശരിയാവുന്നില്ലല്ലോ mr. Jonathan”

ജോ:”സാർ. എൻ്റെ ഓഫീസിൻ്റെ ഉള്ളിലത്തെ സിസിടിവി ഫൂട്ടേജുകൾ ചെക്ക് ചെയ്തായിരുന്നോ?”

Leave a Reply

Your email address will not be published. Required fields are marked *